Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോണ്‍ഗ്രസും ബി.ജെ.പിയും വിശ്വാസികളെ കബളിപ്പിച്ച് വോട്ട് പിടിക്കാന്‍ ശ്രമിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു

23 APRIL 2019 04:43 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസും ബി.ജെ.പിയും വിശ്വാസികളെ കബളിപ്പിച്ച് വോട്ട് പിടിക്കാന്‍ ശ്രമിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. വിശ്വാസികളില്‍ മഹാഭൂരിപക്ഷവും എല്‍ഡിഎഫിനൊപ്പമാണെന്ന് പ്രചാരണ ഘട്ടത്തില്‍ വ്യക്തമായതായും കോടിയേരി പറഞ്ഞു. ശബരിമലയുടെ പേരില്‍ ഉയര്‍ത്തിയ വിവാദം വര്‍ഗീയ വികാരം ഇളക്കിവിടാനാണ് ഇരുകൂട്ടരും ശ്രമിച്ചതെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി കഴിഞ്ഞു.

വിവിധ സമുദായ സംഘടനകളുടെ പിന്തുണ ശ്രദ്ധേയമാണ്. എസ്എന്‍ഡിപി , കെപിഎംഎസ്, വിശ്വകര്‍മസഭ തുടങ്ങിയ സംഘടനകള്‍ സര്‍ക്കാരിന്റെ നവോത്ഥാന മൂല്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉറച്ച പിന്തുണയാണ് നല്‍കിയത്. ഇതെല്ലാം വിശ്വാസികളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം സൃഷ്ടിക്കാനുള്ള ശ്രമം ഫലിച്ചില്ലെന്നതിന് തെളിവാണ്. മാത്രവുമല്ല, എല്‍ഡിഎഫിനെ കാലാകാലങ്ങളില്‍ എതിര്‍ത്തുവന്നിരുന്ന ചിലര്‍ ഇപ്പോള്‍ അനുകൂല നിലപാട് സ്വീകരിച്ചു. നവോത്ഥാന മൂല്യങ്ങള്‍ക്കുള്ള പോരാട്ടത്തിന് ഇടതുപക്ഷം നേതൃത്വം നല്‍കിയതോടെ കേരളത്തിന്റെ മതേതര മനസ്സ് പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രസ്ഥാനമായി എല്‍ഡിഎഫ് മാറി.

സമുദായ സംഘടനകളില്‍ എന്‍എസ്എസ് മാത്രമാണ് വിശ്വാസത്തിന്റെ പേരില്‍ ചില എതിര്‍പ്പ് പ്രകടിപ്പിച്ചത്. എന്നാല്‍, അവസാന ഘട്ടത്തില്‍ മൂന്ന് മുന്നണികളെയും കുറ്റപ്പെടുത്തി സമദൂരം എന്ന നിലപാട് അവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇതോടെ എന്‍എസ്എസിലെ സാധാരണക്കാരായ ജനങ്ങള്‍ എല്‍ഡിഎഫ് അനുകൂല നിലപാട് സ്വീകരിക്കുന്ന അവസ്ഥ സംജാതമായി. ഇതൊക്കെ ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും

പതിനെട്ട് സീറ്റ് നേടിയ 2004ലെ ജനവിധിയുടെ തനിയാവര്‍ത്തനമായിരിക്കും ഇത്തവണയും ഉണ്ടാവുക. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും കോടിയേരി പറഞ്ഞു. പ്രചാരണത്തിന്റെ തുടക്കംമുതല്‍ അവസാനംവരെ എല്‍ഡിഎഫ് നിലനിര്‍ത്തിയ മേല്‍ക്കൈയും സംഘടനാപരമായ ചിട്ടയും അനുകൂലമായി മാറുമെന്നത് ഉറപ്പാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ യു ഡി എഫിനും ബി ജെ പിക്കും ഒപ്പം ഉണ്ടായിരുന്ന പല കക്ഷികളും വ്യക്തികളും ഗ്രൂപ്പുകളും സംഘടനകളും ഇപ്പോള്‍ ഇടതുപക്ഷ ചേരിയിലാണ്. എല്‍ ഡി എഫിന്റെ അടിത്തറ കൂടുതല്‍ ശക്തമായി. ഒരു അപസ്വരവുമില്ലാതെ പൂര്‍ണമായ ഐക്യത്തോടെയാണ് എല്‍ ഡി എഫ് പ്രവര്‍ത്തിച്ചത്. അതിന്റെ പ്രയോജനം വിധിയെഴുത്തിലുണ്ടാകും.

മുമ്പ് നടന്ന പല തെരഞ്ഞെടുപ്പുകളെയും അപേക്ഷിച്ച് ഈ തെരഞ്ഞെടുപ്പ് ജനങ്ങള്‍ ഏറ്റെടുത്ത അനുഭവമാണ് ഉണ്ടായത്. പാറശാലമുതല്‍ മഞ്ചേശ്വരംവരെയുള്ള പ്രദേശങ്ങളില്‍ സഞ്ചരിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി. കാറ്റ് ഇടതുപക്ഷത്തിന് അനുകൂലമാണ്. ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ ശക്തമായ ജനവികാരമാണ് അടിത്തട്ടില്‍ കാണാന്‍ കഴിഞ്ഞത്.

കഴിഞ്ഞ അഞ്ചുവര്‍ഷം ജനങ്ങളെ അവഗണിച്ച നരേന്ദ്ര മോഡി സര്‍ക്കാര്‍ രാജ്യത്തെ നാശത്തിലേക്കാണ് നയിച്ചത്. വര്‍ഗീയമായ ചേരിതിരിവും അസ്വസ്ഥതയും സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണ് നോക്കിയത്. നരേന്ദ്ര മോഡിക്ക് മുമ്പ് അഞ്ചുവര്‍ഷം ഭരിച്ച കോണ്‍ഗ്രസ് സ്വീകരിച്ച ദ്രോഹനടപടികളും ജനങ്ങള്‍ വിസ്മരിച്ചിട്ടില്ല. ഇതെല്ലാം എല്‍ ഡി എഫിന് വലിയ വിജയം നല്‍കും.

സംസ്ഥാന സര്‍ക്കാരിനെതിരായ വികാരം എവിടെയും കാണാന്‍ കഴിഞ്ഞില്ല എന്നതാണ് സവിശേഷമായ വസ്തുത. സാധാരണ ഗതിയില്‍ തെരഞ്ഞെടുപ്പ് കാലത്ത് ഭരണത്തിലിരിക്കുന്ന സര്‍ക്കാരിനെതിരെ എതിര്‍പ്പ് സ്വാഭാവികമാണ്. ഭരണപരമായ കാര്യങ്ങളില്‍ ഒരു വിഭാഗത്തില്‍നിന്ന് അത്തരം എതിര്‍പ്പ് ഉയര്‍ന്നില്ല എന്നത് എല്‍ ഡി എഫിനുള്ള ജനപിന്തുണയുടെ തെളിവാണെന്നും അദ്ദേഹം ഫെയിസ്ബുക്കില്‍ കുറിച്ചു.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (3 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (10 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (18 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (32 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (47 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

Malayali Vartha Recommends