യുവ ഹൃദയങ്ങളെ കീഴടക്കി ടിക്ക് ടോക് ആപ്... വൈക്കത്തെ ഞെട്ടിച്ച പുതിയ ചതി കഥ പുറത്ത്; പാട്ടു പാടുന്ന വീഡിയോ ഇട്ടതോടെ ടിക്ക് ടോകിൽ നിമലിന് ആരാധകർ കൂടി... കൂട്ടത്തിൽ വൈക്കത്തെ പത്താംക്ലാസ് വിദ്യാർത്ഥിനിയ്ക്ക് വീഡിയോ അസ്ഥിക്ക് പിടിച്ചതോടുകൂടി സൗഹൃദം പൂത്തുലഞ്ഞ് പ്രണയമായി; പിന്നെ ഒരുമിച്ചുള്ള ടിക്ക് ടോക്ക് വിഡിയോകൾ ഇറങ്ങി... ഒടുക്കം വീട്ടുക്കാരുടെ കണ്ണ് വെട്ടിച്ച് പത്താം ക്ലാസുകാരിയുമായി വേളാങ്കണ്ണിയിലേക്ക്; കറക്കത്തിനൊടുവിൽ പോലീസ് പിടിയിലായതിങ്ങനെ...

യുവ ഹൃദയങ്ങളെ കീഴടക്കി ടിക്ക് ടോക് ആപ്.. വൈക്കത്തെ ഞെട്ടിച്ച ടിക്ക് ടോക് ആപ്പിലെ പുതിയ ചതി കഥ പുറത്ത് വരുകയാണ്. വൈക്കത്തെ ഞെട്ടിച്ച് 15 കാരി ഒളിച്ചോടിയത് 18ക്കാരനുമായി. ആലപ്പുഴ പുന്നപ്ര ചേന്നയ്ക്കല്‍വെളി വീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ നിമല്‍ദേവിനെ(18)യാണ് സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്ബ് പൊലീസ് അറസ്റ്റു ചെയ്തിട്ടുള്ളത്. ബ്രഹ്മംഗലം സ്വദേശിനിയായ 15 -കാരിയെയാണ് നിമല്‍ കടത്തിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക പീഡനം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ നടന്ന അതിക്രം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നിമലിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്. സി ഐ ക്ലീറ്റസ് കെ ജോസഫ്,എസ് ഐ ടി എം സൂഫി, എ എസ് ഐ വിജു വി,എസ് സി പി ഒ മാരായ വിനോദ്കുമാര്‍, സുധീര്‍. വനിത എസ് സി പി ഒ ഷീബ വീവി തുടങ്ങിയവരും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.
ടിക് ടോക്കിലൂടെ പരിചയപ്പെട്ട 10 -ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച 18 -കാരനാണ് അറസ്റ്റിലായത്. ഈ മാസം 10-നാണ്യിരുന്നു സംഭവം. മിസ്സിംഗിനാണ് കേസ്സ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നിമലുമായി പെണ്‍കുട്ടി അടുപ്പമായിരുന്നെന്നും ഇവര്‍ തമ്മില്‍ ടിക് ടോക്ക് വീഡിയോ ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മാതാവിന്റെ ഫോണ്‍ പരിശോദിച്ചപ്പോള്‍ വ്യക്തമായി.
ഇരുവരും പാട്ടുകള്‍ പാടുന്ന ടിക് ടോക്ക് വീഡിയോ ആണ് മൊബൈലില്‍ നിന്നും കണ്ടെടുത്തത്.തുടര്‍ന്ന് നിമലിനെത്തേടി പൊലീസ് നാടാകെ അലഞ്ഞെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ ഓഫായതിനാല്‍ സൈബര്‍സെല്‍ വഴി നടത്തിയ നീക്കവും വിജയിച്ചില്ല. ഇതിനിടെ സുഹൃത്തുക്കളില്‍ ഒരാളുടെ മൊബൈല്‍ ഉപയോഗത്തിനായി നിമല്‍ വാങ്ങിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.
സൈബര്‍ സെല്‍ വഴി പരിശോധിച്ചപ്പോള്‍ ഈ മൊബൈല്‍ നമ്ബര്‍ ലൊക്കേഷന്‍ വേളാംങ്കണ്ണിലാണെന്ന് വ്യക്തമായി. മുമ്ബ് വേളാംങ്കണ്ണിയില്‍ പോയിട്ടുണ്ടെന്നും ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചിട്ടുണ്ടെന്നും നിമിന്റെ മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചതോടെ ഇരുവരും ഇവിടെത്തന്നെ കാണുമെന്ന് പൊലീസ് ഉറപ്പിച്ചു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം ഉടന്‍ പൊലീസ് സംഘം വേളാംങ്കണ്ണിക്ക് തിരിച്ചു. ഏറെ അന്വേഷിക്കാതെ തന്നെ ഇരുവരെയും കണ്ടെത്തുകയും ചെയ്തു. നാട്ടിലെത്തിച്ച് മൊഴിയെടുത്തപ്പോഴാണ് നിമലുമായി അടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പെണ്‍കുട്ടി പൊലീസില്‍ വെളിപ്പെടുത്തിയത്.
ആദ്യം പാട്ടു പാടുന്ന വീഡിയോയാണ് നിമല്‍ ടിക് ടോക്കില്‍ ഇട്ടതെന്നും ഇത് ഇഷ്ടമായതിനെത്തുടര്‍ന്ന് മെസേജുകള്‍ വഴി കൂടുതല്‍ അടുക്കുകയായിരുന്നെന്നുമാണ് പെണ്‍കുട്ടി വിശദമാക്കിയിട്ടുള്ളത്. ചാറ്റ് ചെയ്യുന്നതിനും വീഡിയോകള്‍ പങ്കുവയ്ക്കുന്നതിനും മറ്റും പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത് മാതാവിന്റെ സ്മാര്‍ട്ട് ഫോണാണ്. കേസുമായി ബന്ധപ്പെട്ട് പൊലീസെത്തി ഫോണ്‍ പരിശോധിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയിന്നത്. ഇരുവരും എറെ അടുപ്പത്തിലാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഫോണില്‍ നിന്നും കിട്ടിയ ലഭിച്ച വീഡിയോകള്‍. ഈ അടുപ്പം മുതലാക്കിയാണ് നിമല്‍ പെണ്‍കുട്ടിയെ വേളാംങ്കണ്ണിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയത്. ഇവിടെ ലോഡ്ജില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha
























