ആരാധന സ്വാതന്ത്ര്യം അനുവദിക്കാത്തത് നീതി നിഷേധം ; നാളെ കോടതിയില്‍ അപ്പീല്‍ നൽകും ; മേപ്രാല്‍ പള്ളിയില്‍ ഓര്‍ത്തഡോക്സ് - യാക്കോബായ തര്‍ക്കം ; കളക്ടര്‍ ചര്‍ച്ചക്ക് വിളിച്ചു

ആര്‍ ഡി ഒ യുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ച ഇന്നലെ പരാജയപ്പെട്ടിരുന്നു. ഇന്ന് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിക്കകത്തും യാക്കോബായ വിഭാഗം പുറത്തും കുര്‍ബാന നടത്തി. നിശ്ചയിച്ച ആരാധന സമയം കഴിഞ്ഞിട്ടുപോലും ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ നിന്നും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് യാക്കോബായ വിഭാഗം പുറത്ത് പ്രതിഷേധിക്കുകയായിരുന്നു.
അനുകൂല കോടതി വിധിയുണ്ടെന്നും വിശ്വാസികള്‍ക്ക് ആര്‍ക്കു വേണമെങ്കിലും ശുശ്രൂഷകളില്‍ പങ്കെടുക്കാമെന്നും ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പ്രതികരിച്ചു. എന്നാല്‍ കാലങ്ങളായി ശുശ്രൂഷ നടത്തിവന്നിരുന്ന പള്ളിയില്‍ ആരാധന സ്വാതന്ത്ര്യം അനുവദിക്കാത്തത് നീതി നിഷേധമാണെന്നും നാളെ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും യാക്കോബായ വിഭാഗം വ്യക്തമാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സ്ഥലത്ത്ക്യാമ്പ് ചെയ്യുന്നുണ്ട് .
https://www.facebook.com/Malayalivartha



























