Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുതലാളിയുടെ അടപ്പിളകി... കല്ലടയിലെ അതിക്രമത്തിനെതിരെ പൊതുജനത്തിനൊപ്പം സര്‍ക്കാരും ഉണര്‍ന്നതോടെ അറസ്റ്റിലായത് 5 പേര്‍ കൂടി അറസ്റ്റില്‍; വധശ്രമം, പിടിച്ചുപറി, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി

23 APRIL 2019 01:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ബെംഗളൂരുവിലേക്കുള്ള സുരേഷ് കല്ലട ബസിലെ യാത്രക്കാരായ 3 യുവാക്കളെ ഞായറാഴ്ച പുലര്‍ച്ചെ ക്രൂരമായി ആക്രമിച്ച കേസില്‍ 5 ബസ് ജീവനക്കാര്‍ കൂടി അറസ്റ്റിലായി. ഇതോടെ സംഭവത്തില്‍ 7 പേര്‍ അറസ്റ്റിലായി. വധശ്രമം, പിടിച്ചുപറി, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു മരട് പൊലീസ് കേസെടുത്തിരിക്കുന്നത്.

സുരേഷ് കല്ലട ബസില്‍ യുവാക്കള്‍ക്ക് അതിക്രൂര മര്‍ദനമേറ്റെന്നാണ് റിപ്പോര്‍ട്ട്. കരിങ്കല്ലു കൊണ്ടു തലയ്ക്കടിച്ചും ബീയര്‍ കുപ്പിയെറിഞ്ഞും വസ്ത്രങ്ങള്‍ വലിച്ചുകീറിയും അക്ഷരാര്‍ഥത്തില്‍ നടന്നതു നരനായാട്ട്. പൊലീസിന്റെ നിസ്സംഗതയും ഗുണ്ടകള്‍ക്ക് തുണയായെന്ന് ആക്ഷേപമുണ്ട്. ക്രൂരമര്‍ദനമേറ്റ് അവശനിലയില്‍ തമിഴ്‌നാട് ഈറോഡിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അഷ്‌കര്‍, സച്ചിന്‍ എന്നീ ബിടെക് വിദ്യാര്‍ഥികള്‍. സംഭവത്തെപ്പറ്റി അഷ്‌കര്‍ വിവരിക്കുന്നതിങ്ങനെയാണ്.

കൊച്ചി മരടിലെ വഴിയരികില്‍ പൊലീസ് പിടിച്ചിട്ട കല്ലട ബസ്.
ഹരിപ്പാടിനടുത്തു വച്ച്, വാക്തര്‍ക്കത്തിനു ശേഷം പുതിയ ബസില്‍ യാത്ര തുടര്‍ന്ന ഞങ്ങള്‍ നല്ല ഉറക്കത്തിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ, ബഹളം കേട്ടാണു കണ്ണു തുറന്നത്. ബസ് വൈറ്റിലയില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു അപ്പോള്‍. മുന്‍ സീറ്റിലുണ്ടായിരുന്ന അജയ്‌ഘോഷിനെ മര്‍ദിച്ച ശേഷം, വലിച്ചു പുറത്തിടുന്നതാണു കണ്ടത്. പിന്നീടു ഞങ്ങളുടെ നേരെയാണു വന്നത്. 10-12 പേര്‍ ബസിലേക്കു ചാടിക്കയറി ഞങ്ങളെ തല്ലാന്‍ തുടങ്ങി. അവരെല്ലാം മദ്യപിച്ചിട്ടുണ്ടായിരുന്നു. ഞങ്ങളെയും വലിച്ചു ബസിനു പുറത്താക്കി.

അജയ്‌ഘോഷ് ബോധമില്ലാതെ താഴെവീണു കിടക്കുന്നുണ്ടായിരുന്നു. ബസ് വിട്ടുപോയി. പുറത്ത് ഇറങ്ങിയയുടന്‍ വീണ്ടും ഞങ്ങളെ അവര്‍ ആക്രമിച്ചു. ഞങ്ങള്‍ 2 വഴിക്ക് ഓടി. അവര്‍ പിന്നാലെ വന്നു തല്ലി. ഞാന്‍ ആദ്യം കണ്ട എടിഎമ്മിനകത്തു കയറി പൊലീസിന്റെ ഹെല്‍പ് ലൈനിലേക്കു വിളിച്ചു. അവിടെത്തന്നെ കാത്തിരിക്കാനായിരുന്നു പൊലീസിന്റെ നിര്‍ദേശം. ഇതിനു ശേഷം സച്ചിനെ വിളിച്ചു നോക്കി.

അക്രമികളുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടോടിയ അവന്‍ ഒരു കുഴിയില്‍ വീണു കിടക്കുകയായിരുന്നു. ഗൂഗിള്‍ ലൊക്കേഷന്‍ പരസ്പരം കൈമാറി. അവനോട് എടിഎമ്മിന് അടുത്തേക്കു വരാന്‍ പറഞ്ഞു. അപ്പോഴേക്കും മരട് സ്‌റ്റേഷനില്‍ നിന്നു പൊലീസ് ജീപ്പെത്തി. ഞങ്ങളെ രക്ഷിക്കാന്‍ അപേക്ഷിച്ചു. എല്ലാം കേട്ട ശേഷം, മറ്റൊരു അത്യാവശ്യ കോള്‍ വന്നിട്ടുണ്ടെന്നും പോയി വരാമെന്നും അതിനകം കൂട്ടുകാരനെ കണ്ടെത്താനും പറഞ്ഞ് പൊലീസ് പോയി. പൊലീസ് ജീപ്പ് പോയ ഉടന്‍, ബൈക്കുകളില്‍ അക്രമികള്‍ വീണ്ടുമെത്തി. എന്നെ ബലം പ്രയോഗിച്ച് ബൈക്കിന്റെ മധ്യത്തിലിരുത്തി. 'നിന്റെ അന്ത്യമായി. നിന്നെ ബസ് കയറ്റിക്കൊല്ലും.' എന്നൊക്കെയായിരുന്നു ഭീഷണി. തെറിയഭിഷേകം വേറെ.

വൈറ്റിലയിലെ 'സുരേഷ് കല്ലട' ഓഫിസ് പരിസരത്തേക്കാണ് എന്നെ കൊണ്ടുപോയത്. ഓഫിസിനകത്തു കയറ്റി മര്‍ദിക്കാന്‍ നോക്കുന്നതിനിടെ, പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ, സച്ചിനെ ഗുണ്ടകള്‍ കണ്ടെത്തിയിരുന്നു. വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ, അവന്‍ രക്ഷപ്പെട്ടോടി. പിറകെയോടിയ ഗുണ്ടകള്‍, അവന്റെ മുടിപിടിച്ചു വലിച്ചു. കരിങ്കല്ലു കൊണ്ട് അവന്റെ നെറ്റിയിലിടിച്ചു. ജാക്കറ്റും ഷര്‍ട്ടും വലിച്ചു കീറി. നടുവിനു ചവിട്ടി. രക്ഷപ്പെട്ടോടുന്നതിനിടെ ബീയര്‍ കുപ്പി കൊണ്ട് എറിഞ്ഞു. മരണവെപ്രാളത്തില്‍ അവന്‍ ഓടി ഒരു കടയുടെ മുന്നില്‍ ചെന്നു വീഴുകയായിരുന്നു.

സുരേഷ് കല്ലട ബസിന്റെ ഉടമയെ വിളിച്ചു വരുത്താന്‍ ദക്ഷിണ മേഖലാ എഡിജിപി: മനോജ് ഏബ്രഹാമിനു ഡിജിപി: ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. തിരുവനന്തപുരത്തെ മാനേജര്‍ മനുവിനെ പൊലീസ് ആസ്ഥാനത്തു വരുത്തി ചോദ്യം ചെയ്തു. അക്രമത്തിന്റെ വിഡിയോ ഫെയ്‌സ് ബുക്കില്‍ പങ്കുവച്ച ജേക്കബ് ഫിലിപ്പിനെ ഫോണില്‍ വിളിച്ച് ഡിജിപി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ശനിയാഴ്ച രാത്രി തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട യാത്രക്കാരായ അജയഘോഷ്, സച്ചിന്‍, അഷ്‌കര്‍ എന്നിവര്‍ക്കാണു ക്രൂരമര്‍ദനമേറ്റത്. അജയഘോഷ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവര്‍ തമിഴ്‌നാട് ഈറോഡിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഹരിപ്പാട് വച്ച് കേടായ ബസിനു പകരം ബസ് ഏര്‍പ്പാടാക്കാത്തതു യുവാക്കള്‍ ചോദ്യം ചെയ്തിരുന്നു. ഇതിനു പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നു പൊലീസ് അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (13 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (28 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (41 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (56 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

Malayali Vartha Recommends