Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി ജെ പി സ്ഥാനാര്‍ഥിയ്ക്കും യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്കും ഫെയ്സ്ബുക് പ്രമോഷൻ നൽകുന്നത് ഒരാൾ തന്നെ; പിന്നിൽ ഷിബു ബേബി ജോണോ ?; എം എ ബേബിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി എൻ കെ പ്രേമചന്ദ്രൻ

22 APRIL 2019 05:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ബി ജെ പി സ്ഥാനാര്‍ഥി അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെയും തന്റെയും ഫെയ്സ്ബുക് പ്രമോഷന്‍ ഒരേ വ്യക്തി തന്നെ ചെയ്യുന്ന സംഭവത്തിന് പിന്നില്‍ ഷിബു ബേബി ജോണ്‍ ആണെന്ന് കൊല്ലം പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പ്രേമചന്ദ്രന്‍. ഫെയ്സ്ബുക്ക് പ്രമോഷനുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണിനാണ് അതിന്റെ ചുമതല ഉള്ളതെന്നും അദ്ദേഹത്തിന്റെ സുഹൃത്തുവഴി ഏറണാകുളത്തെ പരസ്യ ഏജന്‍സിയ്ക്ക് പ്രമോഷന്‍ ചുമതല നല്‍കിയതിനെയാണ് എം എ ബേബി സങ്കി വല്‍ക്കരണം നടത്തിയതെന്നും പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി . എന്‍ കെ പ്രേമചന്ദ്രന്റെ ആര്‍ എസ് എസ് ബന്ധത്തിന്റെ തെളിവുകള്‍ എന്ന തരത്തില്‍ സിപി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയാണ് പ്രേമചന്ദ്രനെതിരെ തെളിവുകള്‍ പുറത്തുവിട്ടത്.

എറണാകുളം മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും കൊല്ലത്തെ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനും സമൂഹ മാധ്യമമായ ഫെയ്സ്ബുക്കിലൂടെ പണം നല്‍കി പ്രചാരണം നടത്തുന്നത് ഒരേ ആള്‍ തന്നെയാണെന്നതിന്റെ തെളിവുകള്‍ എം എ ബേബി പുറത്തുവിട്ടിരുന്നു.

കണ്ണന്താനത്തിന്റെയും പ്രേമചന്ദ്രന്റെയും ഫെയ്സ് ബുക്ക് പേജുകള്‍ക്ക് പ്രമോഷന്‍ നല്‍കുന്നത് ലക്ഷ്മി ആര്‍ ഷെണോയ് എന്ന സ്ത്രീ ആണെന്നും ഇരുവരുടെയും ഫെയ്സ്ബുക്ക് പേജുകളുടെ ഏകോപനവും പണം മുടക്കുന്നതും ഈ സ്ത്രീ തന്നെയാണെന്ന് വ്യക്തമായതായും ഫെയ്സ് ബുക്ക് സ്ക്രീന്‍ ഷോട്ട് തെളിവായി നല്‍കിക്കൊണ്ടാണ് എം എ ബേബി രംഗത്തുവന്നത് .

കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പരസ്യ ഏജന്‍സിയുടെ ഉടമയാണ് ഈ സ്ത്രീയെന്ന് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ട മലയാളി വാര്‍ത്ത നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കണ്ണന്താനത്തിനും പ്രേമചന്ദ്രനുമായി പണം മുടക്കുന്നത് ഒറ്റ ബാങ്ക് അക്കൌണ്ടില്‍ നിന്നാണെന്നാണ് രേഖകള്‍ സഹിതം വെളിപ്പെടുത്തിയതോടെയാണ് സംഭവത്തിന്റെ ഉത്തരവാദിത്വം ഷിബു ബേബി ജോണിനാണ് എന്ന പ്രസ്താവനയുമായി പ്രേമചന്ദ്രന്‍ രംഗത്തെത്തിയത്.

എന്‍.കെ. പ്രേമചന്ദ്രനെ സഹായിക്കാനാണ് ദുര്‍ബലനായ സ്ഥാനാര്‍ഥിയെ കൊല്ലത്ത് ബി ജെ പി മത്സരിപ്പിച്ചതെന്നും ബി ജെ പി വോട്ടുകള്‍ പ്രേമചന്ദ്രന്‍ നല്‍കാന്‍ രഹസ്യ ധാരണയുണ്ടെന്നും എല്‍ ഡി എഫ് നേതാക്കള്‍ പലതവണ ആരോപിച്ചിരുന്നു. എന്നാല്‍ അതിനൊന്നും വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല . എന്നാല്‍ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പുറത്തുവന്ന തെളിവുകള്‍ എന്‍ കെ പ്രേമചന്ദ്രനും യു ഡി എഫ് കേന്ദ്രങ്ങളും പ്രതികൂലമാകുമെന്നാണ് വിലയിരുത്തലിനെത്തുടര്‍ന്നാണ് സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന വാദവുമായി പ്രേമചന്ദ്രന്‍ തന്റെ ഫെയ്സ്ബുക് ലൈവില്‍ എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (6 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (21 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (34 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (49 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (57 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

Malayali Vartha Recommends