ജനവിധി ഇന്ന് ; അടുത്ത അഞ്ച് വർഷത്തെ തങ്ങളുടെ ശബ്ദം ഇന്ത്യൻ പാർലമെന്റിൽ മുഴക്കേണ്ടയാളെ തിരഞ്ഞെടുക്കാനൊരുങ്ങി ജനം ; വോട്ടെടുപ്പ് സംസ്ഥാനത്തെ 20 സീറ്റടക്കം 117 ലോക്‌സഭാ മണ്ഡലങ്ങളിൽ ; ; പ്രളയം മുതൽ ശബരിമല വരെയുള്ളത് കണക്ക് കൂട്ടി ജനം ; എല്ലാ കണ്ണുകളും പോളിംഗ് ബൂത്തുകളിലേക്ക് ഉറ്റു നോക്കി രാഷ്ട്രീയ മുന്നണികൾ

കേരളക്കര ഒരു മാസത്തോളമായി കാത്തിരുന്ന ജനവിധി ഇന്ന് . ഒന്നരമാസത്തോളം നീണ്ട ആവേശ പ്രചാരണവും കൊട്ടിക്കലാശവും കൊട്ടിക്കയറി കൊടിയിറങ്ങി. ഇനി വിധിയെഴുത്ത് . അതും അൽപ്പസമയത്തിനുള്ളിൽ. വാർഡിലെ തൊഴിലുറപ്പും റോഡ് നന്നാക്കലും മുതൽ ഫാസിസവും റഫാലും ഭീകരവാദവുമെല്ലാം ചർച്ചയായ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ നടന്നത് സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത ആവേശകൊടുമുടിയിലെ പ്രചാരണപ്രവർത്തനങ്ങളാണ്. ആഗോള വിഷയങ്ങൾ മുതൽ പഞ്ചായത്ത് പൈപ്പിലെ വെള്ളമില്ലായ്മ വരെ ചർച്ചയായ കേരളത്തിൽ ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികളാകാനുള്ള ആവേശത്തിലാണ് ഇന്ന് പൊതുജനങ്ങൾ . ശബരിമല സമരവും, പ്രളയവും പ്രളയാനന്തര പുനർ നിർമ്മാണവുമൊക്കെ ചർച്ചകളായപ്പോൾ കേരളം ആർക്കൊപ്പമെന്ന വിധിയെഴുതാൻ ഇനി വെറും മിനിറ്റുകൾ മാത്രം .
സംസ്ഥാനത്ത് ഇന്ന് മൊത്തം 20 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക . ഇരുപത് മണ്ഡലങ്ങളിലായി 2,61,51,534 വോട്ടർമാർ - അതിൽ 1,34,66,521 പേർ സ്ത്രീകൾ, 1,26,84,839 പുരുഷന്മാർ,174 ട്രാൻസ്ജെന്‍ററുകൾ.
അതേസമയം , വോട്ടെടുപ്പ് തുടങ്ങാൻ അൽപ്പം സമയം മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലാണ് . കാസര്‍കോട് 20 ബൂത്തുകളില്‍ യന്ത്രതകരാര്‍ മൂലം വോട്ടെടുപ്പ് വെെകും. കൂടാതെ, എറണാകുളം, വടകര, കണ്ണൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മോക് പോളിംഗ് തുടങ്ങിക്കഴിഞ്ഞു. എല്ലാ പോളിംഗ് ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങൾ സജ്ജമാക്കാനുള്ള തിരക്കിലാണിപ്പോൾ ഉദ്യോഗസ്ഥർ. സംസ്ഥാനത്ത് ആവേശം അലയടിക്കുമ്പോൾ പോളിങ് ശതമാനം കുത്തനെ വർധിക്കും എന്നാണ് മുന്നണികൾ കണക്ക് കൂട്ടുന്നത്.
3 സംസ്ഥാനത്തും, രണ്ടുകേന്ദ്രഭരണപ്രദേശത്തുമാണ് മൂന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ്. കേരളത്തിന് പുറമേ ഗുജറാത്തിലും(26), ഗോവയിലും(2) മുഴുവൻ സീറ്റിലും വോട്ടെടുപ്പ് നടക്കും. കർണാടക(14), മഹാരാഷ്ട്ര( 14), ഉത്തർപ്രദേശ് (10), ഛത്തീസ്‌ഗഡ്, (7), ഒഡിഷ് (6), ബിഹാർ, ബംഗാൾ-5, അസം-4, ജമ്മു-കശ്മീർ,ത്രിപുര, ദാദർ നഗർഹാവേലി, ദാമൻ ആൻഡ് ദിയ എന്നിവിടെയാണ് മൂന്നാം ഘട്ട തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ്.
രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. സംസ്ഥാനത്ത് ആക 227 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 2.61 കോടി വോട്ടർമാരാണ് കേരളത്തിൽ. ഇതിൽ 1.34 കോടി സ്ത്രീകളാണ്. 1.26 കോടി പുരുഷന്മാരും. 174 ട്രാൻസ്ജെൻഡറുകളും വോട്ടർമാരായുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞാൽ ഫലമറിയാൻ മെയ് 23 വരെ കാത്തിരിക്കണം.
https://www.facebook.com/Malayalivartha


























