Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് നടത്തുന്ന സുരേഷ് കല്ലട കമ്പനിയുടെ അതിക്രമത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്, കാലുപിടിച്ച് അപേക്ഷിച്ചിട്ടും അക്രമിസംഘം വെറുതെവിട്ടില്ല, കേടായ ബസിന് പകരം ബസ് ആവശ്യപ്പെട്ട യാത്രക്കാര്‍ക്ക് നേരെയായിരുന്നു ജീവനക്കാരുടെ അതിക്രമം

25 APRIL 2019 09:01 AM IST
മലയാളി വാര്‍ത്ത

അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് നടത്തുന്ന സുരേഷ് കല്ലട കമ്പനിയുടെ അതിക്രമത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ബസിലെ യാത്രക്കാരായ യുവാക്കളെ കമ്പനിയുടെ ജീവനക്കാര്‍, വൈറ്റില ജംഗ്ഷന് സമീപം നടുറോഡില്‍ മൃഗീയമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നത്. കാലുപിടിച്ച് അപേക്ഷിച്ചിട്ടും അക്രമിസംഘം വെറുതെവിട്ടില്ല. കേടായ ബസിന് പകരം ബസ് ആവശ്യപ്പെട്ട യാത്രക്കാര്‍ക്ക് നേരെയായിരുന്നു ജീവനക്കാരുടെ അതിക്രമം.
കാശുകൊടുത്ത് യാത്രചെയ്യുന്ന മനുഷ്യരെ കൊല്ലാക്കൊല ചെയ്യുന്ന ഗുണ്ടകള്‍ നിയന്ത്രിക്കുന്ന ഈ വാഹനത്തെ മരണവണ്ടിയെന്ന് തന്നെ വിളിക്കേണ്ടിവരും. ഈ മരണവണ്ടിയില്‍ ഇനിയും യാത്രചെയ്യാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരുടെ അറിവിലേക്കാണ് ഈ റിപ്പോര്‍ട്ട്.
സ്വന്തം യാത്രക്കാരെ അടിച്ചൊതുക്കുന്ന സുരേഷ് കല്ലട ജീവനക്കാരുടെ ബസിനുള്ളിലെ കയ്യൂക്കിന്റെ ഈ കാഴ്ചകളാണ് ഇത്ര ദിവസവും കേരളം കണ്ടത്. എന്നാല്‍ ഈ ക്രൂരതയുടെ യഥാര്‍ത്ഥരൂപം വ്യക്തമാക്കുന്ന ബസിന് പുറമെ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ മര്‍ദനത്തിന് ഒടുവില്‍ എം.സച്ചിന്‍, മുഹമ്മദ് അഷ്‌കര്‍ എന്നീ യുവാക്കളെ ബസില്‍ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കുന്നത് പുലര്‍ച്ചെ നാലേകാലോടെ. പിന്നെ മുക്കാല്‍ മണിക്കൂറോളം ബസ് ജീവനക്കാരും ഗുണ്ടകളും ചേര്‍ന്നുള്ള തേര്‍വാഴ്ച. സുരേഷ് കല്ലട ഓഫീസ് മുതല്‍ വൈറ്റില ജംഗ്ഷന്‍ വരെയുള്ള ഏതാണ്ട് 500 മീറ്ററോളം യുവാക്കളെ ഓടിച്ചിട്ടടിച്ചു. രക്ഷപെടാന്‍ രണ്ടുപേരും വഴിപിരിഞ്ഞോടി. പക്ഷെ വഴിയില്‍ കുഴഞ്ഞുവീണ സച്ചിനെ വീണ്ടും അക്രമിസംഘം തേടിപ്പിടിച്ചു. അതാണ് ഇക്കാണുന്നത്. തറയില്‍ കുത്തിയിരുന്ന് പലവട്ടം സച്ചിന്‍ കൈകൂപ്പുന്നത് കാണാം. പിന്നെ തല്ലരുതെന്ന് കാല്‍പിടിച്ച് അപേക്ഷിക്കുന്നു, എന്നാല്‍ കരുണയില്ലാതെ അക്രമിസംഘം നിലത്തിട്ട് ചവിട്ടുമ്പോള്‍ തലയിടിച്ച് സച്ചിന്‍ പിന്നിലേക്ക് മറിയുന്നു. ഈ സമയമെല്ലാം അടിക്കാന്‍ പാകത്തില്‍ ബിയര്‍ കുപ്പിയും കയ്യില്‍ തൂക്കിപ്പിടിച്ച് ഒരാള്‍ സ്ഥലത്ത് തന്നെയുണ്ട്.

അഞ്ചു മിനിറ്റോളം ഇങ്ങനെ തുടര്‍ന്ന ശേഷം സ്ഥലത്ത് ക്യാമറകളുണ്ടെന്ന് തിരിച്ചറിഞ്ഞ സംഘം സച്ചിനെ വലിച്ചിഴച്ച് മറ്റെവിടേക്കോ മാറ്റാന്‍ ശ്രമിക്കുന്നു. ഇതിനിടയില്‍ കുതറിയോടാന്‍ ശ്രമിക്കുന്ന സച്ചിനെ വീണ്ടും വരുതിയിലാക്കാന്‍ അക്രമികളിലൊരാള്‍ ശ്രമിക്കുന്നു. കഷ്ടിച്ച് രക്ഷപെട്ട സച്ചിന്‍ ജീവന്‍ കയ്യിലെടുത്ത് പിടിച്ചെന്ന മട്ടില്‍ ദേശീയപാത ഓടിക്കടക്കുന്ന രംഗം നെഞ്ചിടിപ്പോടെയേ കാണാന്‍ കഴിയൂ. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളം ഞെട്ടലോടെ ചര്‍ച്ചചെയ്ത ഈ സംഭവങ്ങളുടെ പേരില്‍ ഇതുവരെ പൊലീസ് പിടിയിലായവര്‍ ഇവരാണ്. ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്നുള്ള വിഷ്ണു, കൊല്ലം ശൂരനാടുകാരന്‍ രാജേഷ്, മണ്‍ട്രോതുരുത്തില്‍ നിന്നുള്ള ഗിരിലാല്‍, കോയമ്പത്തൂര്‍കാരന്‍ കുമാര്‍, കാരയ്ക്കല്‍ നിന്നുള്ള അന്‍വറുദീന്‍ തൃശൂര്‍ കൊടകരയില്‍ നിന്നുള്ള ജിതിന്‍, ആറ്റിങ്ങല്‍കാരന്‍ ജയേഷ്. ഇനിയും യാത്രകളില്‍ ഇവരെയെല്ലാം ബസില്‍ കണ്ടുമുട്ടേണ്ടി വരാനിടയുള്ള പ്രേക്ഷകര്‍ ഈ മുഖങ്ങള്‍ ഓര്‍ത്തുവയ്ക്കണം

" frameborder="0" allow="autoplay; encrypted-media" allowfullscreen>

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (2 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (8 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (24 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (40 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (47 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (54 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

Malayali Vartha Recommends