Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വാമിയാരാന്ന് അറിയില്ല പോലും... സ്വാമി ചിദാനന്ദപുരിക്കെതിരെ സിപിഎം വിവിധ മണ്ഡലങ്ങളില്‍ നടത്തുന്ന പ്രചരണം തിരിച്ചടിയാകുന്നു; മുമ്പ് തന്ത്രിയേയും പൂജാരിമാരേയും പരിഹസിച്ച നേതാക്കളുടെ പ്രസംഗങ്ങളും ഓര്‍ത്തെടുത്ത് ശബരിമല കര്‍മ്മ സമിതി

15 APRIL 2019 12:31 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല കര്‍മ്മസമിതി ആചാര്യന്‍ സ്വാമി ചിദാനന്ദപുരിക്കെതിരെ സിപിഎം വിവിധ മണ്ഡലങ്ങളില്‍ നടത്തുന്ന പ്രചരണം അവര്‍ക്ക് തന്നെ വയ്യാവേലിയാവുന്നു. ശബരി മല വിവാദങ്ങള്‍ക്ക് സമാനമെന്നോണം വേലിയില്‍ കിടക്കുന്ന പാമ്പിനെയെടുത്ത് പൂമുഖത്ത് പ്രതിഷ്ഠിക്കുന്ന കാഴ്ചയാണ് കാണുന്നത്. 

എല്ലാ സീമകളും ലംഘിക്കുന്ന ധിക്കാരമായി ഇത് വിശേഷിക്കപ്പെടുന്നു. കാരണം സര്‍വരാലും ആദരിക്കപ്പെടുന്ന ആചാര്യനാണ് ചിദാനന്ദ പുരി.

സ്വാമിയുടെ പൂര്‍വ്വാശ്രമത്തിലെ പേരും അദ്ദേഹത്തിന്റെ മരിച്ചു പോയ പിതാവിന്റെ പേരും എടുത്ത് പറഞ്ഞു സിപിഎമ്മിന്റെ കോഴിക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ നേതാക്കള്‍ നടത്തിയ പ്രസംഗമാണ് വിവാദമായിരിക്കുന്നത്.

'എടോ ചിദാനന്ദപുരി എന്ന സത്യനാഥാ.. ഒരു കാര്യം ഞങ്ങള്‍ പറയാം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു ബൂത്ത് കമ്മിറ്റി ദിവസം 10 സ്ത്രീകളെ വെച്ച് ശബരിമല കയറ്റാന്‍ തീരുമാനിച്ചാല്‍, ഈ സത്യനാഥനല്ല, അയാളുടെ അച്ഛന്‍ പിഷാരിക്കാവിനടുത്ത് താമസിക്കുന്ന വിശ്വനാഥന്‍ വിചാരിച്ചാലും അത് തടയാന്‍ ആവില്ല എന്ന് നിങ്ങള്‍ മനസിലാക്കിക്കോ..'

കഴിഞ്ഞ ദിവസം കോഴിക്കോട് ചീക്കിലോട് നടന്ന ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സിപിഎം നേതാവ് പ്രേംനാഥ് നടത്തിയ പ്രസംഗത്തിലെ ഭാഗമാണ് ഇത്. 

പ്രസംഗത്തില്‍ ഉടനീളം പൂജനീയ സ്വാമിജിയെ കള്ളസാമി, ആസാമി, പരട്ട സ്വാമി, സത്യനാഥന്‍ എന്നൊക്കെയാണ് ഇയാള്‍ വിശേഷിപ്പിക്കുന്നത്.
കൂടാതെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശത്തെ കാറ്റില്‍ പറത്തി അര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ശബരിമലയിലെ ആചാര പരിഷ്‌കരണവും, അയ്യപ്പന് പൂര്‍ണ്ണ പുഷ്‌കല എന്നിങ്ങനെ രണ്ട് ഭാര്യമാരും സത്യകന്‍ എന്നൊരു മകനും ഉണ്ടെന്നും, ഹരിവരാസനം എഴുതിയത് സിപിഎം നേതാവിന്റെ മുത്തശ്ശി ആണെന്നും, ബിജെപി നേതാക്കള്‍ വൃതം എടുക്കാതെ ക്‌ളീന്‍ ഷേവ് ചെയ്തു മലയ്ക്ക് പോയി എന്നും, അയ്യപ്പനോട് കളിച്ചത് കൊണ്ടാണ് സുരേന്ദ്രന്‍ ജയിലില്‍ ആയത് എന്നുമൊക്കെ നിര്‍ലോഭം പറയുന്നുണ്ട്.

