മണിയുടെ മണക്കാട് പ്രസംഗം: തുടരന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി

സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിക്കെതിരായ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. മണിയുടെ വിവാദ പ്രസംഗത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് സൂപ്രീം കോടതി നിര്‍ദേശിച്ചു.
മണിയുടെ പ്രസംഗത്തില്‍ അന്വേഷിക്കേണ്ട വസ്തുതകളൊന്നും ഇല്ലെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
തൊടുപുഴ മണക്കാട് നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിലാണ് മണിക്കെതിരെ സര്‍ക്കാര്‍ കേസെടുത്തത്. എതിരാളികളെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയെന്ന് 2012 മേയ് 25നാണ് മണി വെളിപ്പെടുത്തിയത്. തൊടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിന്നീട് പ്രത്യേക അന്വേഷണ സംഘം മണിയെ അറസ്റ്റു ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























