Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഇത്തവണ ഹൈറേഞ്ചില്‍ ജയിച്ച എം.പിയും തോറ്റ സ്ഥാനാര്‍ത്ഥിയും തമ്മിൽ തീ പാറുന്ന പോരാട്ടം; സിറ്റിംഗ് എം.പി ജോയിസ് ജോര്‍ജ്ജ് ഇടത് സ്വതന്ത്രനായും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായും കളത്തിലിറങ്ങി

13 APRIL 2019 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

പ്രളയം തൂത്തെറിഞ്ഞ കര്‍ഷക ആത്മഹത്യകള്‍ പെരുകിയ, കര്‍ഷകര്‍ കടക്കെണിയിലായ, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അന്തിമ വിജ്ഞാപനം വൈകുന്ന ഹൈറേഞ്ചില്‍ ഇത്തവണ ജയിച്ച എം.പിയും തോറ്റ സ്ഥാനാര്‍ത്ഥിയും തമ്മിലാണ് തീ പാറുന്ന പോരാട്ടം. സിറ്റിംഗ് എം.പി ജോയിസ് ജോര്‍ജ്ജ് ഇടത് സ്വതന്ത്രനായും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായും കളത്തിലിറങ്ങി. കഴിഞ്ഞ തവണ ഡീന്‍ അഞ്ച് ലക്ഷത്തോളം വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ അത് മറികടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബിജു കൃഷ്ണനും രംഗത്തുണ്ട്. രണ്ട് മാസത്തിനിടയില്‍ എട്ട് കര്‍ഷകരാണ് ജില്ലയില്‍ ജീവനൊടുക്കിയത്. കൃഷി വിളകളുടെ വിലത്തകര്‍ച്ചയെക്കുറിച്ചും എല്‍.ഡി.എഫ് സര്‍ക്കാരിന് വ്യക്തമായ ധാരണയില്ലാത്തതും ഇടത് സ്ഥാനാര്‍ത്ഥിയെ പ്രതികൂലമായി ബാധിക്കും.

കര്‍ഷകാത്മഹത്യകള്‍ തുടര്‍ന്നിട്ടും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. മൊറട്ടോറിയം ഉത്തരവ് കൃത്യസമയത്ത് പുറപ്പെടുവിക്കാത്തത് തിരിച്ചടിയായിട്ടുണ്ട്. പ്രളയാനന്തര സഹായ വിതരണത്തിലെ അനങ്ങാപ്പാറ നയവും ഇത്തവണ സജീവ ചര്‍ച്ചയാണ്. ശബരിമല വിഷയം എല്‍.ഡി.എഫിന് തിരിച്ചടിയാകുമെന്ന്് യു.ഡി.എഫ് കണക്ക് കൂട്ടുന്നു. കഴിഞ്ഞ തവണ ഹൈറേഞ്ച് സംരക്ഷണ സമിതിയെന്ന പേരില്‍ വൈദികരെ ഉള്‍പ്പെടുത്തി തട്ടിക്കൂട്ടിയ സംഘത്തിന് ഇത്തവണ മുന്നറിയിപ്പ് നല്‍കിയത് ഇടുക്കി രൂപതാധ്യക്ഷന്റെ രഹസ്യ സര്‍ക്കുലറാണ്. വൈദികര്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന ഇടുക്കി രൂപതാധ്യക്ഷന്റെ സര്‍ക്കുലര്‍ ഇടത് മുന്നണിക്ക് ചില്ലറ തലവേദനയല്ല സൃഷ്ടിച്ചിരിക്കുന്നത്. കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാടില്‍ അഡ്വ. ജോയിസ് ജോര്‍ജ്ജ് എം.പി വ്യാജ പട്ടയം ഹാജരാക്കിയെന്ന കേസും യു.ഡി.എഫ് ആയുധമാക്കുന്നു.

സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും ജോയിസ്‌ജോര്‍ജ്ജിന്റെ പ്രവര്‍ത്തനമികവും വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് എല്‍.ഡി.എഫ്. ബി.ജെ.പി സര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങളും കേരളത്തോടുള്ള അവഗണനയും പ്രചാരണ വിഷയമാകുന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴ, ഇടുക്കി, ദേവികുളം, പീരുമേട്,ഉടുമ്പഞ്ചോല, നിയോജക മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മുവാറ്റുപുഴ, കോതമംഗലം നിയോജക മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലം. ഏഴ് നിയോജക മണ്ഡലങ്ങളിലും 2014ല്‍ എല്‍.ഡി.എഫിനായിരുന്നു മുന്‍തൂക്കം. ജില്ലയിലെ 52 പഞ്ചായത്ത്കളില്‍ 27ല്‍ എല്‍.ഡി.എഫും 25ല്‍ യു.ഡി.എഫും ഭരണം നടത്തുന്നു. ആകെയുള്ള എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ ആറ് എണ്ണവും യു.ഡി.എഫിനാണ്. 16 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ 10ലും യു.ഡി.എഫും ജില്ലയിലെ രണ്ട് നഗരസഭകളിലും ഭരണം യു.ഡി.എഫിനാണ്. കഴിഞ്ഞ തവണ 11,58,735 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ വോട്ടര്‍മാരുടെ എണ്ണം വര്‍ദ്ധിച്ച് 11,76,099 ആയി.

ഇടുക്കി പാര്‍ലമെന്റ് മണ്ഡലം രൂപീകരിച്ച 77ല്‍ കോണ്‍ഗ്രസിലെ സി.എം സ്റ്റീഫന്‍, വിജയിച്ചപ്പോള്‍ മണ്ഡലത്തിന് ലഭിച്ചത് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിനെയായിരുന്നു. 80ല്‍ സി.പി.എമ്മിലെ എം.എം ലോറന്‍സും, 84ല്‍ കോണ്‍ഗ്രസിലെ പി.ജെ കുര്യനും, പിന്നീട് കോണ്‍ഗ്രസിലെ പാലാ കെ.എം മാത്യൂ രണ്ട് തവണയും ഇവിടെ വിജയിച്ചു. കോണ്‍ഗ്രസിലെ പി.സി ചാക്കോയും ഇടുക്കിയില്‍ നിന്നും പാര്‍ലമെന്റിലെത്തിയിരുന്നു. കേരളാ കോണ്‍ഗ്രസിലെ കെ ഫ്രാന്‍സിസ് ജോര്‍ജ്ജ് എല്‍.ഡി.എഫില്‍ നിന്ന് രണ്ട് തവണ ഇടുക്കിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ പി.ടി തോമസും ഇടുക്കിയെ പ്രതിനിധീകരിച്ചിരുന്നു. അതേസമയം മൂന്ന് മുന്നണികള്‍ക്കും പ്രതിരോധം തീര്‍ത്ത് നോട്ട മുന്നേറുന്നുണ്ട്. കഴിഞ്ഞ തവണ 12,338 വോട്ടാണ് നോട്ടയ്ക്ക് കിട്ടിയത്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ പോലും ആറായിരം വോട്ടേ നോട്ടയ്ക്ക് കിട്ടിയിരുന്നുള്ളൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (4 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (9 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends