അമേരിക്കയിലെ മത്സ്യങ്ങള്‍ പ്രസവിക്കാനായി ഇന്തോനേഷ്യയില്‍ എത്തുന്നതായുള്ള പുതിയ കണ്ടുപിടിത്തമായി പി.വി അന്‍വര്‍; ഇന്തോനേഷ്യയിലെത്തി പ്രസവിച്ച കുഞ്ഞുങ്ങളുമായി അവ തിരിച്ചു പോകുന്നു

അമേരിക്കയില്‍ നിന്നുള്ള മത്സ്യങ്ങള്‍ 15000 കിലോമീറ്ററുകളോളം സഞ്ചരിച്ച് ഇന്തോനേഷ്യയിലെത്തി പ്രസവിച്ച കുഞ്ഞുങ്ങളുമായി തിരിച്ചു പോകുന്നുണ്ടെന്ന പുതിയ വാദങ്ങളുമായി പി.വി അന്‍വര്‍. ഇങ്ങനെ നമുക്ക് അവിശ്വസനീയമായി തോന്നുന്ന പലതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലില്‍ നടന്ന സംവാദത്തിനിടെയാണ് ഇക്കാര്യം വിശദീകരിച്ചത്.
ജപ്പാന്‍ കുടിവെള്ള പദ്ധതിയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തിയതിന് ശേഷമാണ് വ്യത്യസ്ത വാദമുയര്‍ത്തി പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കൂടിയായ അന്‍വര്‍ രംഗത്തെത്തിയത്. അങ്ങനെ എത്രയെത്രെ കാര്യങ്ങള്‍. അമേരിക്കയില്‍ പ്രസവിക്കുന്ന മത്സ്യങ്ങള്‍ 15000 കിലോമീറ്ററുകളോളം സഞ്ചരിച്ച് ഇന്തോനേഷ്യലെത്തി പ്രസവിച്ച് കുഞ്ഞുങ്ങളുമായി തിരിച്ചുപോകുന്നുണ്ട്. ഇതൊക്കെ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഇങ്ങനെ നമുക്ക് അവിശ്വസനീയമായി തോന്നുന്ന പലതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്' അന്‍വര്‍ വ്യക്തമാക്കി.
ജപ്പാനില്‍ മഴ പെയ്യുന്നത് പശ്ചിമഘട്ടത്തില്‍ നിന്നുള്ള മഴമേഘങ്ങള്‍ മൂലമാണെന്നുള്ള വാദത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. ഇക്കാര്യത്തില്‍ സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജപ്പാനില്‍ ഇപ്പോഴും മഴ പെയ്യുന്നത് പശ്ചിമ ഘട്ടത്തിലെ കാര്‍മേഘങ്ങളുടെ സാന്നിദ്ധ്യം കൊണ്ടുതന്നെയാണ്. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ തെരഞ്ഞെടുപ്പിന് ശേഷം ഒരു സംവാദത്തിന് തയ്യാറാണ്. 23 ന് വോട്ടെടുപ്പ് അവസാനിക്കും. 25 ന് ശേഷമുള്ള ഒരു ദിവസം തീരുമാനിച്ചോ. ഒരു മണിക്കൂര്‍ സംവാദം. എല്ലാവരെയും വിളിക്കാം' അന്‍വര്‍ പറഞ്ഞു.താന്‍ വാദിച്ച കാര്യം 2002 വരെ നാസയുടെ വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























