പാലായില്‍ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനു സിപിഎം എത്തിച്ച ആന വിരണ്ടു

പാലായില്‍ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനു സിപിഎം എത്തിച്ച ആന വിരണ്ടു. ഇടത് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന്റെ ചിത്രം പതിച്ച തിടമ്പേറ്റിയ ആനയാണ് വിരണ്ടത്. വാസവന്റെ ചിത്രം പതിച്ച തിടമ്പ് താഴെ വീണു.ഒപ്പം ആനപ്പുറത്തുണ്ടായിരുന്ന അരിവാള്‍ ചുറ്റിക നക്ഷത്രവും. ഭയന്ന പാര്‍ട്ടിക്കാര്‍ നാലുപാടും ചിതറിയോടി.ആനപ്പുറത്തിരുന്ന പാര്‍ട്ടിക്കാരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കഴിഞദിവസം കൊട്ടിക്കലാശത്തിനിടെ പലയിടത്തും സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിട്ടിരുന്നു.പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് നടന്ന കൊട്ടിക്കലാശത്തില്‍ പരക്കെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് സിപിഎം .അമ്പലപ്പുഴയിലെ എന്‍ ഡി എ റാലിയ്ക്ക് നേരെ അക്രമമുണ്ടായി.
ബിജെപി മണ്ഡലം സെക്രട്ടറിയടക്കമുള്ളവര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു.എല്‍ ഡി എഫ് യു ഡി എഫ് പ്രവര്‍ത്തകര്‍ സംയുക്തമായി ചേര്‍ന്നായിരുന്നു ആക്രമണം.
കായംകുളം,കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ എല്‍ ഡി എഫ് -എസ് ഡി പിഐ യുമായി ചേര്‍ന്നായിരുന്നു ആക്രമണം അഴിച്ചുവിട്ടത്.നേതാക്കളടക്കം എട്ടു പേര്‍ ചികിത്സയിലാണ്.
സംസ്ഥാനത്തുടനീളം ആസൂത്രിതമായി ആക്രമണം നടത്തിയ സിപിഎം മറ്റു പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോകള്‍ തടഞ്ഞു, പ്രവര്‍ത്തകരെയും, പൊലീസുകാരെയും കൈയ്യേറ്റം ചെയ്തു. സ്ത്രീകളടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.
https://www.facebook.com/Malayalivartha
























