Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാത്രിയില്‍ തന്റെ തൊട്ടരികെ കിടന്നുറങ്ങിയ മകനെ പുലി വലിച്ചിഴക്കുന്നത് കണ്ട് ധൈര്യം സംഭരിച്ച് പുലിയെ തൊഴിച്ചു, പിന്നീട് സംഭവിച്ചത്...

22 APRIL 2019 08:30 AM IST
മലയാളി വാര്‍ത്ത

കരിമ്പിന്‍ തോട്ടത്തിനു സമീപം കിടന്നുറങ്ങിയ ഒന്നര വയസ്സുകാരന്‍ മകനെ പിടിക്കാനുള്ള പുള്ളിപ്പുലിയുടെ ശ്രമം ദമ്പതികള്‍ പരാജയപ്പെടുത്തി. പുണെ ജില്ലയിലെ ജുന്നാറില്‍ കരിമ്പുപാടത്തിനു സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം.ശബ്ദംകേട്ട് കണ്ണുതുറന്ന് നോക്കിയപ്പോള്‍ തന്റെ തൊട്ടരികില്‍ കിടന്നുറങ്ങിയ മകനെ പുലി വലിച്ചിഴക്കുന്ന കാഴ്ചയാണ് അമ്മ ദീപാലി കണ്ടത്. പെട്ടെന്നുതന്നെ അവര്‍ കൈകൊണ്ട് പുലിയെ തൊഴിച്ചു. കുട്ടിയുടെ തലയുടെ ഒരു ഭാഗം വായിലാക്കിയ പുലി കടി വിട്ട് അമ്മയുടെ കൈയില്‍ കടിച്ചു.

തൊട്ടടുത്ത് കിടക്കുകയായിരുന്ന ഭര്‍ത്താവ് ഉണര്‍ന്ന് അലമുറയിട്ടപ്പോള്‍ പുലി പിന്തിരിഞ്ഞ് ഓടുകയായിരുന്നു. കരിമ്പിന്‍ തോട്ടത്തിലെ തൊഴിലാളികളായ ദമ്പതികള്‍ മകനുമൊത്ത് പുറത്താണ് കിടന്നിരുന്നത്. കുട്ടിയുടെ കഴുത്തിന്റെയും ഇടതുകണ്ണിന്റെയും ഭാഗത്തായി പുലിയുടെ പല്ലുകള്‍ പതിഞ്ഞിട്ടുണ്ട്.

പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിമ്പുപാടത്തില്‍ തൊഴിലെടുക്കുന്ന നിരവധി കുടുംബങ്ങള്‍ നദിയുടെ കരയില്‍ താല്‍ക്കാലികമായി നിര്‍മിച്ച കുടിലിനു പുറത്താണ് രാത്രി കിടന്നുറങ്ങുന്നത്. ഈ വര്‍ഷം ജുന്നാര്‍ താലൂക്കില്‍ പുലിയുടെ രണ്ടാമത്തെ ആക്രമണമാണിത്. ജനുവരിയില്‍ അഞ്ച് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (13 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (28 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (36 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (51 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

Malayali Vartha Recommends