മുസ്ലിം വിരുദ്ധ പരാമര്‍ശത്തിലൂടെ വര്‍ഗീയ ധ്രുവീകരണത്തിനാണ് പി.എസ്. ശ്രീധരന്‍പിള്ള ലക്ഷ്യമിടുത്; കുമ്മനം രാജശേഖരന് വര്‍ഗീയതയുടെ വക്താവാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്

മുസ്ലിം വിരുദ്ധ പരാമര്‍ശത്തിലൂടെ വര്‍ഗീയ ധ്രുവീകരണമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള ലക്ഷ്യമിടുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വളരെ ആപത്കരമായ പ്രസ്താവനയാണിത്. പിള്ളയ്ക്കെതിരേ കെപിസിസി മുന്‍കൈയെടുത്ത് പരാതി നല്‍കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കുമ്മനം രാജശേഖരന് ഒരിക്കലും ശുദ്ധരാഷ്ട്രീയത്തിന്റെ വക്താവല്ല, വര്‍ഗീയതയുടെ വക്താവാണ്. മാറാട് കലാപത്തിലും നിലയ്ക്കല്‍ സമരത്തിലും കുമ്മനത്തെ കേരളം കണ്ടത് വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലാണ്. അദ്ദേഹത്തെ ഒരിക്കലും ശുദ്ധ രാഷ്രീയത്തിന്റെ വേദിയില്‍ കണ്ടിട്ടില്ലന്നും മുല്ലപ്പള്ളി പറഞ്ഞു.
ആറ്റിങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ശ്രീധരന്‍പിള്ളയുടെ വിവാദ പ്രസംഗം. ഇസ്ലാമാണെങ്കില്‍ ചില അടയാളമൊക്കെയുണ്ടല്ലോ എന്നും ഡ്രസ് എല്ലാം മാറ്റി നോക്കിയാലല്ലേ അറിയാന്‍ പറ്റുകയുള്ളുവെന്നും പിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha
























