Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കല്ലട സംഭവത്തില്‍ കുറ്റക്കാരായ എല്ലാവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും: ഡി.ജി.പി

23 APRIL 2019 05:23 PM IST
മലയാളി വാര്‍ത്ത

കല്ലട ട്രാവല്‍സ് എന്ന സ്വകാര്യബസ് അധികൃതര്‍ തകര്‍ത്തത് ഒരു യുവാവിന്റെ പ്രതീക്ഷകളാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ. ബസ് ജീവനക്കാരുടെ ആക്രമണത്തിന് ഇരയായ സച്ചിനുമായി ഡി.ജി.പി ഫോണില്‍ സംസാരിച്ചു. വിദ്യാര്‍ത്ഥിയായ സച്ചിന്‍ കോയമ്പത്തൂരിനു സമീപം ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ്, ലാപ് ടോപ്, പ്രോജക്റ്റ് റിപ്പോര്‍ട്ട് എന്നിവയടങ്ങിയ ബാഗ് നഷ്ടപ്പെട്ടിട്ടുണ്ട്. അത് വീണ്ടെടുക്കുന്നതിന് കേരള പോലീസ് സഹായിക്കുമെന്ന് ഡി.ജി.പി ഉറപ്പ് നല്‍കി

സച്ചിന്റേയും സുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്തുന്നതിന് ഒരു ഡി.വൈ.എസ്.പി യെ കോയമ്പത്തൂരിലെ ആശുപത്രിയിലേയ്ക്ക് അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നടന്ന സംഭവങ്ങള്‍ മുഴുവന്‍ വിശദമായി എഴുതി അയച്ചുതരാന്‍ സച്ചിനോടും പരിക്കേറ്റ അദ്ദേഹത്തിന്റെ സുഹൃത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാരായ എല്ലാവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ കേരള പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും ഡി.ജി.പി അറിയിച്ചു. 

മര്‍ദ്ദനമേറ്റവരെ പൊലീസ് സഹായിച്ചില്ലെന്ന ആരോപണം ശരിയല്ലെന്നും വിവരം അറിഞ്ഞയുടനെ പൊലീസ് സംഭവ സ്ഥലത്ത് എത്തിയെന്നും ഡി.ജി.പി വ്യക്തമാക്കി. വധശ്രമവും മോഷണ ശ്രമവും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കല്ലട ബസ് ഉടമ സുരേഷ് ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും. കല്ലട ഉള്‍പ്പെടെയുള്ള ബസുകളുടെ സര്‍വ്വീസിനെ കുറിച്ചും ജീവനക്കാരെ കുറിച്ചും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അതേക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

യാത്രക്കാരെ മര്‍ദ്ദിച്ച ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് പറഞ്ഞ് കൈയ്യൊഴിയുകയാണ് കല്ലട ബസ് സവര്‍വ്വീസ് ഉടമ സുരേഷ്. ആര്‍ക്കൊക്കെ എതിരെയാണ് നടപടിയെന്ന് വ്യക്തമാക്കിയിട്ടില്ല. ജീവനക്കാരെ യാത്രക്കാര്‍ മര്‍ദ്ദിച്ചതിലുള്ള പ്രതിഷേധം മാത്രമാണ് നടന്നതെന്നും അധികൃതര്‍ ന്യായീകരിക്കുന്നു. എന്നാല്‍ ജീവനക്കാര്‍ നരനായാട്ടാണ് നടത്തിയതെന്ന് സംഭവം ഫെയിസ് ബുക്കിലൂടെ പുറംലോകത്തെ അറിയിച്ച ജേക്കബ് ഫിലിപ്പ് എന്ന ബിസിനസുകരന്‍ പറയുന്നു. ഹരിപ്പാട്ട് വെച്ച് വാക്ക് തര്‍ക്കം നടന്നെങ്കിലും യാത്രക്കാരാരും ജീവനക്കാരെ മര്‍ദ്ദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (3 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (10 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (18 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (32 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (47 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

Malayali Vartha Recommends