Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരത്ത് ആരു ജയിക്കും; തിരുവനന്തപുരത്ത് ആരു ജയിക്കും? തരൂര്‍ മണ്ഡലം നിലനിര്‍ത്തുമോ, അതോ കുമ്മനത്തിലൂടെ ബിജെപി കേരളത്തില്‍ ആദ്യമായി ലോക്‌സഭയില്‍ അക്കൗണ്ട് തുറക്കുമോ?

23 APRIL 2019 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

തിരുവനന്തപുരത്ത് ആരു ജയിക്കും? തരൂര്‍ മണ്ഡലം നിലനിര്‍ത്തുമോ, അതോ കുമ്മനത്തിലൂടെ ബിജെപി കേരളത്തില്‍ ആദ്യമായി ലോക്‌സഭയില്‍ അക്കൗണ്ട് തുറക്കുമോ, സിപിഎം മണ്ഡലം പിടിക്കുമോ- ചോദ്യങ്ങളും വാദപ്രതിവാദങ്ങളും കേന്ദ്രീകരിക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിലാണ്. സ്വന്തം ജില്ലയിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ക്കൊപ്പം ഓരോ കേരളീയനും ഈ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് കാരണം ഒന്നു മാത്രം. ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം. ശബരിമലയിലെ യുവതീപ്രവേശ വിഷയം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുന്ന മണ്ഡലം. രാഷ്ട്രീയ ബോധ്യവും ജാതീയ ഘടകങ്ങളും സ്ഥാനാര്‍ഥി ആരെന്നതുമെല്ലാം മണ്ഡലത്തില്‍ ജയപരാജയ ഘടകങ്ങളാണ്. പ്രവചനങ്ങള്‍ക്കതീതമായ മണ്ഡലമായി തിരുവനന്തപുരത്തെ മാറ്റുന്നതും ഈ ഘടകങ്ങളാണ്.

മുന്നണികളുടെ സ്ഥാനാര്‍ഥികളെല്ലാം പ്രബലരാണ്. യുഡിഎഫിനുവേണ്ടി ശശി തരൂര്‍, എല്‍ഡിഎഫില്‍നിന്ന് സി.ദിവാകരന്‍, ബിജെപിക്കുവേണ്ടി കുമ്മനം രാജശേഖരന്‍. എതിര്‍പാര്‍ട്ടികളില്‍നിന്നുള്ള വോട്ടുചോര്‍ച്ച അനുകൂലമാകുമെന്ന് ഓരോ മുന്നണിയും പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലം കൂടിയാണ് തിരുവനന്തപുരം.

ശശി തരൂരെന്ന സ്ഥാനാര്‍ഥിയാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വിജയ പ്രതീക്ഷ. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യനാണ് തരൂരെന്ന പാര്‍ട്ടി വികാരം ജനങ്ങളും ഏറ്റെടുക്കുമെന്നാണ് കണക്കുകൂട്ടല്‍. തുടക്കത്തിലെ ചില പോരായ്മകള്‍ പരിഹരിച്ച് പ്രചാരണ രംഗത്ത് മുന്നേറാന്‍ കഴിഞ്ഞതും പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. അവസാന ദിവസത്തെ പ്രചാരണത്തിന് തരൂരിനായി എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമെല്ലാം രംഗത്തെത്തിയത് പ്രവര്‍ത്തകരുടെ ആവേശം വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചു തീരദേശമേഖലകളില്‍.

ബിജെപിയെ ഏറ്റവും ശക്തമായി എതിര്‍ക്കുന്ന ശശി തരൂര്‍ ലോക്‌സഭയിലെത്തണമെന്നു വിശ്വസിക്കുന്ന വലിയൊരു വിഭാഗത്തിലാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. തീരദേശ മേഖലയിലെ ശക്തമായ വോട്ടു ബാങ്ക് കൂടിയാകുമ്പോള്‍ വിജയം ഉറപ്പാണെന്നു പാര്‍ട്ടി നേതൃത്വം വിശ്വസിക്കുന്നു. ശബരിമല വിഷയത്തില്‍ ബിജെപിയുടെ പൊള്ളയായ വാഗ്ദാനങ്ങളെ തുറന്നുകാട്ടുന്ന തരൂരിന്റെ ഇടപെടലുകള്‍ക്ക് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സമദൂരനിലപാടാണ് എന്‍എസ്എസിന്റേതെങ്കിലും സമുദായ വോട്ടുകള്‍ ലഭിക്കുമെന്നും മുന്നണി കണക്കുകൂട്ടുന്നു.

പാറശാല, കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലാണ് കഴിഞ്ഞ തവണ തരൂര്‍ ലീഡ് ചെയ്തത്. ഈ മണ്ഡലങ്ങളില്‍ ലീഡ് ഉയരുമെന്നും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ വലിയ മുന്നേറ്റം സാധ്യമാകുമെന്നും നേതാക്കള്‍ പറയുന്നു. കേന്ദ്രത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും തരൂരിന് അനുകൂലമാണ്. കഴിഞ്ഞ തവണത്തെ 15,470 എന്ന ഭൂരിപക്ഷം 30,000 കടക്കുമെന്നു പാര്‍ട്ടി നേതൃത്വം പറയുന്നു.

അഴിമതിയുടെ കളങ്കമില്ലാത്ത കുമ്മനം ജയിച്ചാല്‍ കേന്ദ്രമന്ത്രിയെ ലഭിക്കുമെന്നാണ് പ്രചാരണം. ആര്‍എസ്എസ് നേതൃത്വം പ്രചാരണം ഏറ്റെടുത്ത കേരളത്തിലെ ഒരേയൊരു മണ്ഡലവും തിരുവനന്തപുരമാണ്. 25,000 വോട്ടുകളുടെ ഭൂരിപക്ഷമാണ് പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (12 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (27 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (40 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (55 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

Malayali Vartha Recommends