യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തില്‍ ഡ്രൈവര്‍ മദ്യപിച്ച് വണ്ടിയോടിക്കാന്‍ തുടങ്ങിയതോടെ കല്ലട ബസിന്റെ നിയന്ത്രണം ഏറ്റെടുത്തത് യാത്രക്കാരനായിരുന്നു- അയാളുടെ ഇടപെടലിൽ അന്ന് ഒഴിവായത് വൻ ദുരന്തം...

യാത്രക്കാരെ കെെയ്യേറ്റം ചെയ്ത കല്ലട ഗ്രൂപ്പിനെതിരെ മുമ്പും ജനരോക്ഷമുയര്‍ന്നിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഈ സംഭവത്തിന് സമാനമായ വാര്‍ത്തയുണ്ടായിരുന്നു. ആ സംഭവത്തിലും കല്ലട ബസും തൊഴിലാളിയുമായിരുന്നു വില്ലന്‍മാര്‍. അന്ന് കല്ലട ബസിന്റെ ഡ്രൈവര്‍ മദ്യലഹരിയായതോടെ യാത്രക്കാരനാണ് ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്.
ബെംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ പയ്യന്നൂരിലേക്ക് വന്ന കല്ലട ബസിന്റെ ഡ്രൈവറാണ് മദ്യപിച്ച് അന്ന് യാത്രക്കാരുടെ ഉറക്കംകെടുത്തിയത്. പതിവായി ഇതുവഴി രാത്രികാല സര്‍വീസ് നടത്തുന്ന ബസിന്റെ ഡ്രൈവര്‍ പയ്യന്നൂര്‍ സ്വദേശി വിനയനാണ് അന്ന് പിടിയിലായത്. അന്ന് രാത്രി ഒന്‍പതുമണിക്കാണ് ബസ് പുറപ്പെട്ടത്. മദ്യപിച്ചെത്തിയ ഡ്രൈവര്‍ വിനയന്റെ പെരുമാറ്റം അത്ര പന്തിയല്ലായിരുന്നു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തിയിലായി.
ക്രിസ്മസ് അവധിയായതിനാല്‍ നിറയെ യാത്രക്കാരും അന്ന് ബസില്‍ ഉണ്ടായിരുന്നു. യാത്രക്കാരുടെ ജീവനു പോലും അപകടമാകുന്ന തരത്തില്‍ ഡ്രൈവര്‍ വണ്ടിയോടിക്കാന്‍ തുടങ്ങിയതോടെ ഒരു യാത്രക്കാരന്‍ ബസിന്റെ നിയന്ത്രണം ഏറ്റെടുത്തത്. പിന്നീട് വളപട്ടണം എത്തിയപ്പോള്‍ പകരം ഡ്രൈവറെ പൊലീസ് ഏര്‍പ്പെടുത്തുകയായിരുന്നു. മാക്കൂട്ടം ചുരം എത്തുന്നതിന് മുന്‍പ് യാത്രക്കാരന്‍ ഇടപെട്ടതുമൂലം വന്‍ ദുരന്തമാണ് ഒഴിവായതെന്ന് പൊലീസ് പറഞ്ഞു. ബസ് കസ്റ്റഡിയിലെടുത്ത പൊലീസ് മദ്യപിച്ച് വാഹനം ഓടിച്ചതിന് വിനയനെതിരെ കേസെടുത്തിരുന്നു.
https://www.facebook.com/Malayalivartha
























