ബി.ജെ.പി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്; വാജ്‌പേയ് ജനാധിപത്യത്തിന്റെയും മോദി ഏകാധിപത്യത്തിന്റെയും പ്രതീകമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

ബി.ജെ.പിയുടെ രണ്ട് കാലഘട്ടങ്ങളേയാണ് മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിനിധീകരിക്കുന്നതെന്ന് മുന്‍ ബി.ജെ.പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ.ഒരാള്‍ ജനാധിപത്യത്തിന്റെയും മറ്റേയാള്‍ ഏകാധിപത്യത്തിന്റെയും പ്രതീകമാണെന്ന് സിന്‍ഹ പറഞ്ഞു. ബി.ജെ.പി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മാറിയ ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പട്ന സാഹിബില്‍ നിന്നാണ് ജനവിധി തേടുന്നത്. താന്‍ മത്സരിക്കുന്ന മണ്ഡലത്തിലെ ജനങ്ങള്‍ അവരെ ഒരു പാഠം പഠിപ്പിക്കും. പട്ന സാഹിബില്‍ മോദി എതിരാളിയായി വരണമെന്നാണ് ആഗ്രഹം. മോദിക്കെതിരെ മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചില കേന്ദ്രങ്ങളില്‍ നിന്ന് വാരണാസിക്ക് പുറമെ രണ്ടാം മണ്ഡലമായി മോദി പട്ന സാഹിബില്‍ എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സുഹൃത്താണെന്നും താന്‍ വിമര്‍ശിക്കുന്നത് അദ്ദേഹത്തിന്റെ വ്യാജ വാഗ്ദാനങ്ങളേയും നയങ്ങളേയുമാണെന്ന് ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞിരുന്നു. വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ് ബി.ജെ.പിയുടെ നയമെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha
























