ശൈലജ ടീച്ചറായി രേവതി എത്തിയപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കൈയ്യടി

ഒരു നാടിനെ വിറപ്പിച്ച നിപ വൈറസിന്റെ നേര്‍ സാക്ഷ്യമായ ആഷിഖ് അബു ചിത്രമായ വൈറസിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. വന്‍ സ്വീകരണമാണ് ട്രെയിലറിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. വൈറസിന്റെ ട്രെയിലര്‍. സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ് ചിത്രത്തിന്റെ ട്രെയിലര്‍.
ആഷിഖിന്റെയും സംഘത്തിന്റെയും കാസ്റ്രിംഗിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. പെര്‍ഫെക്ട് കാസ്റ്റിംഗാണ് ടീം സിനിമയ്ക്കായി നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയയുടെ പക്ഷം. ഏറ്റവും ആകര്‍ഷണീയമായത് കേരളത്തിന്റെ ആരോഗ്യമന്ത്രിയായ കെ.കെ ശൈലജ ടീച്ചറിന്റെ വേഷത്തിലെത്തിയ രേവതിയെയാണ്. ഇരുവരുടെയും ചിത്രങ്ങള്‍ ചേര്‍ത്തു വച്ച് എങ്ങനെയാണ് ഇത്രയും സാമ്യമുള്ളയാളെ കണ്ടെത്തിയതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കൂടാതെ നിപ്പ രോഗബാധിതരെ ചികിത്സിച്ച് സ്വന്തം ജീവന്‍ വെടിഞ്ഞ സിസ്റ്റര്‍ ലിനിയുടെയും റിമയുടെയും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ സിസ്റ്റര്‍ ലിനിയായി വേഷമിടുന്നത് റിമ കല്ലിങ്കലാണ്.
കേരളത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ പകര്‍ച്ച വ്യാധിയായ നിപ്പയെ കേരള ജനത നേരിട്ടതിനെയും അതിജീവിച്ചതിനെയും ആസ്പദമാക്കിയാണ് വൈറസ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, റീമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ്, സംവിധായകന്‍ സക്കരിയ, റഹ്മാന്‍, ശ്രീനാഥ് ഭാസി, പാര്‍വ്വതി തിരുവോത്ത്, രമ്യ നമ്ബീശന്‍, തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. റീമ കല്ലിങ്കലാണ് ചിത്രത്തില്‍ നിപ്പ ബാധിച്ച് മരണപ്പെട്ട സിസ്റ്റര്‍ ലിനിയുടെ വേഷത്തിലെത്തുന്നത്. നിപ്പ വൈറസ് ബാധയുണ്ടായ സമയത്തെ കോഴിക്കോട്ടെ ജനങ്ങളുടെ ജീവിതവും,അവസ്ഥയുമെല്ലാം ട്രെയിലറില്‍ കാണാം.
https://www.facebook.com/Malayalivartha



























