Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൈക്ക് കുത്തി താമരയ്ക്ക് വീണു രോഷാകുലയായി കോവളത്തെ യുവതി ; കോണ്‍ഗ്രസിന് കുത്തിയ വോട്ട് താമരക്ക് പോയതുകൊണ്ട് വീണ്ടും വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരത്തെ വോട്ടര്‍

23 APRIL 2019 02:50 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസിന് കുത്തിയ വോട്ട് താമരക്ക് പോയതുകൊണ്ട് വീണ്ടും വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരത്തെ വോട്ടര്‍. കോവളം ചൊവ്വ 151ാം ബൂത്തിലെ വോട്ടിങ് യന്ത്രത്തിലാണ് ഗുരുതര പിഴവ് സംഭവിച്ചത്. വീണ്ടും വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി പരാതിക്കാരിയായ സ്ത്രീ രംഗത്തെത്തി.

'രാവിലെ വോട്ട് ചെയ്യാന്‍ പോയത് കോണ്‍ഗ്രസിനാണ്. ഒരുപാട് നേരം പ്രസ് ചെയ്തപ്പോള്‍ മെഷീന്‍ പ്രവര്‍ത്തിച്ചില്ല. അടുത്തിരുന്ന ഓഫീസറോട് പറഞ്ഞപ്പോള്‍ സഹായത്തിന് വന്നു. പ്രസ് ചെയ്തപ്പോള്‍ കോണ്‍ഗ്രസിന് കൊടുത്ത വോട്ട് താമരക്കാണ് പോയത്. വിവിപാറ്റിലും മെഷീനിലും താമരയാണ് തെളിഞ്ഞത്. അത് കൃത്യമായി കണ്ടു. ആദ്യം ഭര്‍ത്താവിനോടാണ് പറഞ്ഞത്. കണ്ട കാര്യമാണ്. എനിക്ക് താമരക്ക് വോട്ടു കൊടുക്കണ്ട. കോണ്‍ഗ്രസിനു തന്നെ കൊടുക്കണം. റീപോളിങ്ങ് വേണം'', യുവതി മനോരമ ന്യൂസിനോട് പറഞ്ഞു. മെഷീന് തകരാര്‍ ഇല്ലെന്നും നിങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ അറിയാത്തതു കൊണ്ടുള്ള പ്രശ്‌നമാണെന്നുമാണ് പരാതിപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് പരാതിക്കാരുടെ ഭര്‍ത്താവ് മനോരമ ന്യൂസിനോട് പറഞ്ഞു.

വോട്ട് മാറിപ്പോയ 76 പേര്‍ക്കും വീണ്ടും റീപോളിങ്ങിന് അവസരം കൊടുക്കണമെന്ന ആവശ്യവുമായി എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തിയിട്ടുണ്ട്.

തിരുവനന്തപുരം പാല്‍കുളങ്ങര യുപി സ്‌കൂളിലെ 37ാം ബൂത്തില്‍ കള്ളവോട്ടെന്ന് ആരോപണം. പൊന്നമ്മാള്‍ ഭഗവതി എന്ന 78 കാരിയാണ് ആരോപണവുമായി എത്തിയിരിക്കുന്നത്. വോട്ടിന് കൈയില്‍ മഷി പുരട്ടിയതിന് ശേഷം വോട്ട് ചെയ്യുന്നത് നിഷേധിച്ചു. മറ്റൊരാള്‍ വോട്ട് ചെയ്‌തെന്ന് ബൂത്ത് ഏജന്‍ുമാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വോട്ട് നിഷേധിച്ചത്.

അതേസമയം കൊല്ലം നഗരത്തിലെ പട്ടത്താനം എസ്എന്‍ഡിപി യുപി സ്‌കൂളില 50 ാം നമ്പര്‍ ബൂത്തില്‍ മഞ്ജു എന്ന യുവതിയുടെ വോട്ട് കള്ളവോട്ടു ചെയ്തു. 7.45 നാണു യുവതി വോട്ടു ചെയ്യാനെത്തിയത്. അതിനു മുന്‍പേ ആരോ വോട്ടു ചെയ്തു. വോട്ടു ചെയ്യണമെന്നു മഞ്ജു നി്ര്‍ബന്ധം പിടിച്ചതിനെതുടര്‍ന്നു ബാലറ്റ് പേപ്പറില്‍ വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കി.1ഈ ബൂത്തില്‍ രണ്ടാമതായി വോട്ടു ചെയ്ത യുവതിയാണു കള്ളവോട്ട് ചെയ്തതെന്നു സംശയം. ഇവരെക്കുറിച്ചു പോളിങ് ഏജന്റ് സംശയം പ്രകടിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വോട്ടു ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. സംഭവം ഗൗരവമായി കണ്ട് അന്വേഷണം നടത്തുമെന്നു ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍. കള്ളവോട്ടു ചെയ്ത യുവതിയെ പൊലീസ് അന്വേഷിക്കുന്നു.
സംസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകപരാതി. തിരുവനന്തപുരം ചൊവ്വരയില്‍ കൈപ്പത്തിയില്‍ വോട്ട് ചെയ്യുമ്പോള്‍ താമരചിഹ്നം തെളിയുന്നുവെന്ന് പരാതി ഉയര്‍ന്നു. ചേര്‍ത്തലയില്‍ മോക്ക് പോളില്‍ ചെയ്ത വോട്ടെല്ലാം താമരയില്‍ പതിഞ്ഞതും വന്‍ പ്രതിഷേധത്തിന് വഴിവച്ചു. ചൊവ്വരയിലെ പരാതി അടിസ്ഥാനരഹിതമാണെന്നും ബാലറ്റ് യൂണിറ്റ് ജാം ആയതാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരിച്ചു.

ചൊവ്വര 151ാം ബൂത്തിലാണ് വോട്ട് മാറുന്നുവെന്ന പരാതി ആദ്യം ഉയര്‍ന്നത്. 76 പേര്‍ വോട്ടുചെയ്തശേഷമാണ് പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. കൈപ്പത്തിയില്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വിവിപാറ്റില്‍ താമര ചിഹ്നം കാണുന്നുവെന്നായിരുന്നു പരാതി. ഇതോടെ യുഡിഎഫ് വന്‍ പ്രതിഷേധമുയര്‍ത്തി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (3 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (10 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (18 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (32 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (47 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

Malayali Vartha Recommends