തരൂരിന്റെ പ്രചാരണത്തില്‍ പരാതിയും പിഴവുകളുമില്ലെന്ന് എഐസിസി നിരീക്ഷകന്‍; പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം ശശി തരൂരിന്റെ വിജയം ഉറപ്പാക്കാനാണ് തലസ്ഥാനത്ത് എത്തിയത്; നിരീക്ഷരെ നിയോഗിക്കുന്നത് സ്വാഭാവിക നടപടിക്രമം

ശശി തരൂരിന്റെ പ്രചാരണത്തില്‍ പിഴവുകളില്ലെന്നും ഇതു സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും എഐസിസി പ്രത്യേക നിരീക്ഷകനും കര്‍ഷക കോണ്‍ഗ്രസ് നേതാവുമായ നാനാ പട്ടോല പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം വിമാനത്താവളത്തിലെത്തിയ പടോല മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം ശശി തരൂരിന്റെ വിജയം ഉറപ്പാക്കാനാണ് തലസ്ഥാനത്ത് എത്തിയത്. നിരീക്ഷരെ നിയോഗിക്കുന്നത് സ്വാഭാവിക നടപടിക്രമാണ്. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിക്കുകയാണ് പ്രധാനലക്ഷ്യമെന്നും പട്ടോല പറഞ്ഞു.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബൂത്തുതലം മുതലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ജില്ലാ നേതാക്കള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താതിരുന്നാല്‍ ബന്ധപ്പെട്ട നേതാക്കള്‍ പിന്നീടു പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നു നേതാക്കള്‍ കര്‍ശന താക്കീതു നല്‍കിയതായാണു വിവരം.
https://www.facebook.com/Malayalivartha
























