Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ മുമ്പെങ്ങും കാണാത്ത രീതിയിലുള്ള കനത്ത പോളിംഗ്. ഉച്ചയ്ക്ക് മൂന്ന് മണിയായപ്പോഴേക്കും ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പോളിംഗ് ഒരു ലക്ഷം വീതം കവിഞ്ഞു

23 APRIL 2019 07:03 PM IST
മലയാളി വാര്‍ത്ത

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ മുമ്പെങ്ങും കാണാത്ത രീതിയിലുള്ള കനത്ത പോളിംഗ്. ഉച്ചയ്ക്ക് മൂന്ന് മണിയായപ്പോഴേക്കും ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പോളിംഗ് ഒരു ലക്ഷം വീതം കവിഞ്ഞു. അതോടെ മൂന്ന് മുന്നണികളും വിശ്വാസികളും ആവേശത്തിലായി. മൂന്ന് മുന്നണികളും വിജയം അവകാശപ്പെടുന്നു. അതോടൊപ്പം ഇവരെല്ലാം മുള്‍മുന്നയിലാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ശബരിമല യുവതീപ്രവേശന വിധിയും അതേ തുടര്‍ന്നുണ്ടായ സമരവുമാണ് മണ്ഡലത്തില്‍ പോളിംഗ് ശതമാനം ഉയര്‍ത്താന്‍ കാരണം. വിശ്വാസികള്‍ക്ക് വേണ്ടി സമരത്തിനിറങ്ങിയ കെ.സുരേന്ദ്രനാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. കൃസ്ത്യന്‍ വോട്ട് 38 ശതമാനവും മുസ്്‌ലിംവോട്ട് 9 ശതമാനവും ബാക്കി ഹിന്ദു വോട്ടുമുള്ള പത്തനംതിട്ടയില്‍ ഇടത് വലത് മുന്നണികള്‍ കൈസ്തവ സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. എന്‍.എസ്.എസിനും കെ.പി.എം.എസിനും നല്ല വോട്ടുണ്ട്. 

നാല് മണിയടുക്കുമ്പോള്‍ പത്തനംതിട്ടയിലെ പോളിംഗ് 70 ശതമാനം കടന്നു. 80 വരെ പോയാലും അതിശയപ്പെടാനില്ല. 2014ല്‍ 65 ശതമാനം പേരാണ് പത്തനംതിട്ട മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. അത് സംസ്ഥാനത്തെ തന്നെ ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാനമായിരുന്നു ഇത്. യു.ഡി.എഫിലെ ആന്റോ ആന്റണിയാണ് കഴിഞ്ഞ തവണ വിജയിച്ചത്. എല്‍.ഡി.എഫ് സ്വതന്ത്രന്‍ ഫീലിപ്പോസ് തോമസ് രണ്ടാംസ്ഥാനത്തെത്തി. ബി.ജെ.പിയിലെ എംടി രമേശ് 1,38,000ത്തോളം വോട്ട് പിടിച്ചു. ഇത്തവണ അതിന്റെ ഇരട്ടി പിടിക്കുമെന്ന് മാത്രമല്ല വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. എന്നാല്‍ സിറ്റിംഗ് എം.എല്‍.എ വീണാ ജോര്‍ജ്ജിനെ കളത്തിലിറക്കി ക്രൈസ്തവ വോട്ടുകളും പാര്‍ട്ടി വോട്ടുകളും സമാഹരിച്ച് സീറ്റ് തിരിച്ചെടുക്കാനുള്ള ആത്മവിശ്വാസത്തിലാണ് എല്‍ഡി.എഫ്. എങ്ങനെ കണക്ക് കൂട്ടിയാലും ആയാരം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തില്‍ ജയിച്ച് കയറാമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. കാരണം പത്തനംതിട്ട കോണ്‍ഗ്രസിന് ഏറെ വളക്കൂറുള്ള മണ്ണാണ്. 

ശബരിമല വിഷയം തന്നെയാണ് പത്തനംതിട്ടയിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. ജയപരാജയങ്ങളെ നിര്‍ണയിക്കുന്നതും അത് തന്നെയാണ്. തുടക്കത്തില്‍ ബി.ജെ.പിക്കൊപ്പമെന്ന സൂചന നല്‍കിയ എന്‍.എസ്.എസ് അവസാന നിമിഷം സമദൂരത്തിലേക്ക് പിന്‍മാറി. ക്രൈസ്തവ സഭകളാകട്ടെ ഒന്നും വിട്ട് പറഞ്ഞിട്ടില്ല. പള്ളിക്കേസുകളിലെ കോടതിവിധി നടപ്പാക്കാത്തതിനാല്‍ ഓര്‍ത്തഡോക്‌സ് സഭ സര്‍ക്കാരിനെതിരാണ്. പക്ഷെ, വീണാ ജോര്‍ജ്ജിന് വോട്ട് ചെയ്യരുതെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. വീണയെ സഭയുടെ മകളായാണ് അവര്‍ കാണുന്നത്. മധ്യതിരുവിതാംകൂറില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഒന്നരലക്ഷത്തോളം വോട്ടുണ്ട്. അത് പത്തനംതിട്ട, മാവേലിക്കര, കോട്ടയം മണ്ഡലങ്ങളിലായി വ്യാപിച്ച് കിടക്കുന്നു. 

വൈകിട്ട് മൂന്ന് മണിക്ക് പത്തനംതിട്ട മണ്ഡലത്തിലെ വിവിധ മണ്ഡലങ്ങളില്‍ വോട്ടു ചെയ്തവരുടെ എണ്ണം
കാഞ്ഞിരപ്പള്ളി 1,08,800
പൂഞ്ഞാര്‍ 1,07,224 
തിരുവല്ല 1,07,421
റാന്നി 1,07,096
ആറന്മുള 1,25,895
കോന്നി 1,12,040
അടൂര്‍ 1,14,709

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (4 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (11 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (19 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (33 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (48 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

Malayali Vartha Recommends