Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയുടെ പേരില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വോട്ടുപിടിക്കാന്‍ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി... തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് മറികടക്കാന്‍ ശബരിമല കര്‍മസമിതിയുടെ പേരിലാണ് വോട്ടുചോദിക്കല്‍

15 APRIL 2019 10:28 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലയുടെ പേരില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വോട്ടുപിടിക്കാന്‍ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് മറികടക്കാന്‍ ശബരിമല കര്‍മസമിതിയുടെ പേരിലാണ് വോട്ടുചോദിക്കല്‍. വല്‍സന്‍ തില്ലങ്കേരിയെ രംഗത്തിറക്കിയതിലൂടെ ശബരിമലയുടെ പേരില്‍ പരമാവധി വോട്ടുപിടിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ തിരുവനന്തപുരത്ത് ബിജെപിയുടെ മുഖ്യആയുധമായി മാറിയിരിക്കുകയാണ് ശബരിമല. സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണയുടെ തൊട്ടടുത്തദിവസമാണ് കഴക്കൂട്ടം മണ്ഡലത്തില്‍ ശബരിമല കര്‍മസമിതി മാതൃസംഗമം നടത്തിയത്. ശബരിമലയുടെ കാര്യത്തില്‍ തെരുവിലിറങ്ങിയ സ്ത്രീകളുടെ നിലപാട് വോട്ടാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സന്നിധാനത്തെ സംഘപരിവാര്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വല്‍സന്‍ തില്ലങ്കേരിയെ എത്തിച്ചത്. അയ്യപ്പന്റെ പേരില്‍ പ്രചാരണം പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിനെ വല്‍സന്‍ തില്ലങ്കേരി രൂക്ഷമായി വിമര്‍ശിച്ചു.

മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത് എന്നാണ് ശബരിമല കര്‍മസമിതിയുടെ മുദ്രാവാക്യം. അത് വൈകാരികമായി ഓര്‍മിപ്പിക്കുന്നതിനാണ് ഇത്തരം കൂട്ടായ്മകള്‍. വരും ദിവസങ്ങളില്‍ ശബരിമല കര്‍മസമിതിയുടെ കൂട്ടായ്മകള്‍ മറ്റ് ലോക്‌സഭാ മണ്ഡലങ്ങളിലും സംഘടിപ്പിക്കും. വോട്ടെടുപ്പ് തീയതി അടുക്കുമ്പോഴേക്കും ശബരിമല യുവതീപ്രവേശം സജീവചര്‍ച്ചയാക്കി നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയ വിവാദത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും കുടുങ്ങി. ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി ആചാരലംഘനം നടത്തിയ സംഭവം അന്വേഷിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണു ദേവസ്വംബോര്‍ഡ് അംഗം കെ.പി.ശങ്കരദാസും വിവാദത്തില്‍പ്പെട്ടത്. ഇദ്ദേഹവും ആചാരലംഘനം നടത്തി പതിനെട്ടാം പടി കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

സന്നിധാനത്ത് ആഴിപൂജയ്ക്കു വേണ്ടി തന്ത്രിയും മേല്‍ശാന്തിയുമടങ്ങുന്ന സംഘത്തിനൊപ്പം ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുകയും ഇറങ്ങുകയും ചെയ്തതാണ് ശങ്കരദാസിനു കുരുക്കായത്. തിങ്കളാഴ്ച നട തുറന്ന സമയത്തായിരുന്നു സംഭവം. ആഴിപൂജയ്ക്ക് തന്ത്രിയുടെ നേതൃത്വത്തില്‍ പടിയിറങ്ങിയായിരുന്നു എത്തിയിരുന്നത്. പൂജയ്ക്കു ശേഷം തിരികെ പതിനെട്ടാംപടി കയറുകയും ചെയ്യും. ഈ സംഘത്തിനൊപ്പമാണ് ഇരുമുടിക്കെട്ടില്ലാതെ ശങ്കരദാസും പോയത്.

ഇദ്ദേഹത്തിനെതിരെ നടപടി വേണമെന്നു വല്‍സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ പ്രായം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായതിനെ തുടര്‍ന്നുള്ള ബഹളത്തിനിടയിലായിരുന്നു വല്‍സന്‍ പതിനെട്ടാംപടി കയറിയത്. പ്രത്യേക സാഹചര്യത്തിലാണു താന്‍ പടി കയറിയതെന്നും അല്ലെങ്കില്‍ അവിടെ വലിയ പ്രശ്‌നമുണ്ടാകുമായിരുന്നെന്നും വല്‍സന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends