Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനിയെങ്കിലും സൂക്ഷിച്ചോ... കല്ലട ബസിന്റെ കാടത്തരം ജനം ഏറ്റെടുത്തതോടെ പിടിയിലാകുന്നത് വലിയ ബസ് മുതലാളിമാര്‍; ഈ ആവേശം തെരഞ്ഞെടുപ്പ് കഴിഞ്ഞാലും സര്‍ക്കാര്‍ നിലനിര്‍ത്തിയാല്‍ മുതലാളിമാര്‍ ക്ഷ വരയ്ക്കും 

23 APRIL 2019 01:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

കല്ലട സുരേഷ് ബസില്‍ യാത്രക്കാര്‍ക്ക് നേരെയുണ്ടായ ക്രൂര മര്‍ദനം ജനമറിഞ്ഞതോടെ ബസ് മുതലാളിമാര്‍ കൂട്ടത്തോടെ പെട്ടിരിക്കുകയാണ്. വിവിധയിടങ്ങളില്‍ നിര്‍ത്തി യാത്രക്കാരെയെടുക്കുന്നതടക്കം അനധികൃത സര്‍വിസ് നടത്തുന്ന അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടിക്ക് ഗതാഗതവകുപ്പ് നിര്‍ദേശം. തെരഞ്ഞെടുപ്പിനുശേഷം പെര്‍മിറ്റ് റദ്ദാക്കലടക്കം നടപടി സ്വീകരിക്കാനാണ് ഗതാഗത കമീഷണറേറ്റിന്റെ തീരുമാനം. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുക്കുന്ന സ്വകാര്യബസുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് സമാന്തരം സര്‍വിസ് നടത്തുകയാണ്.

ഒരു സ്ഥലത്തുനിന്ന് കൂട്ടമായി ആളെയെടുത്ത് മറ്റൊരിടത്ത് എത്തിക്കാന്‍ മാത്രമാണ് ഈ പെര്‍മിറ്റില്‍ അനുമതി. ടിക്കറ്റ് കൊടുക്കാന്‍ പാടില്ല. പോയന്റുകളില്‍ നിര്‍ത്തി യാത്രക്കാരെയെടുക്കരുത്. യാത്രക്കാരെ പല സ്ഥലങ്ങളില്‍നിന്ന് കയറ്റി പല സ്ഥലങ്ങളില്‍ ഇറക്കുന്നതിനും ടിക്കറ്റ് നല്‍കി സര്‍വിസ് നടത്തുന്നതിനും കെ.എസ്.ആര്‍.ടി.സിക്ക് മാത്രമാണ് അനുമതി. എന്നാല്‍, നിയമലംഘനം മറയിടുന്നതിന് സ്വകാര്യ വെബ്‌സൈറ്റുകളുമായി കരാറുണ്ടാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവരെ കൂട്ടമായി ബസുകള്‍ക്ക് നല്‍കും. യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്നെന്ന നിയമപ്രശ്‌നം ഇങ്ങനെയാണ് മറികടക്കുന്നത്. എന്നാല്‍, സ്വകാര്യബസുകള്‍ തന്നെ സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ എത്തുന്ന സമയക്രമം പരസ്യപ്പെടുത്തി, റിസര്‍വേഷന്‍ നല്‍കുന്നതാണ് പുതിയ പ്രവണത. നടപടിയെടുക്കേണ്ടവരാകട്ടെ, കണ്ണടച്ചതോടെ ഇവര്‍ തഴച്ചുവളര്‍ന്നു. സംസ്ഥാനത്ത് 300 ലധികം അന്തര്‍ സംസ്ഥാന സ്വകാര്യബസുകള്‍ സര്‍വിസ് നടത്തുന്നുണ്ടെന്നാണ് വിവരം. മൂന്ന് മാസത്തിലൊരിക്കല്‍ 60,000 70,000 രൂപ ഇവര്‍ നികുതിയടക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്തിനകത്ത് പെര്‍മിറ്റുള്ള സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ക്ക് പുറമെയാണിത്. വിവാഹം, വിനോദയാത്ര, തീര്‍ഥാടനം എന്നീ ആവശ്യങ്ങള്‍ക്കുള്ള ഈ ബസുകളും ടിക്കറ്റ് റിസര്‍വ് ചെയ്ത് സംസ്ഥാനത്തിനകത്ത് സര്‍വിസ് നടത്തുന്നുണ്ട്. ഇവര്‍ക്കെതിരെയും നടപടിയെടുക്കാനാണ് തീരുമാനം.

