മൃതദേഹം കണ്ടെത്തിയത് ആക്രിക്കടയ്ക്ക് പിന്നില്‍... പുരികത്തിനുതാഴെയുള്ള മുറിവ് കണ്ടതോടെ കൊലപാതകമെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു... തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ മൃതദേഹപരിശോധനയിൽ ആ രഹസ്യം പുറത്തായി പരവൂരില്‍ വയോധികന്‍ മരിച്ചത് പൊറോട്ട തൊണ്ടയില്‍ കുടുങ്ങി

കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പൂതക്കുളം വേപ്പാലുംമൂട് മേലേ തെക്കതില്‍വീട്ടില്‍ തുളസീധരന്‍ പിള്ള(72)യാണ് മരിച്ചയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കൊലപാതകമെന്ന് ആദ്യം സംശയിച്ചെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ മൃതദേഹപരിശോധനയിൽ വയോധികന്റെ മരണത്തിന് പിന്നിലെ കാരണം പുറത്തായത്. പൊറോട്ട തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് വയോധികന്റെ മരണമെന്നാണ് സ്ഥിരീകരണം. ഊന്നിന്മൂട് ശാരദാമുക്കിനുസമീപം ആക്രിക്കടയുടെ പുറകില്‍ ഞായറാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്. തുളസീധരന്‍ പിള്ളയുടെ പുരികത്തിനുതാഴെയുള്ള മുറിവു കണ്ട് നാട്ടുകാര്‍ കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് പൊലീസ് മരണകാരണം സ്ഥിരീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























