Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആവേശത്തോടെ ജനങ്ങള്‍... 10 മണിക്കുള്ളില്‍ തന്നെ കനത്ത പോളിംഗ്; എല്ലാ മണ്ഡലങ്ങളിലും നീണ്ട ക്യൂ; വോട്ടിംഗ് യന്ത്രങ്ങള്‍ പലയിടത്തും പണിമുടക്കിയതോടെ ജനം വലഞ്ഞു

23 APRIL 2019 09:53 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ജനങ്ങള്‍ ആവേശത്തോടെ പോളിംഗ് ബൂത്തുകളില്‍ എത്തുകയാണ്ച. 10 മണിക്കുള്ളില്‍ 13 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ കേരളത്തില്‍ രേഖപ്പെടുത്തി കഴിഞ്ഞു. യന്ത്രപ്പിഴവ് ഇല്ലായിരുന്നെങ്കില്‍ ഇതിലും കൂടുതല്‍ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയേനെ. 

വോട്ടെടുപ്പ് തുടങ്ങിയതിനു പിന്നാലെ പലയിടത്തും വോട്ടിങ് യന്ത്രം പണിമുടക്കിയത് ജനങ്ങളെ വലച്ചിട്ടുണ്ട്. എറണാകുളം മറൈന്‍ െ്രെഡവ് സെന്റ് മേരീസ് സ്‌കൂള്‍ ബൂത്തില്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് ജനങ്ങള്‍ വോട്ടു ചെയ്യാതെ മടങ്ങുകയാണ്. പകരം യന്ത്രമെത്തിച്ചെങ്കിലും അതും പ്രവര്‍ത്തനരഹിതമാണ്. ഒരു മണിക്കൂറായി കാത്തുനിന്നവരാണ് മടങ്ങുന്നത്. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും വോട്ടുചെയ്യാതെ മടങ്ങി. അതേസമയം, വോട്ടിങ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കല്‍ വേണ്ടത്ര ഗൗരവത്തോടെ തിര!ഞ്ഞെടുപ്പ് കമ്മിഷന്‍ എടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാറില്ലെന്ന് കമ്മിഷന്‍ ഉറപ്പുവരുത്തേണ്ടതായിരുന്നു. വോട്ടിങ് യന്ത്രത്തെക്കുറിച്ച് നേരത്തേ ഉയര്‍ന്ന പരാതികള്‍ ഓര്‍ക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. പ്രമുഖരെല്ലാം വോട്ട് രേഖപ്പെടുത്താന്‍ രാവിലെ തന്നെ എത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ പിണറായിയിലെ ബുത്തില്‍ എത്തി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ചങ്ങാശേരിയിലും എന്‍.കെ പ്രേമചന്ദ്രന്‍ കൊല്ലത്തും മോഹന്‍ലാല്‍ തിരുവനന്തപുരം നേമത്തുള്ള മുടവന്‍ മൂടിലെ നിന്നും വോട്ട് രേഖപ്പെടുത്തി. ഇന്നസെന്റ് തൃശ്ശൂരില്‍ വോട്ട് രേഖപ്പെടുത്തി.


പലയിടത്തും വോട്ടിങ്ങ് യന്ത്രങ്ങള്‍ക്ക് തകരാറുകള്‍ ഉണ്ട്. ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വോട്ട് രേഖപ്പെടുത്താന്‍ എത്തിയ ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ തകരാറ് ഉണ്ടായി. തുടര്‍ന്ന് ഏറെ നേരം കാത്തുനില്‍ക്കേണ്ടി വന്നു. 

വോട്ടെടുപ്പ് തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്നേ തന്നെ മണ്ഡലത്തിലെ കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്നും പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ എത്തി. വരിയില്‍ ആദ്യ വോട്ട് തന്നെ രേഖപ്പെടുത്തുകയും ചെയ്തു.

ഏറ്റവും വലിയ 117 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 18 കോടിയിലേറെ വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. വയനാട്ടില്‍ നിന്നും രാഹുല്‍ ഗാന്ധി ജനവിധി തേടുമ്പോള്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും ജനവിധി തേടുന്നുണ്ട്.

അതേസമയം കോവളത്ത് ഗുരുതര പിഴവ് വോട്ടിംഗ് യന്ത്രത്തില്‍ കണ്ടെത്തി. കൈപ്പത്തി അടയാളത്തില്‍ വോട്ട് രേഖപെടുത്തിക്കഴിഞ്ഞാല്‍ ലൈറ്റ് തെളിയുന്നത് താമര ചിഹ്നത്തിലാണെന്നാണ് പരാതി. കോവളം ചൊവ്വരയിലെ 50ാം ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത് . 76 പേര്‍ വോട്ട് രേഖപെടുത്തിയതിന് ശേഷമാണ് ഇത്തരത്തില്‍ ഉള്ള ക്രമക്കേട് കണ്ടെത്തിയത് . ക്രമക്കേട് കണ്ടത്തിയ സാഹചര്യത്തില്‍ യു ഡി എഫ് പ്രതിഷേധിക്കുകയും ബൂത്തിലെ വോട്ടിംഗ് നിര്‍ത്തലാക്കുകയും ചെയ്തു . തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തു . അതേസമയം ഇത് തെറ്റാണെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (4 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (18 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (33 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (46 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

Malayali Vartha Recommends