അന്തര്‍സംസ്ഥാന സര്‍വിസ് നടത്തി കൊള്ളലാഭം കൊയ്യുന്ന സ്വകാര്യ ബസുകള്‍ പലതും പ്രവര്‍ത്തിക്കുന്നത് നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തിയാണ്. ചില സര്‍വിസുകള്‍ മാത്രം നല്ലരീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭൂരിഭാഗവും സുരക്ഷിതവും സുഗമവുമായ യാത്ര ഒരുക്കുന്നതില്‍ വന്‍ പരാജയമാണ്. ഇത്തരം ബസുകള്‍ക്കെതിരെ നിരന്തരം പരാതികള്‍ ഉയരുമ്പോഴും നടപടിയുണ്ടാകാറില്ല.

രാഷ്ട്രീയ നേതൃത്വങ്ങളുമായും ഉന്നത ഉദ്യോഗസ്ഥരുമായുമുള്ള അവിശുദ്ധ ബന്ധമാണ് ബസുടമകള്‍ നിയമലംഘനങ്ങള്‍ക്ക് മറയാക്കുന്നത്. പ്രതിദിനം അഞ്ഞൂറിലധികം ബസുകള്‍ കേരളത്തിനും ഇതര സംസ്ഥാനങ്ങള്‍ക്കുമിടയില്‍ സര്‍വിസ് നടത്തുന്നുണ്ടെന്നാണ് കണക്ക്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓരോ റൂട്ടിലും നിശ്ചിത നിരക്കാണ് ഈടാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ തിരക്കനുസരിച്ച് തോന്നിയ നിരക്കാണ്.

ബസുകളില്‍ ഭൂരിഭാഗവും കര്‍ണാടക മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ബസുകള്‍ ഇവിടെ മൂന്ന് മാസം കൂടുമ്പോള്‍ നികുതി അടക്കുന്നതിന് പുറമെ ഇതരസംസ്ഥാനത്ത് ഒരു ദിവസം പോയി വന്നാലും അവിടെ ഒരു വര്‍ഷത്തെ നികുതി ഒരുമിച്ച് നല്‍കണം. അതേസമയം മറ്റിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്താല്‍ രണ്ടിടത്തും വര്‍ഷത്തില്‍ നാല് തവണകളായി നികുതി അടക്കാന്‍ അവസരം ലഭിക്കും. ഈ സൗകര്യം മുന്‍നിര്‍ത്തിയാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ മടിക്കുന്നത്. മാത്രമല്ല, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അടക്കം രേഖകള്‍ ലഭിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നടപടികള്‍ ലളിതവുമാണ്.

കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റിന്റെ മറവിലാണ് ഇത്തരം ബസുകള്‍ സര്‍വിസ് നടത്തുന്നത്. യാത്രക്കാരില്‍നിന്ന് പണം നേരിട്ട് വാങ്ങാതെ ഏജന്‍സികളെ ചുമതലപ്പെടുത്തുകയും തുടര്‍ന്ന് ആളുകളെ നിശ്ചിത സ്ഥലത്ത് എത്തിക്കാന്‍ ഏജന്‍സിയുമായി ഉണ്ടാക്കുന്ന കരാര്‍ വഴി സര്‍വിസ് നടത്തുകയുമാണ് ചെയ്യുന്നത്. തുണിത്തരങ്ങളും പൂക്കളും മുതല്‍ നിരോധിത ഉല്‍പന്നങ്ങള്‍ വരെ ഇത്തരം ബസുകള്‍ വഴി കടത്തുന്നതായി നേരത്തേതന്നെ പരാതിയുണ്ട്. എല്ലാത്തിനും പൂട്ടിടാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. അങ്ങനെ കല്ലടകാരണം എല്ലാ ബസ്മുതലാളിമാരും വെട്ടിലായിരിക്കുകയാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (12 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (27 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (40 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (55 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

Malayali Vartha Recommends