Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെറ്റമ്മയെ കൊന്ന് വീടിനോട് ചേര്‍ന്നുള്ള ചതുപ്പില്‍ കുഴിച്ചുമൂടി, വേലിയേറ്റത്തില്‍ ചുതുപ്പില്‍ വെള്ളം കയറി തലയോട്ടിയും കാലിന്റെ ഏതാനും ഭാഗങ്ങളും കുഴിക്ക് പുറത്തേയ്ക്ക് പൊന്തിവന്നതോടെ പുറത്തായത് മകന്റെ കൊടുംക്രൂരത

22 APRIL 2019 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

വൃദ്ധയെ കത്തിച്ച ശേഷം വീടിനോട് ചേര്‍ന്നുള്ള ചതുപ്പില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കൂടെ താമസിച്ചിരുന്ന ഇളയ മകന്‍ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടക്കന്‍ പറവൂര്‍ കെടാമംഗലം കുടിയാകുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറുവശം കുറുപ്പശ്ശേരി പരേതനായ ഷണ്‍മുഖന്റെ ഭാര്യ കാഞ്ചനവല്ലിയുടെ (72) മൃതദേഹമാണെന്ന് പൊലീസ് സംശയിക്കുന്നു. ഇവരെ വ്യാഴാഴ്ചയ്ക്കുശേഷം കാണാതായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷം രൂക്ഷമായ ഗന്ധം വന്നതിനെ തുടര്‍ന്ന് സമീപവാസികള്‍ പരിശോധിച്ചപ്പോഴാണ് കരിഞ്ഞനിലയില്‍ തലയോട്ടിയും തുടയുടെ ഭാഗവും കണ്ടത്.

രണ്ടു മുറിയുള്ള ചെറിയ വീട്ടില്‍ വീട്ടുപകരണങ്ങള്‍ ചിതറിക്കിടക്കുന്നുണ്ട്. ഇതിനിടയില്‍ മദ്യക്കുപ്പിയുമുണ്ട്. പിറകുവശത്തെ വാതിലിനുസമീപം കരിഞ്ഞ അവശിഷ്ടങ്ങളുംകണ്ടെത്തി. കെടാമംഗലം പുഴയോട് ചേര്‍ന്നുള്ള ചതുപ്പായ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പൊതുവെ വിജനമാണ് ഈ സ്ഥലം. വേലിയേറ്റത്തില്‍ ചുതുപ്പില്‍ വെള്ളം കയറിയതോടെ മൃതദേഹം പൊന്തിവന്നതാണെന്ന് കരുതുന്നു. മൃതദേഹം ചപ്പുചവറുകള്‍ കൊണ്ട് മൂടിയ നിലയിലായിരുന്നു.

കാഞ്ചനവല്ലിയെ സുരേഷ് വീടിനുള്ളിലിട്ട് കൊലപ്പെടുത്തിയ ശേഷം കത്തിച്ച് കുഴിച്ച് മൂടിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രിയില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. വൈദ്യുതി ഉണ്ടായിരുന്നില്ല. വീടിനോട് ചേര്‍ന്നുള്ള കോഴിഫാമിലെ ജീവനക്കാരന്‍ രാത്രിയില്‍ വീട്ടില്‍ തീപുകയുന്നത് കണ്ടിരുന്നു.

ഇയാള്‍ ടോര്‍ച്ച് അടിച്ചു നോക്കുന്നതിനിടെ തീയണഞ്ഞു. അതിനാല്‍ കുടുതല്‍ അന്വേഷിച്ചില്ല. അന്ന് രാത്രി സമീപത്തെ വീട്ടിലെ പൈപ്പില്‍ നിന്നും ഹോസ് ഉപയോഗിച്ച് സുരേഷ് വെള്ളമെടുത്തിരുന്നു. അനുവാദം ചോദിക്കാതെ വെള്ളമെടുത്തതിനെചൊല്ലി സുരേഷും വീട്ടുകാരും തമ്മില്‍ തര്‍ക്കവും നടന്നു. ഇന്നലെ രാവിലെ സുരേഷിനെവീട്ടിലും സമീപത്തെബസ് ഷെഡിലും കണ്ടവരുണ്ട്.

വർഷങ്ങൾക്ക് മുമ്പ് പറവൂർ മുകാംബി ക്ഷേത്രത്തിന് സമീപത്ത് വെച്ച് ലോട്ടറി വില്പനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്ഉൾപ്പെടെ നിരവധി കേസുകളി​ൽ സുരേഷ് പ്രതി​യാണെന്ന് പൊലീസ് പറഞ്ഞു. മത്സ്യബന്ധന ബോട്ടിൽ ജോലിക്കു പോകുന്നതിനാൽ ഇടക്കിടെ മാത്രമാണ് വീട്ടിലെത്തുന്നത്. മദ്യലഹരി​യി​ൽ പണം ആവശ്യപ്പെട്ട് അമ്മയെ മർദ്ദിക്കാറുള്ളസുരേഷ് ഒരു മാസം മുമ്പ് അമ്മയുടെ ഒന്നര പവന്റെ സ്വർണമാല പൊട്ടിച്ച് കടന്നു കളഞ്ഞു.

ഇതു സംബന്ധിച്ച് അമ്മപറവൂർ പൊലീസിൽ പരാതി നൽകിയിരുന്നു.സുരേഷിന്റെ ഭാര്യയും രണ്ടു മക്കളും വർഷങ്ങൾക്ക് മുമ്പ് വീടുവിട്ടു പോയി. മത്സ്യക്കച്ചവടം നടത്തിയിരുന്ന കാഞ്ചനവല്ലി അടുത്തിടെ തൊഴിലുറപ്പ് ജോലിയ്ക്ക് പോകുമായി​രുന്നു. ഭർത്താവ് ഷൺമുഖൻ ആറ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. മൂത്തമകൻ മണിയനും കുടുംബവും കുഞ്ഞിത്തൈയിലാണ് താമസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (3 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (16 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (31 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (39 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (54 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

Malayali Vartha Recommends