Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ആര്‍ എസ് പിയുടെ ഷാഡോ ടീം; പ്രവർത്തകരെ അവിശ്വസിച്ച എൻ കെ പ്രേമചന്ദ്രൻ രാഷ്ട്രീയ സദാചാരം ലംഘിച്ചിരിക്കുകയാണെന്ന‌് എൽഡിഎഫ്; അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ് പ്രേമചന്ദ്രന്റെ വാക്കുകളെന്ന് ബൂത്ത് തല പ്രവർത്തകർ

22 APRIL 2019 05:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ആര്‍ എസ് പി ഷാഡോ ടീമിനെ ഇറക്കിയിട്ടുണ്ട് എന്ന പ്രസ്താവനയിലൂടെ യുഡിഎഫ‌് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രൻ രാഷ്ട്രീയ സദാചാരം ലംഘിച്ചിരിക്കുകയാണെന്ന‌് എൽഡിഎഫ് കൊല്ലം പാർലമെന്റ് മണ്ഡലം സെക്രട്ടറി കെ വരദരാജൻ പ്രസ‌്താവനയിൽ പറഞ്ഞു.

കോൺഗ്രസിന്റെ പ്രവർത്തനം രഹസ്യമായി നിരീക്ഷിക്കാൻ ആർഎസ‌്പിക്ക് ഷാഡോ കമ്മിറ്റി ഉണ്ടെന്ന പ്രേമചന്ദ്രന്റെ വെളിപ്പെടുത്തൽ ആ മുന്നണിയിൽ ഞെട്ടൽ ഉണ്ടാക്കേണ്ടതാണ്. ഉമ്മൻ‌ചാണ്ടി ഭരണത്തിന്റെ അവസാന കാലത്ത് രാത്രി ഇരുട്ടിവെളുക്കും മുമ്പാണ് പ്രേമചന്ദ്രൻ എൽഡിഎഫ് വിട്ട് കോൺഗ്രസ‌് പാളയത്തിൽ എത്തിയത്. 2014 ലെ ലോ‌ക‌്സ‌ഭാ തെരഞ്ഞെടുപ്പ് കാലത്തുനടത്തിയ ആ വഞ്ചനയ്ക്കാണ് കൊല്ലം സീറ്റ് കോൺഗ്രസ‌് നൽകിയത്. രാഷ്ട്രീയ ചതിക്ക് വിലയായി പാർലമെന്റ് സീറ്റ് നൽകുക മാത്രമല്ല, ജയിപ്പിക്കാൻ പണിയെടുക്കുകയും ചെയ്ത കോൺഗ്രസിന്റെ നേതാക്കളെയും പ്രവർത്തകരെയും വിശ്വസിക്കാൻ കൊള്ളില്ലെന്നാണ് പ്രേമചന്ദ്രൻ വ്യക്തമാക്കിയിരിക്കുന്നത്. വെളിപ്പെടുത്തലിൽ ആത്മാഭിമാനം ഉണ്ടെങ്കിൽ കോൺഗ്രസ‌് പ്രതിഷേധിക്കണമെന്നും വരദരാജന്‍ പ്രസ‌്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് ലൈവില്‍ ആണ് പ്രേമചന്ദ്രന്‍ വിവാദ പ്രസ്താവന നടത്തിയത്. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ആര്‍ എസ് പിയുടെ ഷാഡോ ടീം പ്രവര്‍ത്തിക്കുന്നതായാണ് പ്രേമചന്ദ്രന്‍ വെളിപ്പെടുത്തിയത്. സംഭവം വിവാദമായതോടെ താന്‍ ആര്‍ എസ് പിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റിയെയാണ് ഷാഡോ കമ്മിറ്റി എന്ന് വിശേഷിപ്പിച്ചത് എന്ന ന്യായവുമായി പ്രേമചന്ദ്രന്‍ രംഗത്തെത്തി. അതേസമയം പ്രേമചന്ദ്രന്റെ പ്രസ്താവന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുകയാണ്. തങ്ങളോട് അവിശ്വാസത്തോടെ പെരുമാറുന്നത് ആദ്യമല്ലെന്നും പ്രവര്‍ത്തകരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ് പ്രേമചന്ദ്രന്റെ വാക്കുകളെന്നും ബൂത്ത് തല പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (5 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (20 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (33 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (48 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (56 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

Malayali Vartha Recommends