Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

വിമാനത്താവളത്തിലൂടെ ആറു മാസത്തിനിടെ 100 കിലോഗ്രാമിലേറെ സ്വര്‍ണം കടത്തി; വിമാനത്താവള ജീവനക്കാര്‍ വലയില്‍

13 APRIL 2019 09:01 PM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ആറു മാസത്തിനിടെ 100 കിലോഗ്രാമിലേറെ സ്വര്‍ണം കടത്തിയ നാല് എയര്‍പോര്‍ട്ട് ജീവനക്കാരെയും പ്രധാന ഇടനിലക്കാരനെയും ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) അറസ്റ്റ് ചെയ്തു. എയര്‍ ഇന്ത്യാ സാറ്റ്‌സ് ജീവനക്കാരായ കായംകുളം സ്വദേശി ഫൈസല്‍, പത്തനംതിട്ട സ്വദേശി റോണി, ഗ്രൗണ്ട് ഹാന്‍ഡ്—ലിംഗ് ഏജന്‍സിയായ ‘ഭദ്രയുടെ ജീവനക്കാരായ എറണാകുളം സ്വദേശി റെബീന്‍ ജോസഫ്, ആറ്റിങ്ങല്‍ സ്വദേശി നബീല്‍, ഇടനിലക്കാരന്‍ തകരപ്പറമ്പില്‍ മൊബൈല്‍ കട നടത്തുന്ന ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്. വിദേശത്തു നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ചിരുന്നത് ഇവരായിരുന്നു. ഒരു കിലോ സ്വര്‍ണം പുറത്തെത്തിച്ചാല്‍ അറുപതിനായിരം രൂപയായിരുന്നു കൂലി. എല്ലാവരെയും റിമാന്റ് ചെയ്തതായി ഡി.ആര്‍.ഐ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച രണ്ടേകാല്‍ കോടിയുടെ 50 സ്വര്‍ണ ബിസ്—കറ്റുകളുമായി കാസര്‍കോട് സ്വദേശി മന്‍സൂര്‍, എറണാകുളത്തെ കണ്ണന്‍, ഇവര്‍ക്ക് സഹായം ചെയ്ത എയര്‍ ഇന്ത്യാ സാറ്റ്‌സിലെ കസ്റ്റമര്‍ സര്‍വീസ് ഏജന്റ് ആലപ്പുഴ സ്വദേശി മുഹമ്മദ് ഷിനാസ് എന്നിവരെ ഡി.ആര്‍.ഐ പിടികൂടിയിരുന്നു. ഇതിന്റെ തുടരന്വേഷണത്തിലാണ് വിമാനത്താവള ജീവനക്കാരടക്കം കുടുങ്ങിയത്. പുലര്‍ച്ചെ ഗള്‍ഫില്‍ നിന്നെത്തുന്ന എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളിലായിരുന്നു സ്വര്‍ണക്കടത്ത്. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ എയ്‌റോ ബ്രിഡ്ജിലെത്താറില്ല. ദൂരെയുള്ള ടാക്‌സിവേയിലായിരിക്കും എത്തുക. ഇവിടെ നിന്ന് യാത്രക്കാരെ വിമാനക്കമ്പനികളുടെ ബസിലാണ് ടെര്‍മിനലിലേക്ക് എത്തിക്കുക. ഈ ബസില്‍ വച്ചാണ് സ്വര്‍ണം വിമാനത്താവള ജീവനക്കാര്‍ക്ക് കൈമാറുക.
സ്വര്‍ണം കൊണ്ടുവരുന്നവരുടെയും വിമാനത്താവള ജീവനക്കാരുടെയും ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ കൈമാറും. ഒരു വിമാനത്തില്‍ മൂന്നും നാലും പേര്‍ സ്വര്‍ണം കടത്താനുണ്ടാവും. അഞ്ച് കിലോഗ്രാം സ്വര്‍ണത്തിന് ആന്‍ഡ്രോയ്ഡ് ഫോണിന്റെ വലിപ്പമേയുണ്ടാവൂ. ബസില്‍ വച്ച് ജീവനക്കാര്‍ സ്വര്‍ണം കൈപ്പറ്റും. നിരീക്ഷണത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുണ്ടെങ്കില്‍ എമിഗ്രേഷന്‍ ഹാളില്‍ വച്ച് അവിടെ ഡ്യൂട്ടിയിലുള്ളവര്‍ സ്വര്‍ണം ഏറ്റുവാങ്ങും. അവിടെയും നിരീക്ഷണമുണ്ടെങ്കില്‍ ടോയ്‌ലറ്റിലെ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കും. ജീവനക്കാരന്‍ പിന്നാലെയെത്തി സ്വര്‍ണം ശേഖരിക്കും. ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിലെ സ്റ്റാഫ് ഗേറ്റിലൂടെ പുറത്തിറങ്ങുന്ന വിമാനത്താവള ജീവനക്കാര്‍ പുറത്ത് കാത്തുനില്‍ക്കുന്ന ഉവൈസിന് സ്വര്‍ണം കൈമാറും. ചായകുടിക്കാനും മറ്റും പുറത്തേക്കിറങ്ങുന്ന ജീവനക്കാരെ സി.ഐ.എസ്.എഫ് പരിശോധിക്കില്ലെന്നതാണ് സ്വര്‍ണക്കടത്തുകാര്‍ മുതലെടുക്കുന്നത്.
വന്‍കിട ജ്വല്ലറികള്‍ക്കായാണ് സ്വര്‍ണം കടത്തുന്നത്. സ്വര്‍ണം ഉരുക്കി ബാര്‍ രൂപത്തിലാക്കുന്ന സംഘം തലസ്ഥാനത്തുണ്ട്. വിദേശഹോളോഗ്രാം അടക്കമുള്ള സ്വര്‍ണം പിടികൂടിയാലേ കേസെടുക്കാനാവൂ. ഉരുക്കിയ സ്വര്‍ണം ജ്വല്ലറികള്‍ക്ക് കൈമാറുകയാണ് ചെയ്യുക. വിമാനത്താവള ജീവനക്കാര്‍ക്ക് 60,000രൂപ പ്രതിഫലം പണമായി നല്‍കും. ഇത് ജീവനക്കാരെല്ലാം ചേര്‍ന്ന് പങ്കിട്ടെടുക്കും. പതിനായിരം രൂപ ശമ്പളമുള്ള ജീവനക്കാര്‍ ആര്‍ഭാടജീവിതം നയിച്ചതിന്റെയും വന്‍തോതില്‍ പര്‍ച്ചേസ് നടത്തിയതിന്റെയും തെളിവുകളുണ്ടെന്ന് ഡി.ആര്‍.ഐ വ്യക്തമാക്കി. ഉവൈസില്‍ നിന്ന് ഇവര്‍ അക്കൗണ്ട് വഴി പണം സ്വീകരിച്ചതിനും തെളിവുണ്ട്. വിമാനത്താവള ജീവനക്കാരില്‍ നിരവധിപേര്‍ സ്വര്‍ണക്കടത്തുകാര്‍ക്ക് സഹായം ചെയ്യുന്നുണ്ടെന്നും ഡി.ആര്‍.ഐ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവരെ പുറത്താക്കണമെന്ന് ഡി.ആര്‍.ഐ ശുപാര്‍ശ ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (23 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (45 minutes ago)

ഇനി ദളപതി യുഗം  (53 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (1 hour ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends