Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൗതുകത്തോടെ കേരളം... തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കിട്ടിയ ഷാളുകള്‍ സ്ഥാനാര്‍ത്ഥികള്‍ എന്ത് ചെയ്യും? അലക്ഷ്യമായി വലിച്ചെറിയുകയോ കൂട്ടിയിടുകയോ ചെയ്യുന്നവര്‍ക്കൊരു കുമ്മനം മാതൃക; സഞ്ചി നിര്‍മ്മിക്കാന്‍ സാധിക്കാത്ത തുണി, തോര്‍ത്ത് എന്നിവ അനാഥാലയങ്ങള്‍ക്ക്

22 APRIL 2019 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

കുമ്മനം രാജശേഖരന്‍ വേറിട്ട ഒരു വ്യക്തിത്വമാണ്. തെരഞ്ഞടുപ്പില്‍ മാത്രമല്ല തെരഞ്ഞടുപ്പ് പ്രചരണത്തിലും അദ്ദേഹം തന്റെ വ്യക്തിത്വം കാത്തു സൂക്ഷിച്ചു.

തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കിട്ടിയ ഷാളുകള്‍ സ്ഥാനാര്‍ത്ഥികള്‍ എന്ത് ചെയ്യും? അലക്ഷ്യമായി വലിച്ചെറിയുകയോ കൂട്ടിയിടുകയോ ആണ് സാധാരണയായി ചെയ്യുന്നത്. എന്നാല്‍ തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ അങ്ങനെയല്ല ചെയ്തത്. സ്വീകരണ യോഗങ്ങളില്‍ കിട്ടിയ ഷാളുകള്‍ കൊണ്ട് തുണി ബാഗുകള്‍ നിര്‍മ്മിക്കാനാണ് കുമ്മനം ലക്ഷ്യമിടുന്നത്. ഇതിനായി സ്വയം സഹായ സംഘങ്ങളെയും ബിഎംഎസിന്റെ തയ്യല്‍ തൊഴിലാളികളെയും ചുമതലപ്പെടുത്തി. കിട്ടിയ ഷാളുകള്‍ ഉടന്‍ ഇവര്‍ക്ക് കൈമാറും.

ആയിരക്കണക്കിന് സ്വീകരണങ്ങളാണ് തെരെഞ്ഞെടുപ്പ് കാലത്ത് കുമ്മനത്തിന് ലഭിച്ചത്. അതില്‍ നിന്ന് ഏകദേശം ഒരു ലക്ഷത്തോളം ഷാളുകള്‍ കിട്ടിയിട്ടുണ്ട്. ഇതുപയോഗിച്ച് പതിനായിരക്കണക്കിന് ബാഗുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്. സഞ്ചി നിര്‍മ്മിക്കാന്‍ സാധിക്കാത്ത തുണി, തോര്‍ത്ത് എന്നിവ അനാഥാലയങ്ങള്‍ക്ക് പതിവ് പോലെ സംഭാവന ചെയ്യും.

പരിസ്ഥിതി സൗഹൃദ സംസ്‌കാരം വോട്ടര്‍മാര്‍ക്ക് പകര്‍ന്നു നല്‍കുകയാണ് തുണി സഞ്ചി നിര്‍മ്മാണം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പ്ലാസ്റ്റിക് ബാഗിന്റെ ഉപയോഗം കുറയ്ക്കാനും സാധിക്കും. പരിസ്ഥിതി സൗഹൃദ തെരെഞ്ഞെടുപ്പ് എന്ന കമ്മീഷന്റെ നിര്‍ദ്ദേശം പൂര്‍ണ്ണമായി പാലിച്ചായിരുന്നു തന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം. ഇതിന്റെ ക്രിയാത്മകമായ പരിസമാപ്തിയാണ് ബാഗ് നിര്‍മ്മാണമെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ സഞ്ചി നിര്‍മ്മാണം തുടങ്ങും.

തെരഞ്ഞടുപ്പിന്റെ കലാശകൊട്ടിലും വ്യത്യസ്തനാവാന്‍ കുമ്മനം ശ്രദ്ധിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് പ്രചരണം അവസാനിക്കുന്ന വേളയില്‍ ഒരു കാരണവശാലും ഗതാഗത തടസ്സമുണ്ടാക്കരുതെന്ന് അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജയിക്കുമെന്ന് പ്രതീതിയുണ്ടാക്കിയ മത്സരമാണ് തിരുവനന്തപുരത്ത് നടന്നത്. അതു കൊണ്ടു തന്നെ പ്രചരണവും ശക്തമായിരുന്നു. സി. ദിവാകരനെയും ശശി തരൂരിനെയും മറികടക്കുന്ന കലാശകൊട്ടാണ് കുമ്മനം കാഴ്ചവച്ചത്. ഓരോ ജംഗ്ഷനിലും നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് അണി നിരന്നത്. അവര്‍ക്കെല്ലാം അച്ചടക്കലംഘനമുണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് കുമ്മനം നല്‍കിയിരുന്നത്. 

തലസ്ഥാനത്ത് എ കെ ആന്റണിയുടെ റോഡ് ഷോ വരെ സി പി എം തടയുന്ന സാഹചര്യം ഉണ്ടായിട്ടും ബി ജെ പി അത്തരം സാഹസങ്ങള്‍ക്കൊന്നും മുതിര്‍ന്നില്ല. ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുകള്‍ ഇല്ലാതാക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ജനങ്ങളെ ഉപദ്രവിച്ചാല്‍ അവര്‍ മറിച്ചൊരു തീരുമാനമെടുക്കുമെന്ന് പ്രവര്‍ത്തകര്‍ക്കറിയാമായിരുന്നു. പ്രവര്‍ത്തകര്‍ തീര്‍ത്തും ആത്മവിശ്വാസത്തിലാണ്. തലസ്ഥാനത്ത് നിന്ന് തങ്ങളുടെ എം പി ജയിച്ചാല്‍ അത് തലസ്ഥാനത്തെ പ്രവര്‍ത്തകരുടെ രാഷ്ട്രീയ ജീവിതത്തില്‍ തിളക്കമാര്‍ന്ന ഒരദ്ധ്യായത്തിന് തുടക്കം കുറിക്കപ്പെടുമെന്ന് ഓരോ പ്രവര്‍ത്തകനും മനസിലാക്കി എന്നിടത്താണ് ബിജെപിയുടെ വിജയം. 

തെരഞ്ഞടുപ്പിന്റെ നടത്തിപ്പിലും കര്‍ക്കശമായ അച്ചടക്കം പാലിക്കാനാണ് പ്രവര്‍ത്തകര്‍ക്ക് ബിജെപി നേതാക്കള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ബിജെപിയും സി പി എമ്മും ഒരേ ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളാണെന്ന ധാരണ തിരുത്താനാണ് നീക്കം. കുമ്മനത്തെ പോലുള്ള മുതിര്‍ന്ന നേതാക്കളാണ് അച്ചടക്ക സംരക്ഷണത്തിന് രംഗത്തുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 minute ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (14 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (29 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (37 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (52 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

Malayali Vartha Recommends