Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പണ്ട് ഈ വരാന്തയില്‍ കുറെ നിന്നിട്ടുണ്ട് ;സ്ഥാനാര്‍ത്ഥിയായി വന്ന് ആദ്യത്തെ തവണ വോട്ട് ചെയ്യാനെത്തിയപ്പോള്‍ സര്‍വത്ര ടെന്‍ഷനായിരുന്നെന്ന് ഇന്നസെന്റ്

23 APRIL 2019 03:14 PM IST
മലയാളി വാര്‍ത്ത

ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ്. പക്ഷേ ചാലക്കുടി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും താരവുമായ ഇന്നസെന്റിനും കുടുംബത്തിനും തൃശ്ശൂര്‍ മണ്ഡലത്തിലാണ് വോട്ട്. പണ്ട് പഠിച്ച ഇരിഞ്ഞാലക്കുടയിലെ ഡോണ്‍ ബോസ്‌കോ സ്‌കൂളിലെത്തിയപ്പോള്‍ ഇന്നസെന്റ് ഒരു നിമിഷം ഓര്‍മകളില്‍ പുറകോട്ട് പോയി.

''ഞാനിവിടെ വരാന്തയില് നിന്നപ്പോ വീട്ടുകാരോട് പറയായിരുന്നു. കൊറേ നിന്ന വരാന്തയാണേ. കാരണം പലപ്പഴും ക്ലാസില് കയറ്റാറില്യ', സ്വതസിദ്ധമായ തനി ഇരിഞ്ഞാലക്കുട ഈണത്തില്‍ ഇന്നസെന്റ് പറഞ്ഞപ്പോള്‍ ചുറ്റും ചിരിയുടെ മാലപ്പടക്കം.

എല്ലാ വര്‍ഷവും ഇതേ സ്ഥലത്താണ് ഇന്നസെന്റിന് വോട്ട്. ''എടയ്ക്ക് സ്‌കൂള് മാറി ബൂത്ത് വന്നാലേള്ളോ. എന്നാലെന്താ, ഇവടത്തെ എല്ലാ സ്‌കൂളുകളിലും ഞാന്‍ പഠിച്ചിട്ട്ണ്ട്. ഒരെടത്ത് നിന്ന് പൊറത്താക്ക്യാ അടുത്ത ഇടത്ത്'' .. ഇന്നസെന്റിന്റെ മുഖത്ത് സ്ഥാനാര്‍ത്ഥിയുടെ ടെന്‍ഷനേയില്ല.

സ്ഥാനാര്‍ത്ഥിയായി വന്ന് ആദ്യത്തെ തവണ വോട്ട് ചെയ്യാനെത്തിയപ്പോള്‍ സര്‍വത്ര ടെന്‍ഷനായിരുന്നെന്ന് പറയുന്നു ഇന്നസെന്റ്. ''എന്നെ കാണുമ്പോള്‍ ആളുകള് കൂടണ്ണ്ട്. വന്ന് കൈ പിടിക്ക്ണ്ട്, സന്തോഷം പറയ്ണ്ട്. പക്ഷേ ഇതൊക്കെ എന്നോടുള്ള സ്‌നേഹം കൊണ്ടാണെന്നാ കരുതീര്‍ന്നത്. ഇത് വോട്ടാവുമോ എന്ന് എനിക്ക് സംശയായിരുന്നു. ജയിച്ചപ്പോള്‍ അന്ന് സന്തോഷാണ്. ഇത്തവണ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ടെന്‍ഷനേയില്ല. ഇവന്‍ ആള് കൊള്ളാലോ, അല്ലറ ചില്ലറ വികസനൊക്കിണ്ടല്ലേ കയ്യില്', എന്നാണ് എന്നെ കാണുമ്പോ ഇപ്പോ ആളുകള് ആലോചിക്കണത്. ജയിക്കുമെന്നുറപ്പാണ്', ഇന്നസെന്റ് പറയുന്നു.

മമ്മൂട്ടി പ്രചാരണത്തിനെത്തിയതിനെക്കുറിച്ചും ഇന്നസെന്റിന് മറുപടിയുണ്ട്. സാധാരണ ആളുകള്, പ്രത്യേകിച്ച് താരങ്ങളൊന്നും എനിക്ക് പിന്തുണയുമായിട്ട് വരാറില്ല. സ്വന്തം പാര്‍ട്ടി ഇന്നതാണെന്ന് പറഞ്ഞാല്‍ സ്വന്തം സിനിമ കൊറയുവോ എന്നാണ് എല്ലാര്‍ക്കും പേടി. മമ്മൂട്ടിക്ക് അങ്ങനെയൊരു പേടിയില്ല. ഒപ്പം വന്ന് പിന്തുണ തന്നു - ഇന്നസെന്റ് പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (4 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (11 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (19 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (33 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (48 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

Malayali Vartha Recommends