സിപിഎം നേതാക്കള്‍ ശബരിമല വിഷയം ഉപയോഗിച്ചാല്‍ ചട്ടലംഘനം ആവില്ലായിരിക്കുമെന്നാണ് ബിജെപി നേതാക്കള്‍ പരിഹസിക്കുന്നത് .

'കള്ള് കുടിച്ചു ശബരിമലക്ക് പോയ കെ. സുരേന്ദ്രന്‍ 52 വയസ്സുള്ള ലളിത എന്ന പെണ്ണിന്റെ പെരടിക്ക് എറിഞ്ഞിട്ടാണ് 21 ദിവസം ജയിലില്‍ ആയത്' എന്നാണ് അതേ പ്രസംഗത്തിലെ വേറൊരു പരാമര്‍ശം. ഇതിനെ 
എന്തും പറയാമെന്ന ധാര്‍ഷ്ട്യമെന്നാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്. 

ഇനിയും കേട്ട് മിണ്ടാതിരിക്കാന്‍ ആണെങ്കില്‍ ഇതിലും വലുത് നാളെ കേള്‍ക്കേണ്ടി വരുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നു. 
കൊളത്തൂര്‍ അദൈ്വതാശ്രമം വ്യക്തിഹത്യാപരവും അവഹേളന സ്വഭാവമുള്ളതും ആയ ഈ പ്രസംഗത്തിനെതിരെ സിവില്‍ ആയും ക്രിമിനല്‍ ആയും ഡീഫമേഷന്‍ കേസ് ഫയല്‍ ചെയ്യണമെന്നാണ് ഹൈന്ദവ നേതാക്കള്‍ ആവശ്യപ്പെടുന്നത്. 

ബിജെപി നേതൃത്വം കോഴിക്കോട് ജില്ലാ വരണാധികാരിക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കാനും തീരുമാനിച്ചു. ഹിന്ദു സമൂഹം ഒറ്റക്കെട്ടായി ഇതിനെതിരെ മുഴുവന്‍ ശക്തിയുമെടുത്ത് പ്രതികരിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. 

ശബരി മല കര്‍മ്മസമിതി എന്ന പ്രസ്ഥാനത്തിന് തന്നെ കാരണഭൂതനായത് പിണറായി വിജയനാണ്. ശബരിമല വിഷയം വിവാദമാക്കിയതും അദ്ദേഹം തന്നെയാണ്. അതുവരെ സംസ്ഥാനത്ത് നിര്‍ജ്ജീവമായിരുന്ന ബിജെപിയെ സജീവമാക്കിയതും പിണറായി തന്നെ. ചിദാനന്ദപുരി കേരളത്തില്‍ ഒരു വികാരമായി മാറിയത് കര്‍മ്മസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കാരണമാണ്. മൂന്ന് സീറ്റുകളിലെങ്കിലും ബിജെപി ജയിക്കുമെന്ന അവസ്ഥ സംജാതമായതും പിണറായിയുടെ പ്രവര്‍ത്തനങ്ങള്‍ വഴി തന്നെ. ചിദാനന്ദപുരിയെ അധിക്ഷേപിക്കുന്നതിലൂടെ സി പി എം വീണ്ടും വയ്യാവേലി പിടിക്കുകയാണ്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends