Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംഘര്‍ഷ സാധ്യതയ്ക്കൊപ്പം മാവോയിസ്റ്റ് ഭീഷണികൂടി കണക്കിലെടുത്ത് അഞ്ച് കമ്പനി കേന്ദ്രസേന ഇരിട്ടിയില്‍, മാവോവാദി ഭീഷണിയുള്ള ബൂത്തുകളില്‍ സിആര്‍പിഎഫ് കമാന്‍ഡോ

23 APRIL 2019 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇരിട്ടി പോലീസ് സബ് ഡിവിഷനില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതയ്ക്കൊപ്പം മാവോയിസ്റ്റ് ഭീഷണികൂടി കണക്കിലെടുത്താണ് മുമ്പെങ്ങും ഇല്ലാത്ത വിധം സേനാ വിന്യാസം നടത്തുന്നത്. 1500 പോലീസുകാരാണ് തെരഞ്ഞെടുപ്പ് ചുമതലയില്‍ മേഖലയില്‍ ഉണ്ടാവുക.

സിആര്‍പിഎഫ്, ബിഎസ്എഫ് എന്നിവ ഉള്‍പ്പെടെ 5 കമ്പനി കേന്ദ്രസേനയും തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളും അധികമായി ഉണ്ടാവും. തോക്ക്, ഗ്രനേഡ്, ടിയര്‍ ഗ്യാസ് എന്നിവ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി 25 ഗ്രൂപ്പ് പട്രോളിംഗ് യൂണിറ്റുകളും 15 ക്രമസമാധാനപാലന മൊബൈല്‍ യൂണിറ്റുകളും ഡിവൈഎസ്പിമാരുടെയും സിഐമാരുടെയും സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും 24 മണിക്കൂറും റോന്തു ചുറ്റും.

മാവോവാദി ഭീഷണി നിലനില്‍ക്കുന്ന 29 ബൂത്തുകളില്‍ നാലുവീതം സിആര്‍പിഎഫ് കമാന്‍ഡോകളെയാണ് വിന്യസിക്കുന്നത്. ഇവര്‍ക്കൊപ്പം ലോക്കല്‍ പോലീസും ഉണ്ടാവും. തണ്ടര്‍ബോള്‍ട്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക നീരീക്ഷണവും ഉണ്ടാകും. തെരഞ്ഞെടുപ്പ് നടപടികള്‍ സുഗമമാക്കാന്‍ പയ്യന്നൂരില്‍ കനത്ത സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നത്.

പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ 93 ബൂത്തുകളും കല്യാശേരി മണ്ഡലത്തിലെ 14 ബൂത്തുകളുമുള്‍പ്പെടെയുള്ള 107 ബൂത്തുകളിലേക്കായാണ് വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. എറണാകുളം ഡിവൈഎസ്പി ടി.എം.വര്‍ഗീസിനാണ് പയ്യന്നൂര്‍, പെരിങ്ങോം, ചെറുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സുരക്ഷാചുമതല. ബൂത്തുകളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും ഓരോ എസ്ഐമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.

പട്രോളിംഗ് ഡ്യൂട്ടിയുടെ ചുമതല രണ്ട് എസ്ഐമാര്‍ നിര്‍വഹിക്കും.പോലീസിനായി 14 വാഹനങ്ങളാണ് ഓടുന്നത്.അത്യാവശ്യ ഘട്ടങ്ങളിലേക്ക് രണ്ട് വണ്ടി കേന്ദ്രസേനയുമുണ്ട്. കേരളപോലീസ്, കെഎപി, എംഎസ്പി എന്നിവരെ കൂടാതെ ഒരു കമ്പനി കേന്ദ്രസേന ഇന്നലെതന്നെ പയ്യന്നൂരിലെത്തിയിട്ടുണ്ട്.ഒരു കമ്പനി കേന്ദ്രസേന കൂടി ഇന്ന് വൈകുന്നേരത്തോടെ എത്തും.

പ്രശ്നബാധിതമായി കണക്കാക്കിയ ഇരുപത്തഞ്ചോളം ബൂത്തുകളിലേക്ക് ബിഎസ്എഫ് സേനാംഗങ്ങളേക്കൂടി നിയോഗിക്കും. പയ്യന്നൂര്‍ എസ്എച്ച്ഒ ആര്‍.ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ ഇന്ന് രാവിലെ പയ്യന്നൂര്‍ നഗരത്തിലും പെരുമ്പയിലും റൂട്ട് മാര്‍ച്ച് നടത്തി.
തളിപ്പറമ്പ് സബ്ഡിവിഷനില്‍ കേന്ദ്രസേനക്ക് പുറമെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി എത്തിച്ചേര്‍ന്നിട്ടുണ്ട്. 200 പേരെ അത്യാവശ്യ ഘട്ടങ്ങള്‍ക്കായി ഒരുക്കി നിര്‍ത്തിയതായി ഡിവൈഎസ്പി എം.കൃഷ്ണന്‍ അറിയിച്ചു.

കൂത്തുപറമ്പ്, പിണറായി മേഖലകളില്‍ സുരക്ഷ ശക്തം. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അക്രമസംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കിലും കനത്ത സുരക്ഷയിലായിരിക്കും പ്രദേശം. ഡിവൈഎസ്പി അബ്ദുള്‍ ഖാദറിന്റെ നേതൃത്വത്തിലാണു കൂത്തുപറമ്പ് സ്റ്റേഷന്‍ പരിധിയില്‍ സുരക്ഷ ഒരുക്കുന്നത്. രണ്ട് സിഐമാര്‍, തൊണ്ണൂറ് കേന്ദ്രസേനാംഗങ്ങള്‍, അമ്പത് കര്‍ണാടക പോലീസ് എന്നിവര്‍ക്കു പുറമെ എംഎസ്പി, കെഎപി വിഭാഗവും ഉണ്ടാവും.

സ്റ്റേഷന്‍ പരിധിയിലുള്ള ആകെ 65 ബൂത്തുകളില്‍ ഏറെയും സെന്‍സിറ്റീവ് ബൂത്തുകളാണെന്ന് പോലീസ് പറഞ്ഞു. പിണറായി സ്റ്റേഷന്‍ പരിധിയില്‍ നാല് പ്രശ്‌നബാധിത ബൂത്തുകളാണ് ഉള്ളത്. ലോക്കല്‍ പോലീസിനു പുറമെ സ്‌പെഷല്‍ പോലീസ്, എംഎസ്പി, കെഎപി വിഭാഗത്തിലുള്‍പ്പെടെ നൂറോളം പോലീസുകാര്‍ ഡ്യൂട്ടിയിലുണ്ടാവും.

മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് രേഖപ്പെടുത്തുന്ന ആര്‍.സി.അമല ബേസിക് യുപി സ്‌കൂള്‍ ബൂത്ത് പിണറായി സ്റ്റേഷന്‍ പരിധിയിലാണ്. ഇവിടെയും പ്രത്യേക നിരീക്ഷണമുണ്ടാവും. സിഐ സജീവനാണ് പിണറായി സ്റ്റേഷന്റെ പ്രത്യേക സുരക്ഷാ ചുമതല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (13 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (28 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (41 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (56 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

Malayali Vartha Recommends