തുറവൂരിൽ ഇരുപത്തൊന്ന് സ്ത്രീകളുടെ വ്യാജ നഗ്‌നചിത്രങ്ങള്‍ യുവാക്കൾ ഗ്രൂപ്പിൽ പ്രചരിപ്പിച്ചത് തമ്മിലടി കനത്തപ്പോൾ; ഗ്രൂപ്പിലെ പത്തൊമ്പതുകാരന്റെ അമ്മയുടെ ചിത്രം മറ്റൊരു യുവാവ് പങ്കുവച്ചതോടെ പ്രശ്നങ്ങൾക്ക് തുടക്കമായി:- പിന്നാലെ യുവാക്കൾ പരസ്പ്പരം ഷെയർ ചെയ്‌തുകളിച്ചത് നാട്ടിലെ സ്ത്രീകളുടെ ചിത്രങ്ങൾ...

തുറവൂരിൽ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഇരുപത്തൊന്ന് സ്ത്രീകളുടെ വ്യാജ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച അഞ്ച് യുവാക്കൾ അറസ്റ്റിൽ. കളരിക്കൽ സ്വദേശികളായ പ്രണവ് (22), ശ്രീദേവ് (19), ആകാശ് (19), ദിബിൻ (19) അമൽദേവ് (18) എന്നിവരെയാണ് കുത്തിയതോട് സിഐ കെ.ബി.മനോജ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. യുവാക്കൾക്കെതിരെ 21 സ്ത്രീകളാണു പരാതി നൽകിയത്. ഒന്നാം പ്രതി പ്രണവും രണ്ടാം പ്രതി ശ്രീദേവും ചേർന്നാണു ഫോട്ടോകൾ വാട്സാപ് ഗ്രൂപ്പിൽ ഇട്ടതെന്നു ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞു.
കേസിൽപ്പെട്ട അഞ്ചുപേരും ചേർന്നുണ്ടാക്കിയ വാട്സാപ് ഗ്രൂപ്പായ പ്ലാനേഴ്സിലാണ് ചിത്രങ്ങളും സന്ദേശങ്ങളും ഇവർ കൈമാറിയത്. ഇതിന്റെ ദൃശ്യങ്ങൾ സ്ത്രീകൾ പൊലീസിനു നൽകിയിരുന്നു. കഴിഞ്ഞ ദിവസം അഞ്ചുപേരുടെയും മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങി സൈബർ സെല്ലിനു കൈമാറി. കൂടുതൽ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ സയന്റിഫിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.
യുവാക്കളിൽ ഒരാളുടെ ബന്ധുവിന്റെ ചിത്രം ഗ്രൂപ്പിലെത്തിയതിനെ തുടർന്നു പ്രതികൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതു നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോഴാണു പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.
https://www.facebook.com/Malayalivartha
























