Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്ത് ജനവിധിയെഴുത്ത് ആരംഭിച്ചു ; വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ് ; പലയിടങ്ങളിലും വോട്ടെടുപ്പ വൈകുന്നു; ആദ്യം തന്നെ സ്ഥാനാർത്ഥികൾ വോട്ടുകൾ രേഖപ്പെടുത്തി ; ഉറച്ച പ്രതീക്ഷയോടെ മുന്നണികള്‍ ; തിരുവനന്തപുരത്ത് വോട്ടിടാൻ നടൻ മോഹൻലാലും

23 APRIL 2019 07:48 AM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിന്റെ കുറി ആരംഭിച്ചു . 20 ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത് . രാവിലെ കൃത്യം ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിവരെ നീളും. രണ്ട് കോടി 61ലക്ഷം വോട്ടര്‍മാരാണ് പോളിങ് ബൂത്തുകളിലേക്കെത്തുന്നത്. അതിരാവിലെ മുതല്‍ തന്നെ വിവിധ പോളിംഗ് സ്‌റ്റേഷനുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാന്‍ കഴിയുന്നത്. 20 മണ്ഡലങ്ങളിലുമായി 227 സ്ഥാനാര്‍ത്ഥികളാണുള്ളത്.

ഇവരില്‍ 23 പേര്‍ വനിതകളാണ്. 24,970പോളിങ് ബുത്തുകളിലാണ് വിധിയെഴുത്ത്. മാവോയിസ്റ്റ് ഭീഷണിയടക്കമുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അരലക്ഷത്തിലേറെ പൊലീസുകാരും കേന്ദ്രസേനയുമാണ് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനത്തെ പോളിങ് ബൂത്തുകളിലുള്ളത്.

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍, പാന്‍ കാര്‍ഡ് ഉള്‍പ്പെടെ 11 തിരിച്ചറിയല്‍ രേഖകളിലൊന്ന് ഹാജരാക്കി വോട്ടിടാന്‍ അനുമതിയുണ്ട്.

മോക് പോളിങ്ങിനിടെ പലയിടത്തും വോട്ടിങ് യന്ത്രത്തില്‍ തകരാറ് കണ്ടെത്തിയത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പല ജില്ലകളിലും വൈദ്യുതിതടസ്സം നേരിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എറണാകുളം ജില്ലയിലെ പോളിങ് ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ് കണ്ടെത്തി. കൊല്ലം ജില്ലയിലെ ബൂത്തുകളില്‍ വിവി പാറ്റ് മെഷീനുകള്‍ തകരാറില്‍ ആയതായും റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും വോട്ടെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്തുമെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേമസമയം , വോട്ടെടുപ്പിന് ആരംഭിക്കുന്നതിന് മുമ്പ് തന്നെ മിക്കതും പരിഹരിച്ചു. ചിലയിടങ്ങളില്‍ തകരാറുകള്‍ പരിഹരിച്ച്‌ വരികയാണ്‌

കേരളത്തില്‍ ആകെ 2.61 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 2,88,191 പേര്‍ കന്നിവോട്ടര്‍മാരാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍. ഏറ്റവും കുറവ് വയനാട്ടിലും. സംസ്ഥാനത്ത് ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന് ആകെ 24970 പോളിങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

പോളിംഗ് ബൂത്തുകളിൽ സ്ഥാനാർത്ഥികൾ അവരുടെ വോട്ടുകൾ ആദ്യം തന്നെ രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ചലച്ചിത്രതാരം മോഹന്‍ലാല്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തി. തിരുവനന്തപുരം നേമം മണ്ഡലത്തിലെ മുടവന്‍മുഗളിലാണ് മോഹന്‍ലാലിന് വോട്ട്. എറണാകുളം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഹെെബിഈഡന്‍, കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍, ചാലക്കുടിയിലെ എല്‍‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ് എന്നിവര്‍ വോട്ട് രേഖപ്പെടുത്തി .

പാണക്കാട് സ്കൂളില്‍ മുസ്ലിം ലീഗിന്‍റെ സംസ്ഥാന അധ്യക്ഷന്‍ ഹെെദരലി ശിഹാബ് തങ്ങള്‍ വോട്ട് ചെയ്തു. പാണക്കാട് സി കെ എം എം എല്‍പി സ്കൂളിലാണ് അദ്ദേഹം വോട്ട് ചെയ്തത്.

മലപ്പുറം മണ്ഡലത്തിലെ യു‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി വോട്ട് രേഖപ്പെടുത്തി. മുസ്ലിം ലീഗിന്‍റെ സംസ്ഥാന അധ്യക്ഷന്‍ ഹെെദരലി ശിഹാബ് തങ്ങള്‍ക്കൊപ്പം എത്തി പാണക്കാട് സി കെ എം എം എല്‍പി സ്കൂളിലാണ് അദ്ദേഹം വോട്ട് ചെയ്തത്. കൊല്ലത്തെ യു‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ വോട്ട് രേഖപ്പെടുത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (13 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (26 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (41 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (49 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

Malayali Vartha Recommends