Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്തനംതിട്ട സസ്‌പെന്‍സ്... ഏറ്റവും കൂടുതല്‍ ആവേശം അലതല്ലിയ പത്തനംതിട്ട മണ്ഡലത്തില്‍ വോട്ടിംഗ് ശതമാനത്തിലെ വന്‍ വര്‍ധനവ് മുന്നണികളുടെ കണക്കുകൂട്ടല്‍ തെറ്റിക്കുന്നു; സ്ത്രീകള്‍ ഒഴുകിയെത്തിയത് ശബരിമല തരംഗമാണെന്ന് വിലയിരുത്തല്‍ 

24 APRIL 2019 09:16 AM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുന്നണികള്‍ തമ്മിലുള്ള കണക്ക് കൂട്ടലുകള്‍ തുടരുന്നു. അതിനിടെ ശബരിമല പ്രക്ഷോഭത്തിന്റെ കേന്ദ്രബിന്ദുവായ പത്തനംത്തിട്ടയില്‍ ഇത്തവണ റിക്കാര്‍ഡ് പോളിംഗാണ് നടന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഇവിടെ ആരു വാഴും ആരൊക്കെ പുറത്താകുമെന്ന് മുന്നണികള്‍ക്കു പോലും നിശ്ചയമില്ലാത്ത അവസ്ഥയാണ്. അത്രയൊന്നും ശക്തരല്ലാതിരുന്ന ബിജെപി കെ. സുരേന്ദ്രനിലൂടെ വലിയ മത്സരം കാഴ്ച്ചവച്ചിരുന്നു. ഇതുതന്നെയാണ് ഇടതുവലതു മുന്നണികള്‍ അസ്വസ്ഥരാക്കുന്നത്.

മിക്ക അഭിപ്രായ സര്‍വേകളും യുഡിഎഫിന്റെ വലിയ കുതിച്ചുചാട്ടമാണ് പ്രവചിക്കുന്നത്. 75 ശതമാനത്തിലധികം പേര്‍ സമ്മതിദാനവകാശം വിനിയോഗിച്ചത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന അവകാശവാദത്തിലാണ് മൂന്നുകൂട്ടരും. അതേസമയം സ്ത്രീകളും അമ്മമാരും ഒഴുകിയെത്തിയത് സുരേന്ദ്രന്റെ ക്യാമ്പില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയത്. ശബരിമലയിലെ അനുകൂല തരംഗം വോട്ടായി മാറുമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്. 

കേരളം വിധിയെഴുതിക്കഴിഞ്ഞു. ഇനി ഒരുമാസം കണക്കുകൂട്ടലുകളുടെയും നെഞ്ചിടിപ്പിന്റെയും കാലം. റിക്കാര്‍ഡ് വോട്ടിംഗ് ശതമാനത്തില്‍ സന്തോഷിക്കുമ്പോഴും മൂന്നു മുന്നണികളും നെഞ്ചിടിപ്പിലാണ്.

സാധാരണഗതിയില്‍ കേരളത്തിന് ഒരു പൊതുട്രെന്‍ഡുണ്ട്. വോട്ടിംഗ് ശതമാനം കുറയുമ്പോള്‍ എല്‍ഡിഎഫിന് കൂടുതല്‍ വിജയസാധ്യതയാണ് മുന്‍കാലങ്ങളില്‍ കണ്ടുവരുന്നത്. തങ്ങളുടെ വോട്ടുകള്‍ കൃത്യമായി പെട്ടിയിലാക്കാനുള്ള സിപിഎമ്മിന്റെ കഴിവുതന്നെ ഇതിനു കാരണം. എന്നാല്‍ ഇത്തവണ പോളിംഗ് ശതമാനം വന്‍തോതില്‍ വര്‍ധിച്ചത് എല്‍ഡിഎഫിനെ അലട്ടുന്നുണ്ട്. ഇതിനു പല കാരണങ്ങളുണ്ട്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യമാണ് അതിലൊന്ന്.

രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയായത് പതിവായി വോട്ടു ചെയ്യാതിരുന്ന, പ്രത്യേക രാഷ്ട്രീയ ആഭിമുഖ്യമില്ലാത്തവരെ പോളിംഗ് സ്‌റ്റേഷനിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ഈ വോട്ടുകള്‍ എല്‍ഡിഎഫ് വിരുദ്ധചേരിയിലേക്കാണ് കൂടുതല്‍ പോകുക. അതുകൊണ്ട് തന്നെ കൂടിയ പോളിംഗ് ശരാശരി എല്‍ഡിഎഫ് നേതൃത്വത്തെ കൂടുതല്‍ ഭയചകിതരാക്കുന്നു.

പല ബൂത്തുകളിലും രാത്രിയായിട്ടും വോട്ടിങ് നടക്കുകയായിരുന്നു. വടകരയിലും പാലക്കാടും വോട്ടിങ് പത്തര വരെയെങ്കിലും നീണ്ടു. പത്തനംതിട്ടയിലും രാത്രി വരെ വോട്ടിങ് നീണ്ടു. ഇത്തവണ തികച്ചും ജനാധിപത്യപരമായി വോട്ടിങ് നടന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്നാണ് പൊതുവെ അഭിപ്രായം. കൂടുതലും സ്ത്രീ സാന്നിധ്യമാണ് ഇത്തവണ ശ്രദ്ധേയമായത്. വലിയ ക്യൂവാണ് കേരളത്തിലുടനീളം പോളിങ് ബൂത്തുകളില്‍ കണ്ടത്. ഇതിന്റെ ഫലമായിരുന്നു റിക്കോര്‍ഡ് പോളിംഗിലേക്ക് കാര്യങ്ങളെത്തിയത്. ഇതിന് കണക്കെടുപ്പിന്റെ ദിവസങ്ങളാണ്.

അനൗദ്യോഗിക കണക്കെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും എല്ലാ സീറ്റിലും വിജയം അവകാശപ്പെടുന്നു. ബിജെപി മൂന്നു സീറ്റുകള്‍ ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും ആറ് സീറ്റുകളില്‍ പ്രതീക്ഷ വെക്കുന്നുണ്ട്. ഇത്തവണ കേരളത്തിന്റെ വലിയ ഒരു പൊതുബോധത്തെ തിരുത്തി കുറിക്കുന്ന തിരഞ്ഞെടുപ്പാവും എന്നാണു കണക്കു കൂട്ടല്‍.20 സീറ്റുകളില്‍ രണ്ടെണ്ണം, പൊന്നാനിയും മലപ്പുറവും, വയനാടും മാത്രം ആണ് ഉറപ്പായും ആര് ജയിക്കും എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയുന്ന സീറ്റുകള്‍, കാരണം മുന്‍കാല മോഡലുകളില്‍ നിന്ന് വലിയ മാറ്റമൊന്നും ഇവിടെ ഉണ്ടാവാന്‍ സാധ്യതയില്ല.ബാക്കി 18 മണ്ഡലങ്ങളും പ്രവചനാതീതമാണ്.

ആറു മണ്ഡലങ്ങളില്‍ എങ്കിലും ബീജേപ്പി 20% എന്ന ക്രിട്ടിക്കല്‍ വോട്ട് ബാരിയര്‍ ക്രോസ്സ് ചെയ്യും. അതായത് തിരുവനന്തപുരം, ആറ്റിങ്ങല്‍, കോട്ടയം, പത്തനം തിട്ട, തൃശൂര്‍, പാലക്കാട്, ഒരു പക്ഷെ ആലപ്പുഴയിലും വരെ ശക്തമായ ത്രികോണമത്സരം നടക്കും. മൂന്ന് കക്ഷികളില്‍ ആര് വേണേലും ഇവിടെ ജയിക്കാം, പ്രവചനാതീതമാണ്. അതെ സമയം പാലക്കാട് മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വലിയ പ്രതീക്ഷയില്ലാത്തത്. ബാക്കിയില്ലായിടത്തും ഇടതും വലതും ഒരു പോലെ അവകാശ വാദം ഉന്നയിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (3 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (19 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (26 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (33 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (41 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (55 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

Malayali Vartha Recommends