Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്ത് തകരാര്‍ വന്നാലും താമര മാത്രം തെളിയുന്നത് എങ്ങനെ; കോവളത്ത് ചൊവ്വരയിലെ 151 ആം നമ്ബര്‍ ബൂത്തില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്ബോള്‍ താമര തെളിയുന്ന സംഭവത്തില്‍ പ്രതികരിച്ച്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍

23 APRIL 2019 05:36 PM IST
മലയാളി വാര്‍ത്ത

കോവളത്ത് ചൊവ്വരയിലെ 151 ആം നമ്ബര്‍ ബൂത്തില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്ബോള്‍ താമര തെളിയുന്ന സംഭവത്തില്‍ പ്രതികരിച്ച്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. യന്ത്രങ്ങള്‍ക്ക് തകരാര്‍ വരുന്നത് സ്വാഭാവികമാണെന്നും എന്നാല്‍, എന്ത് തകരാര്‍ വന്നാലും എപ്പോഴും താമര മാത്രം തെളിയുന്നത് എങ്ങനെയാണെന്നുമാണ് തരൂര്‍ ചോിദിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും അത് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂര്‍ വ്യക്തമാക്കി.

അതേസമയം കോവളത്തെ വോട്ടിങ് യന്ത്രത്തിലെ പിഴവ് അന്വേഷിക്കണമെന്ന് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. പരാതിയെ കുറിച്ച്‌ അന്വേഷിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

കോവളത്തെ ചൊവ്വരയിലാണ് കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ടുകള്‍ താമരയ്ക്ക് പോകുന്നതായി കണ്ടെത്തിയത്. ചൊവ്വര 151-ാം നമ്ബര്‍ ബൂത്തിലാണ് കൈപ്പത്തിക്ക് കുത്തിയ വോട്ടുകള്‍ താമരയില്‍ തെളിയുന്നതായി കണ്ടെത്തിയത്. 76 പേര്‍ വോട്ടു ചെയ്തതിന് ശേഷമാണ് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. വോട്ടിങ് മെഷീനില്‍ കുത്തിയ ചിഹ്നമല്ല വിവിപാറ്റില്‍ കണ്ടതെന്ന പരാതിയുമായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പ്രിസൈഡിംഗ് ഓഫീസറെ സമീപിച്ചത്. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. ഇതോടെ പഴയ വോട്ടിങ് മെഷീന്‍ പിന്‍വലിച്ച്‌ പുതിയ മെഷീന്‍ കൊണ്ടു വന്ന് പോളിങ് പുനഃരാരംഭിച്ചു.

അതേസമയം കോവളം ചൊവ്വര 151-ാം നമ്ബര്‍ ബൂത്തിലെ വോട്ടിങ് യന്ത്രത്തിന് ഗുരുതര പിഴവുണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കളക്ടര്‍ ഡോ. കെ വാസുകി അറിയിച്ചു. വോട്ട് ചെയ്യുമ്ബോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച്‌ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ബൂത്തില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

പലയിടത്ത് നിന്നും വോട്ടിംഗ് യന്ത്രങ്ങളുടെ തകരാറ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനിടെ കൊല്ലത്ത് കളളവോട്ട് നടന്നതായും പരാതി ഉയര്‍ന്നിരിക്കുന്നു. മാടന്‍ നട സ്വദേശിനിയായ മഞ്ജു വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് കളളവോട്ട് നടന്നിരിക്കുന്നതായി കണ്ടെത്തിയത്. മഞ്ജു വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ വോട്ട് മറ്റാരോ ചെയ്തു എന്ന് ബൂത്തിലെ പോളിംഗ് ഓഫീസര്‍ അറിയിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് ബൂത്തില്‍ കളളവോട്ട് നടന്നിട്ടുണ്ട് എന്നത് വ്യക്തമായത്. കളളവോട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് പോളിംഗ് ബൂത്തില്‍ ആളുകള്‍ പ്രതിഷേധിച്ചു.

കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ പട്ടത്താനം സ്‌കൂളിലെ അന്‍പതാം നമ്ബര്‍ ബൂത്തിലാണ് കളളവോട്ട് നടന്നത്. ആളുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബാലറ്റില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കാം എന്ന് പ്രിസൈഡിംഗ് ഓഫീസര്‍ വ്യക്തമാക്കി. കളളവോട്ട് നടന്നുവെന്നത് ഗുരുതരമാണെന്ന് കൊല്ലം കളക്ടര്‍ പ്രതികരിച്ചു. സംഭവം പരിശോധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. കളളവോട്ട് ചെയ്ത് മുങ്ങിയ ആളെ പൊക്കാന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന്റെ പേരിന് നേരെയുളള ബട്ടണ്‍ അമരുന്നില്ല എന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. പരവൂര്‍ നഗരസഭയിലെ പാറിയില്‍ക്കാവ് വാര്‍ഡില്‍ എണ്‍പത്തി ഒന്നാം നമ്ബര്‍ ബൂത്തിലാണ് പ്രേമചന്ദ്രന്റെ പേരിന് നേരെയുളള ബട്ടണ്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന പരാതി ഉയര്‍ന്നത്. അതിന് പിന്നാലെയാണ് കളളവോട്ട് നടക്കുന്നു എന്ന ആരോപണവും ഉയര്‍ന്നിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (4 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (11 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (19 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (33 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (48 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

Malayali Vartha Recommends