തനിനിറം പുറത്തുകാട്ടി പത്മകുമാര്‍; ക്ഷേത്രം നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ പത്തനംതിട്ടയില്‍ ജയിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍

ക്ഷേത്രം നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ പത്തനംതിട്ടയില്‍ ജയിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ക്ഷേത്രം ഉണ്ടെങ്കില്‍ മാത്രമേ ആചാരവും വിശ്വാസവുമുള്ളൂ. കാണിക ഇടരുതെന്ന് പറയുന്നവര്‍ ഒരു ഭാഗത്തും ക്ഷേത്രം നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ മറുവശത്തും നില്‍ക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്നും എ.പത്മകുമാര്‍ ശബരിമല.
ശബരിമലയില്‍ യുവതിപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ലെന്നു പ്രസിഡന്റ് എ.പത്മകുമാര്‍. സ്ത്രീകള്‍ വരുന്നതനുസരിച്ച് ഒരുക്കങ്ങള്‍ നടത്തും. സമരം കാര്യമാക്കുന്നില്ല, ജനങ്ങള്‍ അയ്യപ്പനൊപ്പമാണെന്നും പത്മകുമാര്‍ മനോരമ ന്യൂസിനോടു പറഞ്ഞു. ആചാരാനുഷ്ഠാനങ്ങളില്‍ വീഴ്ച വരുത്തില്ല. സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന രാജകുടുംബത്തിന്റെ ആരോപണത്തില്‍ കഴമ്പില്ല. ഇഷ്ടമുള്ള നിലപാടല്ലെങ്കില്‍ കുറ്റപ്പെടുത്തുന്നവരോട് ഒന്നുംപറയാനില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി.
കോടതിവിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നു സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. സ്ത്രീപ്രവേശനുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടുപോകുന്നതില്‍ സന്തോഷമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കോണ്‍ഗ്രസ് വിശ്വാസികളെ വഞ്ചിച്ചു. കോണ്‍ഗ്രസിന്റെ പിന്‍മാറ്റം കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദം മൂലമാണ്. നായരെയും ഈഴവരെയും വിഭജിക്കാന്‍ മുഖ്യമന്ത്രി മുന്നിട്ടിറങ്ങിയെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി.
അതിനിടെ, ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറെ പന്തളം ക്ഷേത്രപരിസരത്തു ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വിശ്വാസികളെ വച്ചുള്ള ആര്‍എസ്എസിന്റെ രാഷ്ട്രീയക്കളി നിര്‍ത്തണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ജനങ്ങളെ ബുദ്ധിമുട്ടിച്ചു പ്രതിഷേധിക്കുന്നവര്‍ നിയമനടപടി നേരിടേണ്ടി വരും. എന്‍എസ്എസ് റിവ്യൂ ഹര്‍ജി നല്‍കിയതു നല്ല തീരുമാനമാണ്. രാഷ്ട്രീയ സമരം ആണെന്നറിയാതെ പ്രതിഷേധത്തിന് ഇറങ്ങുന്നവര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























