അവധിക്കാലമായതിനാല്‍ അമ്മ വീട്ടില്‍ ആഘോഷത്തിനായി എത്തിയാതായിരുന്നു... ഒരസുഖവും അവൾക്കുണ്ടായിരുന്നില്ല; പെട്ടന്നുണ്ടായ ഈ മരണം ഉൾക്കൊള്ളാനാകുന്നില്ല.... കുളിമുറിയില്‍ വീണതാണെന്ന് ബന്ധുക്കളുടെ മൊഴിയിൽ അസ്വാഭാവികത... അങ്കമാലിയില്‍ പതിനൊന്ന് വയസ്സുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൂടുതൽ അന്വേഷണത്തിലേക്ക്...

ഇന്ന് കുഞ്ഞുങ്ങൾക്ക് നേരെയുണ്ടാകുന്ന അക്രമങ്ങൾ കൂടിവരുന്ന സാഹചര്യമാണ് കാണുന്നത്. തൊടുപുഴയിലെ കുരുന്നും ആലുവയിലെ കുരുന്നും മലയാളികളുടെ മനസ്സിൽ ഒരു നൊമ്പരനോവായി കിടക്കുകയാണ്. അതിനിടയിൽ ഇപ്പോഴിതാ അങ്കമാലിയില്‍ 11 വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച വാർത്തയാണ് പുറത്ത് വരുന്നത്. കുട്ടിയുടെ കഴുത്തില്‍ മുറിവുകള്‍ കണ്ടെത്തി. കുളിമുറിയില്‍ വീണതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വൈകീട്ട് അഞ്ചരയോടെയാണ് ചാലക്കുടി സ്വദേശിയായ കുട്ടിയെ മരിച്ച നിലയില്‍ അങ്കമാലിയിലെ ആശുപത്രിയില്‍ എത്തിച്ചത്. അവധിക്കാലമായതിനാല്‍ കുട്ടി അങ്കമാലി, കറുകുറ്റിയിലെ അമ്മ വീട്ടില്‍ ആയിരുന്നു.
കുട്ടിയെ നാട്ടുകാരാണ് വൈകുന്നേരത്തോടെ ആശുപത്രിയില്‍ എത്തിച്ചത്. ബന്ധുക്കള്‍ കുട്ടി കുളിമുറിയില്‍ വീണു എന്ന് പറഞ്ഞിരുന്നെങ്കിലും കഴുത്തിലെ മുറിവില്‍ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ പോലീസ് സ്ഥലത്തെത്തി. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. യാതൊരു അസുഖവും കുട്ടിയെ ബാധിച്ചിരുന്നില്ല. കറുകുറ്റിയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. വിശദമായി അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























