Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

സംസ്ഥാനത്ത് ഒരു മാസത്തിലധികം നീണ്ട പരസ്യപ്രചാരണത്തിന് കൊടിയിറക്കം; . കലാശക്കൊട്ടിനിടെ പരക്കെ സംഘര്‍ഷം; കല്ലേറില്‍ ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് പരിക്ക്

22 APRIL 2019 12:12 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഒരു മാസത്തിലധികം നീണ്ട പരസ്യപ്രചാരണത്തിന് കൊടിയിറക്കം. കലാശക്കൊട്ടിനിടെ സംസ്ഥാനത്ത് പരക്കെ സംഘര്‍ഷം. കല്ലേറില്‍ ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് പരിക്കേറ്റു. രമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറില്‍ ആലത്തൂര്‍ എംഎല്‍എ കെ ഡി പ്രസേനനും പരിക്കേറ്റു. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകള്‍ ആവേശകരമാക്കിയെങ്കിലും വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി.

തൊടുപുഴയില്‍ സംഘര്‍ഷത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു . മലപ്പുറത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കെ സുരേന്ദ്രനെ കാഞ്ഞിരപ്പള്ളിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു . മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കളെത്തി വാഹനം കടത്തി വിടുകയായിരുന്നു .

കാസര്‍കോട് യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥയുണ്ടായി . ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. കരുനാഗപ്പള്ളിയില്‍ യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി . ആലപ്പുഴ സക്കറിയാ ബസാറില്‍ കൊട്ടിക്കലാശത്തിനിടെ ഉന്തും തള്ളുമുണ്ടായി .
മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായ എ.കെ.ആന്റണിയുടെ റോഡ് ഷോ ഇടതുമുന്നണി അനുകൂലികള്‍ ബലമായി തടഞ്ഞതും അദ്ദേഹത്തെയും സ്ഥാനാര്‍ത്ഥി ശശി തരൂരിനെയും നടക്കാന്‍ പോലും അനുവദിക്കാത്ത വിധത്തില്‍ ഉന്തും തള്ളും സൃഷ്ടിച്ച് പ്രകോപനമുണ്ടാക്കിയതും പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് കളങ്കമായി. രാജ്യത്തെ തന്നെ ഉന്നത നേതാവായ ആന്റണിയെ അപഹസിക്കുന്നിടത്തോളം എത്തിയ പെരുമാറ്റത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു.

തടഞ്ഞതിനെ തുടര്‍ന്ന് വാഹനത്തില്‍ നിന്ന് ഇറങ്ങി നടക്കാന്‍ ശ്രമിച്ച ആന്റണിക്കെതിരെ കൈയേറ്റശ്രമം ഉണ്ടായതായും പരാതിയുണ്ട്. തിക്കിലും തിരക്കിലും പല തവണ ബാലന്‍സ് തെറ്റിയ 78കാരനായ ആന്റണിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലയം തീര്‍ത്താണ് വീഴാതെ കാത്തത്. നടക്കുന്നിടത്തെല്ലാം കൂക്കുവിളിച്ചും മുദ്രാവാക്യം വിളിച്ചും ഡാന്‍സ് ചെയ്തും ഇടതുമുന്നണി പ്രവര്‍ത്തകര്‍ അപഹസിക്കുകയും ചെയ്തതോടെ ആന്റണി ആകെ വിഷാദവാനായാണ് കാണപ്പെട്ടത്.

തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ഡോ.ശശിതരൂരിന്റെ പ്രചാരണത്തിന് സമാപനം കുറിച്ച് തീരദേശമേഖലയിലെ വേളിയില്‍ നിന്ന് പര്യടനത്തിന് ഒരുങ്ങുമ്പോഴാണ് ഇടത് പ്രവര്‍ത്തകര്‍ തടഞ്ഞ് സംഘര്‍ഷം സൃഷ്ടിച്ചത്.
ന്യൂനപക്ഷ സമുദായങ്ങള്‍ തിങ്ങിപാര്‍ക്കുന്ന വേളി,പൂന്തുറ,വലിയതുറ,ബീമാപള്ളി മേഖലകളില്‍ എല്ലാ തിരഞ്ഞെടുപ്പിലും എ.കെ.ആന്റണിയുടെ റോഡ് ഷോ പതിവാണ്. യു.ഡി.എഫിന് വോട്ടുറപ്പിക്കുന്ന ഫലപ്രദമായ നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇന്നലെ വൈകിട്ട്‌നാലുമണിയോടെയാണ് എ.കെ.ആന്റണിയും ശശിതരൂരും വേളി ജംഗ്ഷനിലെ മാധവപുരത്ത് തുറന്ന വാഹനത്തില്‍ എത്തിയത്.സ്ഥലംഎം.എല്‍.എവി.എസ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (2 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (4 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (4 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (4 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (4 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (4 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (5 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (5 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (7 hours ago)

Malayali Vartha Recommends