വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് നാല് പേര്‍ കുഴഞ്ഞ് വീണ് മരിച്ചു, വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുമ്പോഴാണ് എല്ലാവരും കുഴഞ്ഞ് വീണത്

വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് നാല് പേര്‍ കുഴഞ്ഞ് വീണ് മരിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടില്‍ ത്രേസ്യാ കുട്ടി (72) , കണ്ണൂര്‍ മാറോളി സ്വദേശി വിജയി(64), കൊല്ലം കല്ലുംതാഴം പാര്‍വതി മന്ദിരത്തില്‍ മണി (63), പത്തനംതിട്ട പേഴുംപാറ സ്വദേശി ചാക്കോ മത്തായി (54) എന്നിവരാണ് മരിച്ചത്. വോട്ട് ചെയ്യാന്‍ വരിയില്‍ നില്‍ക്കുമ്പോഴാണ് ഇവരൊക്കെ കുഴഞ്ഞ് വീണത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തതിനാല്‍ സൂര്യതാപം ഉള്‍പ്പെടെയുള്ളവ സംഭവിക്കാന്‍ സാധ്യതയില്ല. മരിച്ചവരെല്ലാം പ്രായമായവരായതിനാല്‍ എന്തെങ്കിലും രോഗമുള്ളവരായിരിക്കുമെന്ന് അധികൃതര്‍ പറയുന്നു.
എറണാകുളം പാറപ്പുറം കുമാരനാശാന്‍ മെമ്മോറിയല്‍ യുപി സ്‌കൂളില്‍ രാവിലെ 9.30ന് വോട്ട് ചെയ്യാനെത്തിപ്പോഴാണ് ത്രേസ്യാക്കുട്ടി കുഴഞ്ഞ് വീണത്. ഉടനെ അവിടെ ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വടകര മണ്ഡലത്തില്‍പ്പെടുന്ന കണ്ണൂര്‍ പാനൂരില്‍ ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് വിജയി കുഴഞ്ഞ് വീണ് മരിച്ചത്. മൃതദേഹം ഇന്ദിര ഗാന്ധി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ്: കുമാരന്‍. മക്കള്‍: രേഷ്മ, വിജേഷ്.
കൊല്ലം കിളികൊല്ലൂരിലെ ഇരവിപുരം മണ്ഡലത്തിലെ എല്‍പി സ്‌കൂളില്‍ അഞ്ചാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് മണി കുഴഞ്ഞ് വീണത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്തതിനെ തുടര്‍ന്ന് പോളിംങ്ങ് ഓഫീസറുമായി സംസാരിക്കവേയാണ് കുഴഞ്ഞുവീഴത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പത്തനംതിട്ട വടശേരിക്കര സ്വദേശിയായ ചാക്കോ മത്തായി പേഴുംപാറ പോളിംഗ് ബൂത്തില്‍ വച്ചാണ് കുഴഞ്ഞ് വീണ് മരിച്ചത്.
പ്രശ്‌നബാധിത ബുത്തുകളില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ ശക്തമായ സുരക്ഷാസംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























