Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

02 SEPTEMBER 2026 01:37 PM IST
മലയാളി വാര്‍ത്ത

അങ്ങനെ ആ നാടകവും ചീറ്റിപ്പോയി. എന്തൊക്കെ ബഹളം ആയിരുന്നു . അമ്പും വില്ലും മലപ്പുറം കത്തി..ഒടുവിൽ..എല്‍ഡിഎഫ് സമരം ശക്തിപ്പെടുത്താന്‍ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ഏറ്റവും വലിയ 'ആരോപണ ബോംബ്' ഒടുവില്‍ നനഞ്ഞ പടക്കമായി മാറി. ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് നിന്നുള്ള മലിനജലവും ഓടയിലെ ഡ്രെയിനേജ് വെള്ളവുമാണ് പോലീസിന്റെ വാട്ടര്‍ കാനണില്‍ (ജലപീരങ്കി) നിറച്ച് സമരക്കാര്‍ക്ക് നേരെ പ്രയോഗിച്ചതെന്ന പ്രതിപക്ഷത്തിന്റെ ഗുരുതരമായ ആരോപണമാണ് ശാസ്ത്രീയ പരിശോധനാ ഫലം വന്നതോടെ പൂര്‍ണ്ണമായും പൊളിഞ്ഞടുങ്ങിയത്.

പബ്ലിക് ഹെല്‍ത്ത് ലാബില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ജലപീരങ്കിയിലെ വെള്ളത്തില്‍ യാതൊരു വിധത്തിലുള്ള അണുബാധയോ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മാലിന്യങ്ങളോ ഇല്ലെന്ന് വ്യക്തമായി. വെള്ളത്തില്‍ നേരിയ തോതില്‍ ഇരുമ്പിന്റെ അംശം മാത്രമാണ് കണ്ടത്താനായത്.പ്രതിഷേധത്തിനിടെ വാട്ടര്‍ കാനണ്‍ പ്രയോഗിച്ചപ്പോള്‍ തെറിച്ച വീണ വെള്ളം കുപ്പിയിലാക്കി നിയമസഭയില്‍ കൊണ്ട് വന്ന് കാട്ടി വന്‍ നാടകീയ രംഗങ്ങളായിരുന്നു പ്രതിപക്ഷം സൃഷ്ടിച്ചിരുന്നത്. സിപിഐ നേതാവ് കെ. രാജനായിരുന്നു ആദ്യം ഈ വാദവുമായി രംഗത്തെത്തിയത്. പോലീസിന്റെ ക്രൂരതയ്ക്കും വൃത്തികെട്ട നടപടിക്കും തെളിവെന്ന രീതിയില്‍ ഈ വാദം

 

പിന്നീട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ തന്നെ ഏറ്റെടുക്കുകയും നിയമസഭയില്‍ ഉയര്‍ത്തിക്കാട്ടി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പോലീസിനെതിരെ ആഞ്ഞടിക്കാനും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനും പ്രതിപക്ഷം ആവുന്നത്ര ശ്രമിച്ചെങ്കിലും സയന്റിഫിക് റിപ്പോര്‍ട്ട് വന്നതോടെ ഈ രാഷ്ട്രീയ നാടകം അടപടലം പൊളിയുകയായിരുന്നു. പരിശോധനാ ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തിയത്.

 

പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് പ്രയോഗിച്ചത് മലിനജലമല്ലെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ തന്നെ തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജലപീരങ്കി കേരളത്തില്‍ ആദ്യമായിട്ടല്ല ഉപയോഗിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി വാട്ടര്‍ കാനണില്‍ ഉപയോഗിക്കുന്ന അതേ സ്രോതസ്സിലെ വെള്ളം തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്, അതില്‍ യാതൊരുവിധ വ്യത്യാസവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വെറുതെ ആവശ്യമില്ലാതെ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയും പോലീസിനെ ആക്രമിക്കുകയും അവര്‍ക്കെതിരെ ആക്രോശിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പോലീസിന് സ്വാഭാവികമായ നടപടികളിലേക്ക് കടക്കേണ്ടി വന്നതെന്ന് ആഭ്യന്തര മന്ത്രി വിശദീകരിച്ചു.

സമരക്കാരുടെ ഭാഗത്തുനിന്നുണ്ടായ അക്രമങ്ങളെ ന്യായീകരിക്കാന്‍ ഇത്തരം വ്യാജ വാര്‍ത്തകളും കുപ്പിവെള്ള നാടകങ്ങളും നിര്‍മ്മിച്ച് ഇറക്കുന്നത് പൊതുസമൂഹത്തില്‍ ചിരിയുണര്‍ത്തുകയേ ഉള്ളൂ എന്നും അദ്ദേഹം പരിഹസിച്ചു.പി.എം. ശ്രീക്കെതിരെ ജൂൺ 22-ന് എ.ഐ.എസ്.എഫ് - എ.ഐ.വൈ.എഫ് സെക്രട്ടേറിയറ്റ് മാർച്ചിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. മുൻ മന്ത്രി കെ. രാജൻ ഉൾപ്പെടെ ജലപീരങ്കി പ്രയോഗത്തിൽ നനഞ്ഞു. പൊലീസ് ചീറ്റിയ വെള്ളം ശേഖരിച്ച് കെ. രാജൻ പ്രതിപക്ഷ നേതാവ് പിണറായി വിജയന് കൈമാറി. സഭയിൽ വെള്ളക്കുപ്പിയുമായാണ് പിണറായി വിജയൻ വിമർശനം ഉന്നയിച്ചത്. സംഭവം വിവാദമായതിനെ തുടർന്നായിരുന്നു ശാസ്ത്രീയ പരിശോധന.

 

പ്രതിപക്ഷം കൈമാറിയ വെള്ളം ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് ആഭ്യന്തരമന്ത്രി കൈമാറുകയായിരുന്നു.ഇപ്പോഴിതാ അതിന്റെ സത്യാവസ്ഥ പുറത്തു വന്നിരിക്കുകയാണ് . 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (19 minutes ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (45 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (52 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (59 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (1 hour ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (1 hour ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (1 hour ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (1 hour ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (1 hour ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (1 hour ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (1 hour ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (3 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (3 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (3 hours ago)

Malayali Vartha Recommends