Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഹുലിന് പാരയാകുമോ? ഇരട്ട പൗരത്വം, 2 രാജ്യത്തെ പാസ്‌പോര്‍ട്ട്, രാഹുലിനെതിരെ അമേഠിയില്‍ സരിത എസ് നായരും; രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കി തുഷാര്‍ വെള്ളാപ്പള്ളി

22 APRIL 2019 08:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇരട്ട പൗരത്വ പ്രശ്‌നങ്ങളോടൊപ്പം അമേഠിയില്‍ സരിതാ നായരുമെത്തിയതോടെ വല്ലാത്തൊരവസ്ഥയിലാണ് രാഹുല്‍ ഗാന്ധി. അതേസമയം രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടിലും പരാതി നല്‍കിയിട്ടുണ്ട്. വയനാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. നേരത്തെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്ത്വത്തിനെതിരെ അമേഠിയില്‍ പരാതി ഉയര്‍ന്നിരുന്നു.

രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച രേഖകളുടെ ആധികാരികതയെ ചൊല്ലിയാണ് പരാതി. രാഹുലിനു ഇരട്ട പൗരത്വം ഉണ്ടെന്നും മറ്റൊരു വിദേശരാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ഉണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, നാമനിര്‍ദ്ദേശ പത്രികയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്നും തുഷാര്‍ പറയുന്നു.

രാഹുലിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഇരട്ടപൗരത്വമുള്ള കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നും വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. രാഹുല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യനല്ലെന്നും നല്‍കിയിരിക്കുന്ന വിവരങ്ങള്‍ കൃത്യമല്ലാത്തതിനാല്‍ രാഹുലിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

യുകെ കമ്പനിയുടെ സമ്ബത്തും സ്വത്തുവിവരങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ രാഹുല്‍ നാമനിര്‍ദ്ദേശ പത്രികയില്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. അമേഠിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇതേ കാരണത്താല്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് രാഹുലിന്റെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനക്കായി മാറ്റിവച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് വയനാട്ടിലും പരാതി.

അതേസമയം രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിക്കുന്നതിനായി സരിത എസ് നായര്‍ നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിച്ചത് കോണ്‍ഗ്രസ് നേതാക്കളെ അമ്പരപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നാടകങ്ങളെ പൊളിച്ചെഴുതുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ മത്സരിക്കുന്നതെന്നാണ് സരിത പറയുന്നത്. 

സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ടിട്ടും രാഹുല്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് താന്‍ മത്സരരംഗത്തിറങ്ങുന്നതെന്ന് സരിത നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. 

ഹൈബി ഈഡനടക്കം കേസില്‍ പ്രതികളായ ആളുകള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും നിരവധി കത്തുകള്‍ അയച്ചിട്ടും ആരോപണ വിധേയര്‍ക്കെതിരെ ഒരു നടപടിയെടുമെടുത്തില്ല. ഇതിനെ ചോദ്യം ചെയ്തുള്ള ഒരു പ്രവര്‍ത്തനമാണ് താന്‍ തെരഞ്ഞെടുപ്പില്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നും സരിത വിശദീകരിച്ചു

അതേസമയം, എറണാകുളം വയനാട് എന്നി മണ്ഡലങ്ങളില്‍ സരിത സമര്‍പ്പിച്ച പത്രികകള്‍ നേരത്തെ തള്ളിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിതയ്ക്ക് കോടതി വിധിച്ച ശിക്ഷ റദ്ദാക്കാത്തതിനാലാണ് സരിതയുടെ പത്രിക തള്ളുകയുണ്ടായത്.

അതിനിടെ എതിര്‍സ്ഥാനാര്‍ഥി തടസവാദം ഉന്നയിച്ചതിനാല്‍ അമേഠിയില്‍ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റിവെച്ചു. രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതരപിഴവുകളുണ്ടെന്നാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ധ്രുവ് ലാലിന്റെയും ആരോപണം. ബ്രിട്ടന്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരങ്ങളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടന്‍ പൗരനാണെന്ന് രേഖപ്പെടുത്തിയെന്നാണ് ധ്രുവ് ലാല്‍ ആരോപിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറകേയാണ് വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പരാതി. കൂടാതെ അമേഠിയില്‍ സരിത എത്ര വോട്ട് പിടിച്ചാലും അത് ബാധിക്കുന്നത് രാഹുലിനെ തന്നെയാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (14 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (27 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (42 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (50 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

Malayali Vartha Recommends