Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പരാതിയുമായി മുന്നണികള്‍... പഴയ കാര്‍ബോര്‍ഡ് പെട്ടികളുടെ മറവില്‍ ഇപ്പോള്‍ വോട്ട് ചെയ്യേണ്ട; ഇലക്ഷന്‍ കമ്മീഷന്റെ മനോഹര ബോര്‍ഡിനുള്ളില്‍ വോട്ട് ചെയ്യാം; ബൂത്തിന് പുറത്തെ ചുവരുകളിലെ പോസ്റ്ററുകളില്‍ ടിക്കാറാം മീണ മയം

23 APRIL 2019 10:14 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് വോട്ടിംഗ് പുരോഗമിക്കുകയാണ്. ഇത്തവണ വോട്ടിംഗിന് എത്തിയവര്‍ക്കെല്ലാം പുതിയ അനുഭവമാണ് ബൂത്തുകളില്‍ കാണാന്‍ കഴിയുന്നത്. പോളിംഗ് ബൂത്തിന് പുറത്ത് നിറയെ അവബോധ പോസ്റ്ററുകള്‍. അതും മലയാളത്തില്‍. നല്ലകാര്യം. എന്നാല്‍ എല്ലാ പോസ്റ്ററുകളിലും സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണയുടെ ഫോട്ടോയുണ്ട്. ഇത് പല മുന്നണികളേയും അസ്വസ്തതയുണ്ടാക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ ബൂത്തില്‍ നിന്നും വളരെ ദൂരെ സ്ഥാപിക്കണമെന്ന് നിര്‍ദേശം നിലനില്‍ക്കേയാണ് മീണയുടെ ഫോട്ടോ ബൂത്തുകളില്‍ പതിപ്പിച്ചിരിക്കുന്നത്. 
ഇതിനെതിരെ ഇപ്പോള്‍ തന്നെ പരാതി ഉയര്‍ന്നിട്ടുണ്ട്. 

അതേസമയം ഞയറാഴ് കേരളത്തില്‍ ഇറങ്ങിയ പത്രങ്ങളില്‍ സ്വന്തം ചിത്രം വച്ച് പരസ്യം നല്‍കിയതില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ടിക്കാറാം മീണയ്‌ക്കെതിരെ പരാതിയും നല്‍കിയിട്ടുണ്ട്. മീണയുടെ നടപടി സുപ്രീം കോടതി മാര്‍ഗ നിര്‍ദേശങ്ങളുടെ ലംഘംനമാണെന്നും പരാതിയില്‍ പറയുന്നുണ്ട്. 

തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ടാണ് ടിക്കാറാം മീണ പത്രങ്ങളില്‍ പരസ്യം നല്‍കിയത്. ഹൈകോടതിയിലെ അഭിഭാഷകനായ കൃഷ്ണ ദാസാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ പരാതികളും നല്‍കേണ്ടത് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് അതിനാലാണ് മീണയ്ക്ക് തന്നെ പരാതി നല്‍കിയത്. 

ഏപ്രില്‍ 21നു മലയാളമടക്കമുള്ള എല്ലാ ഭാഷാ ദിനപത്രങ്ങളിലും നല്‍കിയ പരസ്യത്തില്‍ ടീ്ക്കാറാം മീണയായിരുന്നു. തുടര്‍ന്ന് ബീഹാറിലെ മുന്‍ തെരഞ്ഞെടുപ്പ് ഓഫീസറും സാഹിത്യകാരനുമായ എന്‍.എസ് മാധവന്‍ വിമര്‍ശിച്ചിരുന്നു. മീണയുടെ നടപടി അനുചിതവും അന്തസ്സിനു കോട്ടംതട്ടുന്നതുമാണെന്ന് മാധവന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. 

ഞയറാഴ്ച കേരളത്തില്‍ ഇറങ്ങിയ പത്രങ്ങളിലാണ് മീണയുടെ ചിത്രം ഉള്‍പ്പെടുത്തിയ പത്രങ്ങള്‍ പ്രചരിച്ചത്. വോട്ടര്‍മാര്‍ക്ക്് ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍ ഏതൊക്കെയാണെന്ന് ബോധവല്‍ക്കരിക്കുന്ന പരസ്യങ്ങളാണ് മീണ പ്രസിദ്ധീകിച്ചത്്.

ശബരിമല വിഷയം പ്രചാരണ വിഷയമാക്കരുതെന്ന അഭിപ്രായത്തോടെയാണ് ടിക്കാറാം മീണ ശ്രദ്ധേയയായത്. എന്നാല്‍ ബിജെപി ഇത് തള്ളിക്കളഞ്ഞ് രംഗത്തെത്തിയോടെ ശബരിമല വിഷയം സജീവമായി. അതിനിടെ ബിജെപി നേതാക്കള്‍ ടിക്കാറാം മീണയുടെ നിലപാടിനിടെ രംഗത്തെത്തുകയും ചെയ്തിരുന്നു. 

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള ഇരട്ടത്താപ്പുകാരനെന്ന് വിമര്‍ശിച്ച് ടിക്കാറാം മീണ അടുത്തിടെ രംഗത്ത് വന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുന്ന വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ശേഷം ഫോണില്‍ വിളിച്ച് തന്നോട് മാപ്പ് പറയും. അതിന് ശേഷം പുറത്തു പോയി വേറൊന്ന് പറയും. ഇതാണ് ശ്രീധരന്‍ പിള്ള ചെയ്യുന്നത്.

ശ്രീധരന്‍ പിള്ള രണ്ടു പ്രാവശ്യം തന്നെ വിളിച്ച് മാപ്പു പറച്ചില്‍ നടത്തിയിരുന്നുവെന്ന് ഒരു പ്രമുഖ ചാനലിന്റെ പരിപാരിയില്‍ ടിക്കാറാം മീണ വെളിപ്പെടുത്തിയിരുന്നു. ഇത്തരക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. 

എന്തെങ്കിലും പറഞ്ഞിട്ട് സാര്‍ തെറ്റായിപ്പോയി മാപ്പാക്കണം, കാര്യമാക്കരുത് എന്ന് എന്നെ വിളിച്ച് മാപ്പ് പറയും. പക്ഷേ, പുറത്തു പോയിട്ട് മറ്റൊന്നു പറയും. ഞാനിനി ആവര്‍ത്തിക്കില്ലെന്നു മാപ്പ് പറഞ്ഞിട്ട് വീണ്ടും അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ഇവരെ എങ്ങനെ വിശ്വസിക്കും?' എന്നാണ് ടിക്കാം മീണ ചോദിക്കുന്നത്.

എന്നാല്‍ ഇതിനെതിരെ ശ്രീധരന്‍ പിള്ള തന്നെ രംഗത്തു വന്നിരുന്നു. ആരും നിയമത്തിന് അതീതരല്ലെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. തന്നെ ഇകഴ്ത്തിക്കാട്ടാനാണ് മീണ ശ്രമിച്ചതെന്നും പിള്ള പറഞ്ഞു. അതിനിടെയാണ് ഫോട്ടോകളില്‍ മീണ നിറഞ്ഞത്. ഇതോടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും മീണ തന്നെ താരമാകാനാണ് സാധ്യത. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (22 minutes ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (1 hour ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (1 hour ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (1 hour ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (1 hour ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (2 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (2 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (2 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (2 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (3 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (5 hours ago)

Malayali Vartha Recommends