Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വോട്ടിന് ശേഷം കാണാം... തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ശുഭാപ്തി വിശ്വാസത്തോടെ പിണറായി വിജയന്‍; പുതിയ വോട്ടര്‍മാരായ യുവത കേരളത്തിന്റെ മഹദ് പാരമ്പര്യം സംരക്ഷിക്കാനുതകുംവിധം വിധിയെഴുത്തില്‍ പങ്കെടുക്കും

22 APRIL 2019 07:38 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ആവേശോജ്ജ്വലമായ തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. അതേസമയം നേതാക്കള്‍ ഇപ്പോഴും വലിയ വിജയ പ്രതീക്ഷയിലാണ്. എല്‍ഡിഎഫ് പത്തില്‍ കൂടുതല്‍ സീറ്റ് നേടി മികച്ച വിജയം നേടുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജാതിഭേദവും മതദ്വേഷവുമില്ലാതെ സാഹോദര്യത്തോടെ സര്‍വരും വാഴുന്ന നവോത്ഥാന കേരളത്തിന്റെ നിലനില്‍പ്പിനായാണ് കേരളജനത വോട്ടുപയോഗിക്കുകയെന്ന് പിണറായി വിജയന്‍ പറഞ്ഞു. പുതിയ വോട്ടര്‍മാരായ യുവത കേരളത്തിന്റെ മഹദ്പാരമ്പര്യം സംരക്ഷിക്കാനുതകുംവിധം വിധിയെഴുത്തില്‍ പങ്കെടുക്കും. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 10 സീറ്റ് കിട്ടുമോ എന്ന പത്ര പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതുക്ക് മേലെ എന്നായിരുന്നു മറുപടി.

പ്രചാരണത്തില്‍ സാധാരണയായി ഉന്നതനിലാവാരം പുലര്‍ത്തുന്ന കേരളത്തിലും അതിന് വിരുദ്ധമായ നീക്കം ഇത്തവണ ഉണ്ടായി. മതനിരപേക്ഷജനാധിപത്യമൂല്യങ്ങള്‍ തകര്‍ക്കുന്ന തരത്തില്‍ സംഘപരിവാര്‍ പ്രചാരണം നടത്തി. ഉത്തരേന്ത്യയില്‍ വംശഹത്യയ്ക്കും കലാപങ്ങള്‍ക്കും നേതൃത്വം നല്‍കിയവരുടെ വക്താക്കള്‍ ഇവിടെ റോഡ്‌ഷോ നടത്തി. ആ സംസ്‌കാരം കേരളത്തിലും സ്ഥാപിക്കാനുള്ള ശ്രമമാണ് നടന്നത്. അവിടങ്ങളിലെ തെറ്റായ കാര്യങ്ങള്‍ പകര്‍ത്താതിരിക്കാന്‍ ജാഗ്രത പാലിക്കുന്നില്ലെങ്കില്‍ മഹത്തായ നമ്മുടെ പാരമ്പര്യം നഷ്ടമാകുന്ന ആപത്കരമായ സാഹചര്യമാണുണ്ടാവുകപിണറായി പറഞ്ഞു.

ബി.ജെ.പി. ഇനിയൊരിക്കലും അധികാരത്തില്‍ വരരുത്, കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ വരണം, അതിന് പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ സാന്നിധ്യം നല്ലനിലയില്‍ വേണം. ബി.ജെ.പി. പ്രലോഭിപ്പിക്കുമ്പോള്‍ ഒപ്പം പോകാത്തവരെ വേണം ജയിപ്പിക്കാന്‍ ഈ രാഷ്ട്രീയമാണ് എല്‍.ഡി.എഫ്. പ്രചാരണവേദികളില്‍ നിരത്തിയത്.

വിശ്വാസികള്‍ക്കെതിരാണ് കേരള സര്‍ക്കാര്‍ എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന സംഘപരിവാര്‍ ആവര്‍ത്തിക്കുന്ന നുണയാണ്. പലവട്ടം അതാവര്‍ത്തിച്ചാല്‍ സത്യമെന്ന് ആളുകള്‍ കരുതിക്കൊള്ളുമെന്ന ആശയിലാണത്. വിശ്വാസികളെ തടയുകയും അക്രമിക്കുകയും ചെയ്തവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് നിരോധനാജ്ഞ പ്രഖ്യാപിച്ചായാലും ഭക്തര്‍ക്ക് സൗകര്യമൊരുക്കണമെന്ന് നരേന്ദ്രമോദി സര്‍ക്കാരാണ് കേരള സര്‍ക്കാരിനോട് രേഖാമൂലം നിര്‍ദേശിച്ചത്. കേന്ദ്രത്തിന് അതേ ചെയ്യാനാവൂ, കേരളത്തിന് അതനുസരിക്കാനേ പറ്റൂ. ശബരിമലയില്‍ സമാധാനം പാലിക്കുന്നതിന് നിരോധനമടക്കമുള്ള നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരവകുപ്പ് അയച്ച കത്തും മുഖ്യമന്ത്രി വായിച്ചുകേള്‍പ്പിച്ചു.

വിശ്വാസമനുസരിച്ച് ജീവിക്കാന്‍ പൂര്‍ണസ്വാതന്ത്ര്യവും സൗകര്യവും നല്‍കുന്ന സംസ്ഥാനമാണ് കേരളം. സംഘപരിവാര്‍ മേധാവിത്വമുള്ള സംസ്ഥാനങ്ങളിലാണ് വിശ്വാസസ്വാതന്ത്ര്യം തടയുന്നത്. എന്തെല്ലാം കുപ്രചരണം നടത്തിയാലും കേരളത്തില്‍ ബി.ജെ.പി.ക്ക് നേട്ടമുണ്ടാക്കാനാവില്ല പിണറായി പറഞ്ഞു.

കേന്ദ്രത്തില്‍ ബി.ജെ.പി.ക്ക് ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്ന് മാത്രമല്ലാതെ വരാനിരിക്കുന്ന സര്‍ക്കാരിന്റെ രൂപത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ല. ഏറ്റവുംവലിയ ഒറ്റക്കക്ഷിയുടെ നേതാവ് തന്നെ പ്രധാനമന്ത്രിയാകുമോ എന്നും പറയാനാവില്ല.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടും. പൊതുമേഖലയുടെ വളര്‍ച്ച, ക്ഷേമപദ്ധതികള്‍, വികസനമുന്നേറ്റം തുടങ്ങി കേരളത്തില്‍ വിജയിച്ച ബദല്‍ തുടരുന്നതിന് ജനങ്ങള്‍ വോട്ട് ചെയ്യും. സംസ്ഥാന സര്‍ക്കാരിന് അനുകൂലമാണ് ജനവികാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (14 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (27 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (42 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (50 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

Malayali Vartha Recommends