സുരേഷ് ഗോപി പറഞ്ഞു ,അനുപമ തീരുമാനിച്ചു; തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തില്‍ നിലപാട് വ്യക്തമാക്കി കളക്ടര്‍ ടിവി അനുപമ

ശബരിമല വിഷയം ഉന്നയിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ആദ്യം സുരേഷ് ഗോപി എന്റെ അയ്യന്‍ എന്റെ വികാരമാണ് എന്ന് പറഞ്ഞ് ശബരിമല തുടക്കമിട്ടത്. അതു ഏറ്റുപിടിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് എത്തി എങ്കിലും സുരേഷ് ഗോപി അനങ്ങിയില്ല. എന്നാല്‍ ഇപ്പോള്‍ വിശദീകരണം ആവശ്യപ്പെട്ട കളക്ടര്‍ അനുപമ തന്നെ തന്റെ നിലപാട് വ്യക്തമാക്കിരിക്കുന്നു
തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തില്‍ നിലപാട് വ്യക്തമാക്കി കളക്ടര്‍ടിവി അനുപമ രംഗത്തെത്തി. സുരേഷ് ഗോപി നല്‍കിയ വിശദീകരണത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ നടപടിയുടെ കാര്യം വെളിപ്പെടുത്താനാകില്ലെന്ന് കളക്ടര്‍ പറഞ്ഞത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി ചര്‍ച്ചചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അനുപമ വ്യക്തമക്കി.
തൃശൂര്‍ മണ്ഡലത്തിലെ പ്രചാരണത്തിനിടെ സുരേഷ് ഗോപിയുടെ 'അയ്യന്‍' പരാമര്‍ശം വിവാദമായപ്പോഴാണ് വരണാധികാരിയായ കളക്ടര്‍ ചട്ടലംഘനനോട്ടീസ് നല്‍കിയത്. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവ് സുരേഷ് ഗോപി പാലിച്ചില്ലെന്നാണ് പരാതി.
എന്നാല്‍, ശബരിമല എന്നത് ഒരു സ്ഥലം മാത്രമാണെന്നും തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ ചൂണ്ടിക്കാണിക്കുന്നത് പോലെ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി മറുപടി നല്‍കി. പ്രഥമ ദൃഷ്ട്യാ സുരേഷ് ഗോപി ചട്ടലംഘനം നടത്തിയതായി ബോധ്യപ്പെട്ടുവെന്ന് ടി. വി അനുപമയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണയും വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപി നല്‍കിയ വിശദീകരണം കളക്ടര്‍ പരിശോധിക്കുമെന്ന് മീണ പറഞ്ഞിരുന്നു.
.
https://www.facebook.com/Malayalivartha
























