Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിഷുകൈനീട്ടവുമായി അമ്മമാര്‍... തുറന്ന വാഹനത്തില്‍ നിന്ന് സ്ഥാനാര്‍ഥി ഇറങ്ങിയതോടെ കാത്തു നിന്നവര്‍ ചുറ്റും കൂടി, സുരേന്ദ്രന്‍ പൊളിക്കുന്നു ഞെട്ടലോടെ മുന്നണികള്‍

15 APRIL 2019 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നരിയാപുരത്ത് നിന്ന് രാവിലെ തുടങ്ങിയ പര്യടനം വള്ളിക്കോട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങള്‍ പൂര്‍ത്തിയാക്കി മേക്കൊഴൂരില്‍ എത്തിയപ്പോള്‍ സമയം 12.30. അടച്ചിട്ട കടമുറികളുടെ വരാന്തയില്‍ കസേരയിട്ട് സ്ത്രീകളടക്കം കാത്തിരുന്നു. കെട്ടിടത്തിന് മുന്‍പില്‍ റോഡരികില്‍ വെയിലിനെ കൂസാതെ കസേരയിലിരിക്കുകയാണ് മേക്കൊഴൂര്‍ വേരുതുളപ്പേല്‍ പി.എസ്.നാരായണന്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ഇരുകാലുകളും മുട്ടിന് താഴെ മുറിച്ചു മാറ്റിയ നാരായണന്‍ അവശതയെ അവഗണിച്ചു കാത്തിരുന്നത് കെ.സുരേന്ദ്രനെ കാണാനാണ്.
തുറന്ന വാഹനത്തില്‍ നിന്ന് സ്ഥാനാര്‍ഥി ഇറങ്ങിയതോടെ കാത്തു നിന്നവര്‍ ചുറ്റും കൂടി. മാല ഇട്ടും പൂക്കള്‍ വിതറിയും സ്വീകരണം. ഓശാന ഞായറില്‍ കുരുത്തോലയും കൊന്നപ്പൂവുമേന്തി സുരേന്ദ്രന്‍ കൈകളുയര്‍ത്തിയപ്പോള്‍ പ്രവര്‍ത്തകരും ആവേശഭരിതരായി.
നന്ദി പ്രസംഗത്തിന് തൊട്ടു മുന്‍പാണ് നാരായണനെ സ്ഥാനാര്‍ഥി ശ്രദ്ധിക്കുന്നത്. മൈക്ക് തിരികെ എല്‍പിച്ച് സുരേന്ദ്രന്‍ നാരായണന്റെ അടുത്തേക്ക്. പെട്ടെന്ന് മുദ്രാവാക്യം വിളിയും നിന്നു. കൈപിടിച്ച് കുലുക്കി വിശേഷങ്ങള്‍ തിരക്കി. തോളിലൂടെ കൈയിട്ട് നാരായണനോട് ചേര്‍ന്നു നിന്നു കൈവീശിയതോടെ നിശബ്ദത മുദ്രാവാക്യം വിളികള്‍ക്ക് വഴിമാറി.തൊട്ടടുത്ത സ്വീകരണ പോയിന്റിലെത്തിയപ്പോള്‍ മേക്കൊഴൂര്‍ തടത്തില്‍ വീട്ടില്‍ അനൂപിന്റെ വക സമ്മാനം. ചാക്ക് തുണിയില്‍ പണിത വലിയ ബോര്‍ഡില്‍ അനൂപ് വരച്ച സ്ഥാനാര്‍ഥി.യുടെ വ്യത്യസ്തമായ ചിത്രം വഴിയരികില്‍ സ്ഥാപിച്ചിരിക്കുന്നു. ചിത്രകാരനെ തിരഞ്ഞ് പിടിച്ച്, കെട്ടിപ്പിടിച്ച് അഭിനന്ദിച്ച ശേഷമാണ് സുരേന്ദ്രന്‍ മടങ്ങിയത്.

മലയാലപ്പുഴയിലെ സ്വീകരണത്തിനായി സ്ഥാനാര്‍ഥി എത്തുമ്പോള്‍ റോഡരികില്‍ 30 അംഗ സംഘം ചെണ്ടയില്‍ താളം പൊടിപൊടിക്കുന്നു. ഓടി നടന്ന് എല്ലാവരോടും വോട്ടഭ്യര്‍ഥിച്ച് മടങ്ങിയെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ പൊതിഞ്ഞു. പൂക്കള്‍ കൊണ്ടുണ്ടാക്കിയ കിരീടം ശിരസിലണിഞ്ഞായിരുന്നു സ്വീകരണത്തിന് തുടക്കം. മേളത്തിന്റെ ആവേശം അണപൊട്ടിയപ്പോള്‍ സംഘത്തിലൊരാള്‍ ചെണ്ടക്കോല്‍ സ്ഥാനാര്‍ഥിക്ക് കൈമാറി. മുന്‍പോട്ട് വളഞ്ഞ് നിന്ന് സ്ഥാനാര്‍ഥിയും ചെണ്ടയില്‍ താളമിട്ടപ്പോള്‍ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി.എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് ആകെയുള്ള പരിഭവം ചുട്ടുപൊള്ളുന്ന വേനലിനോട് മാത്രമാണ്

ഇത് പക്ഷെ, സൂര്യാതപത്തെ ഭയന്നല്ല. തിരഞ്ഞെടുപ്പ് പര്യടനത്തിനിടയില്‍ തന്നെ സ്വീകരിക്കാന്‍ സ്ത്രീകളും കൊച്ചുകുട്ടികളുമടക്കം പൊരിവെയിലില്‍ കാത്തുനില്‍ക്കുന്ന കാഴ്ചയാണ് സുരേന്ദ്രനെ നൊമ്പരപ്പെടുത്തുന്നത്. എല്ലാ വേദികളിലെയും മറുപടി പ്രസംഗത്തില്‍, കൊടും ചൂടും സഹിച്ച് കാത്തു നിന്നവരുടെ സഹിഷ്ണുതയ്ക്ക് പ്രത്യേകം നന്ദി പ്രകടിപ്പിച്ച് പ്രസംഗമൊന്ന് പരിഷ്‌കരിക്കുകയും ചെയ്തു സ്ഥാനാര്‍ഥി.സിനിമാ സംവിധായകരായ അലി അക്ബറും രാജസേനനും പര്യടന വേദികളിലും കുടുംബയോഗങ്ങളിലും ഇന്നലെ സജീവമായിരുന്നു. അതുമ്പുംകുളം, തേക്ക്‌തോട്, തണ്ണിത്തോട്, ചിറ്റാര്‍, കോട്ടമണ്‍പാറ വഴി ആങ്ങമൂഴിയില്‍ പര്യടനം പൂര്‍ത്തിയാക്കിയ കെ.സുരേന്ദ്രന്‍ തുടര്‍ന്ന് ശബരിമലയിലേക്കായി യാത്ര.ഇന്ന് പുലര്‍ച്ചെ സന്നിധാനത്ത് വിഷുക്കണി ദര്‍ശനത്തിന് ശേഷം മടങ്ങി, 2 മുതല്‍ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളില്‍ പര്യടനം നടത്തും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends