എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ പര്യടനം പകര്‍ത്താന്‍ വിദേശമാദ്ധ്യമ സംഘവും; സുരേന്ദ്രനായി ന്യൂയോര്‍ക്ക് ടൈംസില്‍ നിന്നുള്ള വനിതാ മാദ്ധ്യമപ്രവര്‍ത്തകയും സംഘവും കാത്തു നിന്നത് രണ്ടു മണിക്കൂറിലധികം

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ പര്യടനം പകര്‍ത്താന്‍ വിദേശമാദ്ധ്യമ സംഘവും. ന്യൂയോര്‍ക്ക് ടൈംസില്‍ നിന്നുള്ള വനിതാ മാദ്ധ്യമപ്രവര്‍ത്തകയും സംഘവുമാണ് രണ്ടു മണിക്കൂറിലധികം സുരേന്ദ്രനായി കാത്തു നിന്നത്. ആറന്മുള നിയോജക മണ്ഡലത്തിലെ പര്യടനത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത് തറയില്‍മുക്ക് ജംക്ഷനില്‍ രാവിലെ 8.30നായിരുന്നു, വേദിയും അലങ്കാരങ്ങളും സജ്ജമായിരുന്നെങ്കിലും നിശ്ചയിച്ച സമയം പിന്നിട്ടിട്ടും സംഘാടകര്‍ എത്തിയില്ല. ഈ സമയമത്രയും ന്യൂയോര്‍ക്ക് ടൈംസ് ലേഖികയും സംഘവും സ്ഥാനാര്‍ത്ഥിക്കായി കാത്തുനില്‍ക്കുകയായിരുന്നു.
ഒടുവില്‍ രണ്ട് മണിക്കൂറിലധികം വൈകിയാണ് ചടങ്ങുകള്‍ തുടങ്ങിയത്. ഇതോടെ മാദ്ധ്യമസംഘം ഉഷാറായി. സ്വീകരണവും നന്ദി പ്രകടനവുമെല്ലാം അവര്‍ ക്യാമറയില്‍ പകര്‍ത്തി. സ്ഥാനാര്‍ഥി തുറന്ന വാഹനത്തില്‍ കയറിയതോടെ മൂന്നംഗം സംഘവും കൂടെ കയറി.കോഴിപ്പാലം, നീര്‍വിളാകം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷമാണ് പര്യടനം എഴിക്കാട് കോളനിയിലെത്തിയത്. ഇവിടെ സ്വീകരണം പൂര്‍ത്തിയായതോടെ സുരേന്ദ്രനുമായുള്ള കൂടിക്കാഴ്ചയും പകര്‍ത്തിയാണ് സംഘം മടങ്ങിയത്. അതേസമയം
ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമയിരുന്നു ് പത്തനംതിട്ട. ശബരിമല സമരത്തിന്റെ ഭാഗമായി ജയില്‍ വാസം അനുഭവിച്ച കെ സുരേന്ദ്രനെ തന്ന പത്തനംതിട്ടയില്‍ ഇറക്കിയതിന് പിന്നില്‍ ബിജെപിക്ക് ഒറ്റ ലക്ഷ്യമേ ഉളളൂ. അത് പത്തനംതിട്ട പിടിച്ചെടുക്കുക എന്നതാണ്.
ആന്റോ ആന്റണിയേയും വീണ ജോര്‍ജിനേയും മറികടന്ന് പത്തനംതിട്ടയില്‍ വെന്നിക്കൊടി പാറിക്കുക എന്നത് സുരേന്ദ്രന് വന്‍ കടമ്പയാണ്. കെ സുരേന്ദ്രന് മുന്നില്‍ വലിയ വെല്ലുവിളികളാണുളളത്. സുരേന്ദ്രന്റെ നാമനിര്‍ദേശ പത്രിക തളളിപ്പോകാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല കോണ്‍ഗ്രസ് നേതാവുമായുളള രഹസ്യ കൂടിക്കാഴ്ചയും സുരേന്ദ്രനെ വെട്ടിലാക്കിയിരിക്കുന്നു.
https://www.facebook.com/Malayalivartha
























