ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു; ബിജെപി സര്‍ക്കാരിനെതിരേ തുറന്നടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി

ബിജെപി സര്‍ക്കാരിനെതിരേ വിമര്‍ശനം അഴിച്ചുവിട്ട് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഭരണഘടന ഇപ്പോള്‍ മാനിക്കപ്പെടുന്നില്ലെന്നും ഭരണഘടനയെ നശിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നെന്നും പ്രിയങ്ക ആരോപിച്ചു. ഭരണഘടനാ ശില്പി ബി.ആര്. അംബേദ്കറിന്റെ സ്മരണ പുതുക്കുന്ന ദിനത്തിലായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.
ഇന്ന് മഹാപുരുഷന് അംബേദ്കറിന്റെ ജന്മദിനമാണ്. ഭരണഘടനയിലൂടെ അദ്ദേഹമാണ് ഈ രാജ്യത്തിന് അടിത്തറ പാകിയത്. ഈ ഭരണഘടനയെ മാനിക്കുക എന്നത് എല്ലാ നേതാക്കളുടെയും ഉത്തരവാദിത്തമാണ്- പ്രിയങ്ക പറഞ്ഞു. വിവിധ സംസ്കാരങ്ങളെയും മതങ്ങളെയും ബിജെപി ബഹുമാനിക്കുന്നില്ലെന്നും അവര്‍ക്ക് ഭരണഘടനയോടു ബഹുമാനമില്ലെന്നും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയെ വിമര്‍ശിച്ച് പ്രിയങ്ക പറഞ്ഞു.
മോദിക്കു നേരെയും പ്രിയങ്ക വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. അദ്ദേഹം അമേരിക്കയില്‍ പോയി അവിടെ കെട്ടിപ്പിടിച്ചു. ചൈനയില്‍ പോയി കെട്ടിപ്പിടിച്ചു. റഷ്യയിലും ആഫ്രിക്കയിലും പോയി കെട്ടിപ്പിടിച്ചു. ജപ്പാനില്‍ പോയി ചെണ്ടകൊട്ടി. പാക്കിസ്ഥാനില്‍ പോയി ബിരിയാണി കഴിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ഒരു കുടുംബത്തിന്റെ പോലും അവസ്ഥ അറിയാന്‍ മോദി പോയില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























