Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

02 SEPTEMBER 2026 01:31 PM IST
മലയാളി വാര്‍ത്ത

തമിഴ് നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതിന് ശേഷം മുല്ലപെരിയാർ വിഷയം വീണ്ടും ചർച്ചയിൽ വരികയാണ് . അല്ലെങ്കിൽ എപ്പോൾ മഴ പെയ്താലും മുല്ലപെരിയാർ സുരക്ഷയെ സംബന്ധിച്ച് ചർച്ചകൾ ഉയരാറുണ്ട് .  സുപ്രീം കോടതി നിർദ്ദേശപ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് ഇന്നലെ തുടക്കമായിരുന്നു .  കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച അഞ്ചംഗ വിദഗ്‌ധ പാനലാണ് ചൊവ്വാഴ്‌ച മുതൽ അണക്കെട്ടിൽ പരിശോധന ആരംഭിച്ചത്. രാവിലെ പത്ത് മണിയോടെ സംഘം ബോട്ട് മാർഗം മുല്ലപ്പെരിയാറിലേക്ക് തിരിച്ചു.

സെപ്റ്റംബർ ഒന്നു മുതൽ മൂന്നു വരെയുള്ള മൂന്ന് ദിവസങ്ങളിലായി അണക്കെട്ടിൻ്റെ ഘടനാപരമായ സുരക്ഷയും ഭൂകമ്പ പ്രതിരോധ സാധ്യതകളും ആണ്  സംഘം വിശദമായി വിലയിരുത്തുന്നത് . ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലകൊള്ളുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയില്‍ വീണ്ടും ശക്തമായ നിലപാടുമായി കേരളം. അണക്കെട്ടില്‍ വെറുമൊരു ഉപരിതല പരിശോധന മാത്രം പോരെന്നും, സമ്പൂര്‍ണ സുരക്ഷാ ഓഡിറ്റ് അടിയന്തരമായി നടത്തണമെന്നും കേരളം കേന്ദ്ര വിദഗ്ധ സമിതിയോട് ആവശ്യപ്പെട്ടു.

 

ദേശീയ ജലവൈദ്യുത കോര്‍പ്പറേഷന്‍ മുന്‍ സി.എം.ഡി ബല്‍രാജ് ജോഷി അധ്യക്ഷനായ സമിതിക്ക് മുന്നിലാണ് കേരളം തങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും വ്യക്തമായി ഉന്നയിക്കുന്നത്. അണക്കെട്ടിന്റെ പ്രായവും ഇപ്പോഴത്തെ ഭൗതിക അവസ്ഥയും കണക്കിലെടുത്ത് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ശാസ്ത്രീയ പരിശോധന വേണമെന്നതാണ് കേരളത്തിന്റെ പ്രധാന ആവശ്യം. കഴിഞ്ഞ ദിവസം അണക്കെട്ടില്‍ ആദ്യഘട്ട മിന്നല്‍ പരിശോധന നടത്തിയ സമിതിക്ക് മുന്നില്‍, അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുകൊണ്ടുവരണമെന്ന് കേരളം ആവശ്യപ്പെടും.

 

സാങ്കേതികമായി ഏറെ പഴക്കം ചെന്ന നിര്‍മ്മിതിയായതിനാല്‍ തന്നെ കാലാനുസൃതമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഡാമിനുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.ഇതിന്റെ ഭാഗമായി കേരള-തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി വിദഗ്ധ സമിതി ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും. അണക്കെട്ടില്‍ കൂടുതല്‍ ആഴത്തിലുള്ള പരിശോധനകള്‍ വേണമോ എന്ന കാര്യം ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും സമിതി തീരുമാനിക്കുക.

അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുന്ന എല്ലാ ഘടകങ്ങളും സങ്കീര്‍ണ്ണമായി തന്നെ പരിശോധിക്കുമെന്നും, പരിശോധനാ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് സമര്‍പ്പിക്കുമെന്നും സമിതി അധ്യക്ഷന്‍ ബല്‍രാജ് ജോഷി മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.'തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ' എന്ന തത്വം മുൻനിർത്തി സമഗ്രമായ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് കേരളം വിദഗ്‌ധ സമിതിക്ക് മുന്നിൽ ആവശ്യപ്പെടും. സാങ്കേതിക സമിതിയുടെ പഠന റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറുന്നതോടെ മുല്ലപ്പെരിയാർ വിഷയത്തിൽ കേസ് പരിഗണിക്കുമ്പോൾ നിർണ്ണായക തീരുമാനങ്ങളിലേക്ക് വഴിതുറക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (19 minutes ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (45 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (52 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (59 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (1 hour ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (1 hour ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (1 hour ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (1 hour ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (1 hour ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (1 hour ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (1 hour ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (3 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (3 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (3 hours ago)

Malayali Vartha Recommends