Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആവേശത്തോടെ ജനങ്ങള്‍... തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയ മണ്ഡലമായ പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍

23 APRIL 2019 07:29 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി മാറിയിരിക്കുകയാണ് പത്തനംതിട്ട. ബിജെപിയ്ക്ക് വലിയ സാധ്യതയൊന്നും ഇല്ലാത്ത മണ്ഡലമായ പത്തനംതിട്ടയില്‍ ശബരിമല ഉണ്ടാക്കിയ ഇമേജ് വളരെ വലുതാണ്. അതിനാല്‍ തന്നെ ശക്തമായ ത്രികോണ മത്സരമാണ് പത്തനംതിട്ടയില്‍ നടക്കുന്നത്. സര്‍വേ ഫലങ്ങളിലെല്ലാം സുരേന്ദ്രന്‍ രണ്ടാംസ്ഥാനത്ത് തൊട്ടടുത്ത് എത്തുകയും ചെയ്തു. 


പത്തനംതിട്ടയില്‍ ഇത്തവണ താമര വിരിയുമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് ദിവസം പറയുന്നത്. പത്തനംതിട്ടയില്‍ എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം വ്യാപകമായി വോട്ടിംഗ് യന്ത്രങ്ങളില്‍ കണ്ടെത്തുന്ന പിഴവ് ആസൂത്രിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്ക് ഇന്ന് പോളിംഗ് നടക്കുകയാണ്. രാവിലെ 7 മണിമുതല്‍ വൈകിട്ട് 6 മണിവരെയാണ് പോളിംഗ് നടക്കുക. ചുരുക്കം ചില സ്ഥലങ്ങളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് ഒഴിച്ചാല്‍ പോളിംഗ് സംസ്ഥാനത്ത് ഇതുവരെ സമാധാനപൂര്‍ണ്ണമാണ്.

കേരളത്തില്‍ ബിജെപിയ്ക്ക് ജയിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. കൂടാതെ ഇത്തവണ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീധരന്‍പിള്ള തിരഞ്ഞെടുപ്പ് കമ്മീഷനെയും പരോക്ഷമായി വിമര്‍ശിച്ചു. റഫറി തന്നെ ഗോളടിക്കാന്‍ നോക്കിയെന്നും നീതിക്ക് വേണ്ടി നിയമ നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീനയെ വിമര്‍ശിച്ച് ശ്രീധരന്‍പിള്ള പറഞ്ഞു.

പത്തനംതിട്ടയിലും വോട്ടെടുപ്പ് യന്ത്രങ്ങള്‍ക്ക് കേടുപാടുണ്ടായി. ആനപ്പാറ എല്‍.പി സ്‌കൂളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനാല്‍ പുതിയ യന്ത്രം വെച്ചു. പത്തനംതിട്ടയില്‍ വ്യാപകമായി വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയതായി പരാതി വരുന്നുണ്ട്. ചെന്നീര്‍ക്കര 180ആം നമ്ബര്‍, കലഞ്ഞൂര്‍ 162ആം നമ്പര്‍, തോട്ടപ്പുഴശ്ശേരി 55ആം നമ്പര്‍, കോന്നി 155ആം നമ്പര്‍, ഇലന്തൂര്‍ 131ആം നമ്പര്‍, 132ആം നമ്പര്‍. കോണ്‍ഗ്രസ് , ബി.ജെ.പി ചിഹ്നങ്ങളില്‍ വോട്ട് വീഴുന്നില്ലെന്നാണ് പരാതി.

അതേസമയം, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ കോവളം നിയോജകമണ്ഡലത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ടുകള്‍ താമരയ്ക്ക് പോകുന്നതായി പരാതിയുയര്‍ന്നിരുന്നു. എന്നാല്‍ വോട്ടിംഗ് യന്ത്രം തകരാറിലാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.വാസുകി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിന്റെ ഊഴം ആരംഭിച്ചു. രാവിലെ ഏഴു മണിക്കു തന്നെ 20 മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പും ആരംഭിച്ചു കഴിഞ്ഞു. ഏഴു മണി മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. അതിരാവിലെ മുതല്‍ തന്നെ വിവിധ പോളിംഗ് സ്‌റ്റേഷനുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാന്‍ കഴിയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (3 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (10 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (18 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (32 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (47 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

Malayali Vartha Recommends